2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

Comments

രണ്ട് ദിനം മുമ്പ് മുഖൃന്‍െറ ദുരിതാശ്വാസ നിധിയിലേക്ക് പണയമയക്കാന്‍ SBI ബാങ്കില്‍ പോയ രണ്ട് ആളുകൾക്ക് പണംഅടക്കുന്നതിലുണ്ടായ നൂലാമാലകള്‍ കേട്ട അന്ന് മുതൽ മനസ്സിനെ ‍അലട്ടിക്കൊണ്ടിരുന്ന വലിയൊരു പ്രശ്നമായിരുന്നു രേഖ പ്രശ്നം.
പ്രളയകെടുതി അതി ജീവിച്ച് മുന്നോട്ട് പോകുമ്പോഴോരോ കാര്യത്തിന് ചെല്ലുമ്പോഴും രേഖകള്‍ ഹാജറാക്കാന്‍ കഴിയാതെ ‍അവസരങ്ങളും അവകാശങ്ങളും നഷ്ടപ്പെടുന്നതിലുള്ള അവലാദിയെ പറ്റി പോസ്റ്റ് എഴുതി ഉത്ബോധനം നടത്തണമെന്ന് കരുതി ഇരിക്കിമ്പോഴാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കണ്ടത്. അതോടെ മനസ്സില്‍ അല തല്ലിയിരുന്ന ഇങ്ങിനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ക്കുത്തരമുണ്ടായി.
വളരെ കൃതൃവും വൃക്തവുമായ രീതിയിലുള്ള അദ്ദേഹത്തിന്‍െറ മറുപടി ഒാരോ വിഷയത്തിലും നടന്ന പഠനത്തിന്‍െറ സൂക്ഷമതയും ആഴവും വൃക്തമാക്കി തരികയും മനസ്സിലെ ആശന്കയുമകറ്റുകയും ചെയ്തു.
സുഹൈല്‍ പി.ടി
ഈത്തച്ചിറ

ബഹറിന്‍െറ മക്കള്‍ ബഹറോളം നന്മ ചെയ്തു ബഹറിലേക്ക് തിരിച്ചു പോയി

എല്ലാ പെരുന്നാളിനും FB യില്‍ വീഡിയോ ഇട്ടോ വാട്ട്സ് ആപില്‍ മെസ്സേജിലൂടെ ആശംസകളയച്ചുമായിരുന്നു പെരുന്നാളിനെ വരവേറ്റിരുന്നതും, ആഘോഷത്തിന് തിരികൊളുത്തിയിരുന്നതും.
കേരളത്തിലെ പ്രളയക്കെടുതി മൂലമുണ്ടായ അനിഷ്ട സംഭവങ്ങളെ പറ്റിയുള്ള ചിന്തകളും ,കാഴ്ചകളും എല്ലാ പെരുന്നാളിലും മനസ്സില്‍ തെളിയുന്ന വിളക്കിനെ കെടുത്തിയെന്ന് പറയാം.
സഹോദരങ്ങള്‍ സ്വപ്നങ്ങളും,പ്രതീക്ഷകളും നഷ്ടപ്പെട്ട്
കഷ്ടതയിലനുഭവിക്കുമ്പോള്‍ സന്തോഷത്തിലും,ആഹ്ലാദത്തിലും നിലനില്ക്കുന്നതില്‍ വൃക്തിപരമായി പങ്ക് ചേരാന്‍ വിമ്മിഷ്ടമുള്ളത് പോലെ.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുപെരുന്നാളിനിത് പോലെ അല്ലെന്കില്‍ ഇതിന് സമാനമായ രീതിയിൽ വിഷമം തോന്നിയിരുന്നു. അതിന് ഹേതു അന്ന് ഇറാക്കിന്‍ പ്രസിഡന്റ് സദ്ദാമിനെ അധിനിവേശ ശക്തികൾ വധിച്ചതായിരുന്നു.
വിഷമം അനുഭവിക്കുന്ന സഹൃദയര്‍ക്ക് എല്ലാവിധ ആശ്വാസവും സമാധാനവും നാഥന്‍ നല്‍കട്ടേ എന്ന് പ്രാര്‍ഥിക്കുന്നു.
സുഹൈല്‍ പി.ടി
ഈത്തച്ചിറ

കരം പിടിച്ചവരെ കൈവെടിയുന്നവരല്ല കേരളീയര്‍.തല്ലുകൂടുമ്പോള്‍ പല ടീമായി നിന്ന് തല്ലും പക്ഷേ, തകര്‍ക്കാന്‍ വന്നാല്‍ ഞങ്ങളൊന്നായി പരിചകളായി നേരിട്ടിട്ടുണ്ട്.ഇനിയും നേരിടുക തന്നെ ചെയ്യും.
കേരളീയനെന്ന അഭിമാനത്തോടെ!

പട്ടേല്‍ പ്രതിമയുടെ വില പോലും കേരള ജനതക്ക് കാണാതെ, അയല്‍പക്ക രാജ്യങ്ങളുടെകെടുതിയില്‍ കോടികളെറിഞ്ഞ് സല്‍പേരെടുത്ത കേന്ദ്രത്തിന്, കേരളത്തില്‍ കെടുതിക്കിറക്കാന്‍ ടൂര്‍ മാമന്‍െറ കജനാവില്‍ കാശ് പോരത്രേ.

കുറ്റം പറഞ്ഞ് കയ്യോഴിച്ച നൃൂജെന്‍ ഫ്രീക്കന്‍സും സേവന പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നുവെന്നത് പ്രത്യേകം ഓര്‍ക്കേണ്ട കാര്യമാണ്.

ഒരുതരം രണ്ടുതരം മൂന്ന്‌ തരം മ്മളൊരു മലയാളിയാ...

സ്വന്തം നാടിന്‌ കിട്ടുന്ന സഹായത്തെ തടയുന്നവരാരോ അവർ അന്നമല്ല ചാണകമാണ് കഴിക്കലെന്ന് പറയേണ്ടി വരും.

കൗ സ്വാമി ദുരന്തം

😂😅😂സ്വന്തം നാടിലുണ്ടായ ദുരന്തില്‍ സന്തോഷിക്കുന്നവരാണത്രേ യഥാർത്ഥ രാജ്യ സ്നേഹികള്‍ 😆😂😆 കേന്ദ്രത്തിന്

 പിണ്ണാക്ക് കൊടുത്താല്‍ അരി കിട്ടുമോ ആവോ?.


നികുതി പണം കൊണ്ട് ശമ്പളം പറ്റുന്നവരില്‍ നിന്ന് ആരംഭിക്കട്ടേ ദുരിതാശ്വാസ നിധി.

കഴിഞ്ഞ വര്‍ഷം മുതൽ ബീഫ് തിന്നുന്നത് കൊണ്ടാണ് മഴ കൂടിയതെന്ന് എത്ര പേര്‍ക്കറിയാം

നാസ വന്ന്‌ നാസാക്കി

ജീവിതത്തിന് മോടി കൂടുമെന്ന് കരുതി മോഡിയെ തെരഞ്ഞെടുത്തവര്‍ മൂട് ഓഫായി മൂലയിലിരിക്കുന്നതാണ് വര്‍ത്തമാന വാര്‍ത്ത.
മോഡി അവതാര പുരുഷു ആണെന്ന് കരുതുന്ന നമോ അടിമകളറിയണം ഒരിന്തൃാക്കാരനയാള്‍ കഴിഞ്ഞു പോയ പ്രധാനമന്ത്രിമാരെ പോലെ ഒരാള്‍ മാത്രമാണ്.
അത് കൊണ്ട് വിമര്‍ശനത്തില്‍ നിന്നും അയാളും,അയാളെ അനാവശ്യമായി താങ്ങുന്നവരും വിമുക്തരാവില്ല.
സുഹൈല്‍ പി.ടി
ഈത്തച്ചിറ

കടലിലേക്കെറിഞ്ഞെതെല്ലാം കരക്കണഞ്ഞു പക്ഷേ, മോഡിയണ്ണന്‍ പറഞ്ഞ കള്ളപ്പണം മാത്രം ഇത് വരെ അണഞ്ഞില്ല.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ