2018 മേയ് 29, ചൊവ്വാഴ്ച

ഹംദോതാം ഞാന്‍ മന്നാനേ

അമ്പവന്‍ തന്ന പുന്നാരെ
അമ്പ് നിറഞ്ഞ പന്ചരാരേ
ഹംദയെന്ന പേരാലേ
മന്നവന്‍ തന്ന നൂറാണേ

ഹംദോതാം ഞാന്‍ മന്നാനേ
ഷുക്റരുളാം സുഹ്ഹാനേ
ദിഖ്റ് മൊഴിയാം ദയ്യാനേ
ഹംദയെ തന്ന അഹദോനേ

ഖല്‍ബ് കുളിരും ചിരിയാണ്
അന്‍പ് നിറയും മിഴിയാണ്
റാഹത് വിരിയും കളിയാണ്
റഹ്മാൻ തന്നൊരു കിളിയാണ്

കരം പിടിക്കും പൊന്നാണ്
കവിള്‍ കടിക്കും കരളാണ്
കാത്ത് കിട്ടിയ നിധി യാണ്
ഖാതിമുല്‍ അമ്പിയ വഴിയാണ്.

സുഹൈല്‍ പി.ടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ