എന്ത് ചെയ്താലും എങ്ങിനെ ചെയ്താലും പ്രവാസിക്ക് ബാക്കിയാവുന്നത് കുറ്റപ്പെടുത്തലും പരിഹാസവുമായിരിക്കും.
പ്രവാസികള്‍ ഡയറികളെഴുതണം ജീവിതാനുഭവത്തിന്‍റേതല്ല മറിച്ച് കിട്ടിയ വരുമാനത്തില്‍ നിന്ന് ഉറ്റവര്‍ക്കും ഉടയവര്‍ക്കും ചിലവഴിച്ചതെത്ര,സ്വന്തം ആവശൃത്തിനായി ചിലവഴിച്ചതെത്രയെന്നൊക്കെ.
നിയമത്തിന്‍െറ നിതാഖതിന്‍െറ ഓങ്ങലേറ്റ് ജോലി നഷ്ടപ്പെട്ട് കൈവീശി നാടോ വീടോ അണയുമ്പോളൊരു ചോദ്യം വരാനുണ്ടത്രേ.
ഇത്ര വര്‍ഷം ജോലി ചെയ്തിട്ട് നീ എന്താ ഉണ്ടാക്കിയത്?.
എന്താ ചെയ്തത്?.
എന്താ ചെയ്തത്?.
ചോദ്യം വരുന്ന കാലത്ത് പറഞ്ഞുകൊടുക്കാനുള്ള ഓര്‍മയോ മെമ്മറിയോ ഉണ്ടായിക്കൊള്ളണമെന്നില്ല.ഡയറിയുള്ളവര്‍ക്കത് തുറന്നാല്‍ മതിയാവും വാ തുറക്കേണ്ടി വരില്ല.
നമ്മുടെ മുന്നില്‍ ജീവിക്കുന്ന ജീവിച്ചുകൊണ്ടിരിക്കുന്ന പ്രവാസി സുഹൃത്തുക്കളില്‍ നിന്നാണ് നാം പാഠം ഉള്‍ക്കൊള്ളുക.
അവരഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ നാളെ നമുക്കും വരുമെന്ന് ചിന്തിച്ച് പ്രവര്‍ത്തിച്ച് തുടങ്ങിയവരൊക്കെ അല്‍പം നിവര്‍ന്നിരിക്കുന്നതായി ഭാവിയിൽ കാണാൻ സാധിക്കും.
ജീവിതം കണ്ട് പാഠം ഉള്‍ക്കൊള്ളുക അനുകരിക്കലത്ര നന്നാവില്ല. നിനക്കായി നാഥനിറക്കിയ ചോദ്യത്തിനാണ് നീ ഉത്തരം നല്‍കേണ്ടത്.മറിച്ച് മറ്റുള്ളവന് നാഥനിറക്കിയ ചോദ്യത്തിനെഴുതിയ ഉത്തരം കണ്ട് നീ ഉത്തരമെഴുതിയില്ലെന്ന നിലപാട് എത്ര കണ്ട് ശെരിയാവുനെന്നത് സ്വയം വിലയിരുത്തല്‍ നടത്തുക.
വഴികളില്ലാതിരിക്കുമ്പോള്‍ ലഅടിച്ചേല്‍പിക്കുന്ന വാശികള്‍ക്ക് മുന്നില്‍ മൗനിയാകാനേ തരമൊള്ളൂ.
വഴികള്‍ തുറക്കുമ്പോള്‍ വാശിക്കാരുടെ പിടിവാശിക്ക് നിന്ന് കൊടുക്കാതിരിക്കാതെ എളുപ്പ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോളത് അനുസരണക്കേടായി ചിത്രീകരണം നടത്തുന്നു.
പ്രയാസമില്ലാതെ പ്രവാസമില്ല പ്രവാസമില്ലെന്കില്‍ പ്രയാസവുമാണ്.ഈ തിരിച്ചറിവില്‍ നിന്ന് ഉത്തരം തേടണം നാം ഓരോ പ്രവാസിയും.
സുഹൈല്‍ പി.ടി
ഈത്തച്ചിറ
ഈത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ