2018 മേയ് 29, ചൊവ്വാഴ്ച

ഉമ്മാ ഉമ്മാ പൊന്നുമ്മാ

ഉമ്മാ ഉമ്മാ പൊന്നുമ്മാ
ഉമ്മകള്‍ തന്നൊരു പൊന്നുമ്മ
അന്പ് നിറച്ചൊരു പൊന്നുമ്മ
വമ്പ് ഒടിച്ചൊരു പൊന്നുമ്മ

തട്ടി തലോടിയ പൊന്നുമ്മ
തട്ടമിടീച്ചൊരുപൊന്നുമ്മ
തര്‍ബിയ തന്നൊരു പൊന്നുമ്മ
താലോലം പാടിയ പൊന്നുമ്മ

ആഷിഖായൊരു പൊന്നുമ്മ
ആലിമായൊരു പൊന്നുമ്മ
ആമിലായൊരു പൊന്നുമ്മ
ആദിലായൊരു എന്നുമ്മ

രാഗം മൂളിയ പൊന്നുമ്മ
താളം തന്നൊരു പൊന്നുമ്മ
ലയമായി നിന്നൊരു പൊന്നുമ്മ
ഈണം പകര്‍ന്നൊരു പൊന്നുമ്മ

ഉദയം തന്നൊരു പൊന്നുമ്മ
ഊട്ടിയുറക്കും പൊന്നുമ്മ
ഊഹിച്ചെടുക്കും പൊന്നുമ്മ
ഉത്തമരായവര്‍ പൊന്നുമ്മ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ