20 ദിവസത്തെ അവധിയില്‍ നിറക്കപ്പെത് ഒരുപാട് കുളിരണിയിപ്പിക്കുന്ന ഓര്‍മകളാണ്.കരളും കുളിരും കിനാവുമായ ഞങ്ങളുടെ മകള്‍ ഹംദയെ ആദൃ ദര്‍ശനമാണ് അതിലേറ്റവും സുകൃതമായത്.
പ്രിയപ്പെട്ടവളുടെ മടിയില്‍ രാത്രി വാഹനത്തിലിരുന്നു ഹംദയെന്നെയൊന്ന് നോക്കിയപ്പോള്‍ ഹൃദയത്തിലുണ്ടായ കുളിരും പ്രിയതമയുടെ മുഖത്തുണ്ടായ പ്രസന്നതയും വാക്കുകള്‍ക്കതീതമാണ്.
പിന്നെ ഹംദയുമായി ചേര്‍ന്ന ദിനങ്ങള്‍ അവളെ കളിപ്പിച്ചും ചിരിപ്പിച്ചും തൊട്ടും തലോടിയും നില്‍ക്കേ നാളുകൾ നിമിഷം കണക്കേ മിന്നിമറിഞ്ഞു.പുഞ്ചിരിയും കൊന്ചലും തരുന്നതോടൊപ്പം തന്നെ ഒന്നും രണ്ടും വരെ അവള്‍ ദേഹത്തേക്കൊഴുക്കിയിട്ടുണ്ട്.
ഒന്നാണെന്കിലുംരണ്ടാണെന്കിലുമവളുടെ ദേഹം കഴുകി വൃത്തിയാക്കി കൊടുക്കാറുണ്ട്. അതിലൊരു അറപ്പോ വെറുപ്പോ തോന്നിയിട്ടില്ല.
ഒരാളോടുള്ള ഇഷ്ടം അയാളുടെ വിസര്‍ജൃം വരെ നമുക്ക് വൈമനസൃം ശ്രഷ്ടിക്കില്ല എന്ന യാഥാര്‍തൃം കൂടുതല്‍ തിരിച്ചറിഞ്ഞതും ഹംദയോടൊപ്പമുള്ള സഹവാസത്തിലാണ്.
കുഞ്ഞു ഹംദാ നീയൊരു ഹംദാ
എന്ന് പറഞ്ഞ് വരികള്‍ നിരത്താനും നാഥനോട് ഹംദ് പറയാനും കൊ തിയാണ്.ഓര്‍ക്കുമ്പോള്‍ ഖല്‍ബിലെ ബള്‍ബായി നീ തെളിയുന്നു.അകലത്തിരുന്നാലും ആദ്യം ചോദിക്കുന്നത് നിന്‍െറ വിശേഷളാണെന്ന് നീ അറിയുന്നുണ്ടോ പൊന്നേ..
നിന്‍െറയുമ്മ നിന്നോടെന്നെ കുറിച്ചല്ലേ പറയാറ്.

നമ്മുടെ മക്കളെ നാഥന്‍ ഇഹത്തിലും പരത്തികും സന്തോഷം നല്‍കുന്ന കുസുമങ്ങളാക്കി,കുരുന്നുകളാക്കി,പൂമ്പാറ്റകളാക്കി മാറ്റി തരട്ടേ എന്ന പ്രാര്‍ഥനയോടെ!.
സുഹൈല്‍ പി.ടി
ഈത്തച്ചിറ
ഈത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ