2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

നികുതി പണത്തില്‍ നിന്നാണ്

ഇന്തൃയിലെ ഓരോ വൃക്തിയില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതി പണത്തില്‍ നിന്നാണ് ചെറിയ സ്ഥാനത്തിരിക്കുന്ന ജനപ്രതിനിധികള്‍ മുതൽ പ്രധാന മന്ത്രി പോസ്റ്റിലിരിക്കുന്ന ഏമാന്‍ വരെ ചെലവഴിക്കുന്നത്.
അല്ലാതെ അവരുടെയാരുടേയും പാര്‍ട്ടി ഫണ്ടില്‍ നിന്നോ,കുടുംബ ഫണ്ടില്‍ നിന്നോ എടുത്തിട്ടല്ല, ആയത് കൊണ്ട് തന്നെ അവർ അനാവശ്യമായ രീതിയിൽ നീങ്ങിയാല്‍ തലയില്‍ ഓളമില്ലാത്തവര്‍, ഭക്തി മൂത്ത് രാജാവിന്റെ കീവായു വരെ അത്തറാണെന്ന് പറഞ്ഞു നിര്‍വ്വിതി കൊള്ളുന്നുണ്ടാവും.അത് പോലെ, അല്‍പം വിവേകമുള്ള രീതിയില്‍വിശാലമായിചിന്തിക്കുന്നവര്‍‍ക്കാവില്ല.ആയതിനാൽ തന്നെ അവരതിലുള വിയോജപ്പറീക്കും.
ഭ്രാന്തനെ മാറ്റി വര്‍ഗീയ ഭ്രാന്തന്മാരെ തോളില്‍ കയ്യിട്ട് നടക്കുന്ന ഇന്ദ്രജാല കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുന്ന സമൂഹത്തില്‍ കാര്യങ്ങൾ നമ്മുളുദ്ദേശിക്കുന്ന രീതിയിൽ മനസ്സിലാക്കണമെന്ന് വാശി പിടിക്കാന്‍ തരമില്ല.
ചിന്തകളെ മറ്റുള്ളവരുടെ അമ്മിക്കടിയില്‍ പണയം വെക്കാത്ത സ്വന്തം നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള വൃക്തികള്‍ക്ക് കാര്യം തിരിയും അല്ലാത്തവര്‍ പറഞ്ഞവന് നേരെ തിരിയുമെന്ന് മാത്രം.
സുഹൈല്‍ പി.ടി
ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ