2018 മേയ് 29, ചൊവ്വാഴ്ച

മതമേ മതമേ മദമില്ലാ മതമേ

മതമേ മതമേ മദമില്ലാ മതമേ
മനമേ മനമേ കനമില്ലാ മനമേ
കനിവിന് മനം
മൊഴിയും വേദ സൂക്തങ്ങള്‍
ഒരു മാത്ര നിന്നുള്ളില്‍
പതിഞ്ഞെന്കില്‍

മണ്ണായി വിണ്ണിലുദയം ചെയ്ത
മല നിര നാട്ടിലെ സ്നേഹിതരേ
കുറികോറി നാമിന്നമ്പലം കേറിയാലും
തോപ്പി ധരിച്ച് നാം പള്ളിയിലടുത്താലും
പലപേരാല്‍ പലവീടാല്‍ നമ്മള്‍ വളര്‍ന്നുനിന്നാലും
മനമാലും മൊഴിയാലും നാംകുലമൊന്നാ മറക്കരുതേ..

ഉള്ളില്‍ മതമില്ലാമതമോതും രാഷ്ട്രീയക്കാരാല്‍
മദംകേറ്റിയുള്ളം മുറിക്കും കുഴലൂത്തുകാരാല്‍
മനം മാറിയകലും  നില്‍ പൂന്കവര്‍
മുഴുനീളെ വാഴുംഎന്നുമധികാരകാലുകള്‍

അരുതരുതേ നമ്മളകലരുതേ
മാനവ മൂലൃം മിന്നിതിളങ്ങിയ
മലനാട് മണ്ണിനെ മുറിക്കരുതേ
അപരന്‍െറ വിശ്വാസം
അരികിലണച്ച
മുന്‍കാല ചരിതം മറക്കരുതേ

സുഹൈല്‍ പി.ടി ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ