2018 ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

കരുതി

മൂടിക്കെട്ടിയ കാറായി നീ
കറുത്തിരുണ്ടപ്പോള്‍ കരുതി
പെയ്തൊഴിയാം പാകത്തിലാകാം 
നീ കൂടിയതെന്ന്
തീരാ ദുഃഖമായി നിന്‍ മിഴി 
നിറഞ്ഞൊലിച്ചപ്പോള്‍
കയ്യേറ്റക്കാരിലതൊരു താക്കീതായി.
അരുവി നീ തോടാക്കി
തോടിനെ നീ പുഴയാക്കി
പുഴ നീ കടലാക്കി
നാം‍ ബടക്കാക്കി തനിക്കാക്കിയതെല്ലാം
നീ തിരിച്ചാക്കി.
സുഹൈല്‍ പി.ടി
ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ