"പേര് പോര് നടത്താനുള്ളതല്ല "
✍സുഹൈല്‍ പി.ടി
ഈത്തച്ചിറ✍.
അടുത്തിടെ സമൂഹ അന്തരീക്ഷം പരിശോധിച്ചാൽ മനസ്സിലാകും പ്രവർത്തിയേക്കാളും വിശ്വാസത്തെക്കാളും പ്രാധാന്യം പേരിനാണെന്ന്ന്. സൽപ്പേരല്ല ,മറിച്ചു വ്യെക്തികളുടെ പേരും പ്രവർത്തിയും വളരെ പ്രാധാന്യമുള്ളതായാണ് സാമൂഹിക നിരീക്ഷണത്തിൽ നിന്ന് ബോധ്യമാകുന്നത്.
ചരിത്രപരമായി ഒരന്വേഷണം നാടത്തുകയാണെങ്കിൽ പലപ്രശ്നനങ്ങളും സമൂഹത്തിൽ പേരിന്റെ പേരിൽ ഒരേ കാര്യം നിസ്സാരവും ഭീകരവുമായി ചിത്രീകരണം നടന്നിട്ടുണ്ട് എന്നത് ഒരു പൊതു സത്യവുമാണ്.
ലെറ്റർ ബോംബ് വിഷയം തൊട്ടിങ്ങോട്ട് പല വിഷയങ്ങളിലും ഇത് നിങ്ങൾക്ക് ദർശിക്കാനായവും.
ഇപ്പോൾ നടക്കുന്ന ശബരിമല വിഷയത്തിൽ ആളാവാൻ വന്ന കൃത്രിമ ഭക്തിക്കാരി രഹ്ന ഫാത്തിമ (സൂര്യ ഗായത്രി) എന്നും കേൾക്കുന്നുണ്ട്. അവരുടെ പേരടിസ്ഥാനത്തിൽ പ്രവർത്തികൾക്ക് വിലയിരുത്തുന്നവർക്ക് ഒരു വർഗീയ വിഷം ഇളക്കിവിടാൻ ഈ മരുന്ന് തന്നെ ധാരാളം.
സാക്ഷര കേരളർ മനസ്സിൽ കുടിയിരുത്തേണ്ട ഒരു കാര്യം, ഭക്തിയുള്ള മതമൂല്യം ഉൾക്കൊള്ളുന്ന ഒരാൾക്കും അന്യമതത്തേയോ സംസ്ക്കാരത്തേയോ നിന്ന്യമായി,മോശമായി നോക്കിക്കാണേണ്ട ആവശ്യം ഉണ്ടാവില്ല. നാം ചില വ്യെക്തികളുടെ പേരു കണ്ട് അവരുടെ ധാർഷ്ട്ട്യം കണ്ട് സമൂഹത്തിനും സമുദായത്തിനും നേരെ തിരിയുന്നുണ്ടെങ്കിൽ അന്ധമായ ഒരു വിദ്വേഷം നാം അറിയാതെ ഉള്ളിൽ കുടികൊള്ളുന്നുണ്ടെന്ന് ഊഹിക്കേണ്ടതായി വരും.
മറ്റുള്ളവരെ മുന്നിൽ നമ്മുടെ ആശയം ആദർശം നമുക്ക് പറയാം സൗഹൃദമായി അതിൽ സംവദിക്കാം.നമ്മൾ ഉൽകൃഷ്ടരും ഉന്നതരുമാണെന്ന് കരുതുകയും ചെയ്യാം , പക്ഷെ മറ്റുള്ളവരെ മോശക്കാരായാലേ ഇല്ലാതായേലേ ആ ഉന്നതി നിലനിർത്താൻ പറ്റൂ എന്ന് തോന്നുന്നുണ്ടെങ്കിൽ ആ വിശ്വാസം പൊള്ളത്തരവും ഉറച്ച അടിസ്ഥാനം ഇല്ലാത്തതുമാകുന്നു.
പേരും ഊരും കണ്ട് പോരിനിറങ്ങുമ്പോൾ അല്പം ചിന്തിക്കുക,ആവേശത്തിൽ ചെയ്യുന്ന പലകാര്യങ്ങളും അല്പം കഴിയുമ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നാതിരിക്കാൻ അതാണ് നല്ലത്.പേരുകൾ പരസ്പരം അറിയാനും തിരിയാനുമാവണം അത് പരസ്പരം പോര് നടത്താനുള്ളതാവരുത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ