2018 ജൂൺ 28, വ്യാഴാഴ്‌ച

വര്‍ഷങ്ങള്‍ പിന്നിട്ടാലും പുതുഓര്‍മകള്‍ വന്നണഞ്ഞാലും

വര്‍ഷങ്ങള്‍ പിന്നിട്ടാലും പുതുഓര്‍മകള്‍ വന്നണഞ്ഞാലും ഓരാളും ഒരാള്‍ക്കും പകരമാകില്ല എന്നതാണ് ജീവിതത്തില്‍ പഠിക്കാതെ പഠിക്കുന്ന പാഠം.
ജീവിത യാത്ര മുന്നോട്ട് ഗമിക്കുമ്പോള്‍ പല പ്രതികൂല സാഹചര്യവും മുന്നില്‍ വരും അവിടെയൊക്കെ മനസ്സിനെ പാകപ്പെടുത്തുക.
നടന്ന വഴിയിലൂടെ തന്നെ നടക്കൂ ഉപയോഗിച്ചതേ ഉപയോഗിക്കൂ തുടങ്ങി യ വാശികള്‍ മണ്ണിട്ട് മൂടി മുന്നോട്ടു നീങ്ങിയാലേ തുടര്‍ യാത്രക്ക് മതിയായ ഊർജ്ജം കിട്ടു..
അപ്രതീക്ഷിതമായി ഒൗദാരൃമായി കിട്ടിയ ദുനിയാവില്‍ കിട്ടിയതില്‍ സംതൃപ്തി നിറച്ച് മനസ്സിനെ പാകപ്പെടുത്താന്‍ സാധിച്ചവരത്രേ ധനൃര്‍.
ഒരാള്‍ കൊടുക്കുന്ന സ്നേഹത്തിന്‍െറ ആഴവും പരപ്പും എത്ര കണ്ട് വിശാലവും സന്തോഷപൂരിതവുമായിരുന്നെന്ന് വൃക്തമാകുന്നത് അവരുടെ മടക്കത്തോടെയാണ്.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവരുടെ ആണ്ട് ദിനങ്ങൾ ആദ്യം വര്‍ഷം പോലെ നടത്തുന്നതിലൂടെ ദര്‍ശിക്കാനാവുന്നത് അവര്‍ നല്‍കിയിരുന്ന വെളിച്ചത്തിന്‍െറ ആഴത്തേയാണ്.
എന്നും എല്ലാവരാലും സ്നേഹത്തിലും സന്തോഷത്തിലും ആശ്വാസത്തിലും സമാധാനത്തിലും ഓര്‍ക്കുന്ന മുഖങ്ങളാക്കി നമ്മുടെയെല്ലാവരേയും മുഖങ്ങളേയാക്കി തരട്ടേ!
നമ്മളില്‍ നിന്ന് മരിച്ച് പോയ പ്രിയപ്പെട്ടവരുടെ ആഖിറം നാഥന്‍ സന്തോഷത്തിലാക്കട്ടേ!
ആമീന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ