2018 സെപ്റ്റംബർ 6, വ്യാഴാഴ്‌ച

മുര്‍തളാ നബി

മഷ്ഹൂറാം മുര്‍തളാ നബി
മഹനീയ തളിരാം ഹബീ
മുഹബ്ബത്താം ഖല്‍ഖില്‍ തണീ
മുജ്തബാ തിന്കള്‍ ശഫീ

ഉമ്മി ഖദീജത് തുണ യായി
വലദ് അബ്ദുല്ല മകനായി
വഹ്യ് ത്വരീഖില്‍ നബി യായി
ആലമിലാകെയും നൂറായി.

മൗലൂദായി നബി മക്കത്ത്
മൗതായണഞ്ഞത് മദീനത്ത്
മനസ്സിൽ മുഹബ്ബത്താം നബിയാണ്
മഹ്ഷറ തുണയാം ശഫിയാണ്

കലിമയുറപ്പിച്ച നബി യാണ്
ബ്ദറില്‍ നയിച്ചൊരു പുലിയാണ്
കരുണ കലര്‍ന്നൊരു കനിയാണ്
ഖാതിമുലമ്പിയ തണിയാണ്

Suhail pt
Eathachira

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ