തണലേകിയെന്നിൽ തുണയേകി നിന്ന്
വഴികാട്ടി തന്ന തണലാണുപ്പാ
കൈപിടിച്ചെന്നിൽ കടമ ചൊന്ന
പഞ്ചാര മൊഴിയാത്ത കരളാണുപ്പാ
ഉണരുന്ന വേളയിൽ ഉണർവ് ചൊരിയുന്ന
ഉത്‌ബോധഭാഷിയാം മഴയാണുപ്പാ
ഉച്ചയിൽ കത്തുന്ന വയറിന്റെ കാളൾ
കുത്തിക്കെടുത്തിയ തണിയാണുപ്പാ
താഴ്ചയിൽ താഴ്ന്ന് തളർന്നിരുന്നാലും
വീഴ്‌ച വരുത്താത്ത തണലാണുപ്പാ
കുന്നോളം ദുഃഖം ഉള്ളിൽ നിറഞ്ഞാലും
കുളിര് ചൊരിയുന്ന കാറ്റാണുപ്പാ
വാക്ക് പറഞ്ഞാലും വീക്കൊന്നു തന്നാലും
വിഘ്‌നം വരുത്താത്ത വാക്കാണുപ്പാ
കരം പിടിച്ചെന്നെ കരകേറ്റി തന്ന
ഖൈറുള്ള ഖല്ബുള്ള കയറാണുപ്പാ
സുഹൈൽ പി ടി
ഈത്തിച്ചിറ
വഴികാട്ടി തന്ന തണലാണുപ്പാ
കൈപിടിച്ചെന്നിൽ കടമ ചൊന്ന
പഞ്ചാര മൊഴിയാത്ത കരളാണുപ്പാ
ഉണരുന്ന വേളയിൽ ഉണർവ് ചൊരിയുന്ന
ഉത്‌ബോധഭാഷിയാം മഴയാണുപ്പാ
ഉച്ചയിൽ കത്തുന്ന വയറിന്റെ കാളൾ
കുത്തിക്കെടുത്തിയ തണിയാണുപ്പാ
താഴ്ചയിൽ താഴ്ന്ന് തളർന്നിരുന്നാലും
വീഴ്‌ച വരുത്താത്ത തണലാണുപ്പാ
കുന്നോളം ദുഃഖം ഉള്ളിൽ നിറഞ്ഞാലും
കുളിര് ചൊരിയുന്ന കാറ്റാണുപ്പാ
വാക്ക് പറഞ്ഞാലും വീക്കൊന്നു തന്നാലും
വിഘ്‌നം വരുത്താത്ത വാക്കാണുപ്പാ
കരം പിടിച്ചെന്നെ കരകേറ്റി തന്ന
ഖൈറുള്ള ഖല്ബുള്ള കയറാണുപ്പാ
സുഹൈൽ പി ടി
ഈത്തിച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ