2018 ഒക്‌ടോബർ 22, തിങ്കളാഴ്‌ച

"സയ്യിദ് മഷ്ഹൂദ് തങ്ങൾ


"സയ്യിദ് മഷ്ഹൂദ് തങ്ങൾ"
സുഹൈല് പി.ടി
ഈത്തച്ചിറ
കല സാഹിത്യ രംഗത്ത് പ്രശസ്തരും പ്രഗത്ഭരുമായ ഉന്നത വ്യക്തിത്വങ്ങളുമുള്ള കോഴിക്കോടിൻെറ മണ്ണിൽ മാപ്പിളപാട്ട് കലാരംഗത്തും ഗാനാലാപന രംഗത്തും ഗാന രചനയിലും,സംഗീതത്തിലും മികവ് പുലർത്തി പ്രശസ്തനായ മഹദ് വ്യക്തിയാണ്‌ സയ്യിദ് മശ്ഹൂദ്‌ തങ്ങൾ.
മുൻ ലക്ഷദ്വീപ് MP കെ നല്ല കോയ തങ്ങളുടെ മകൻ പ്രാസംഗികനായ SV കുഞ്ഞി സീതി തങ്ങളുടേയും പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് സയ്യിദത്ത് ജമീല ബീവിയുടേയും മകനാണ്.
പ്രഗത്ഭരായ പല സംഗീത അധ്യാപകരിൽനിന്ന് സംഗീതം പഠിക്കാനും അതനുസരിച്ച് തന്നെ കലാജീവിതത്തിൽ ഉന്നതമായ മാറ്റംവരുത്താനും സാധിച്ചവരും കൂടിയായിരുന്നു തങ്ങൾ. തൻറെ ചെറുപ്പകാലത്ത് തന്നെ ഗാനങ്ങൾക്ക് പുതിയ ഈണം കണ്ടെത്തി ചിട്ടപ്പെടുത്തി കഴിവ് തെളിയിച്ചവരും കൂടിയായിരുന്നു.
ഹൃദ്യമായ സ്നേഹത്തോടും, അതിലേറെ നിറ പുഞ്ചിരിയോടും ആളുകളിക്കിടയിൽ ഇടപെടുന്ന പ്രിയപ്പെട്ട സയ്യിദ് മഷ്ഹൂദ് തങ്ങൾ എല്ലാം കൊണ്ടും വേറിട്ട ഒരു മഹത് വ്യക്തിത്വമാണ് എന്നുള്ളത് ആദേഹവുമായി ഇടപെട്ട ആർക്കും ബോധ്യമുള്ള കാര്യമാണ്.
ഒരുപാട് വ്യക്തികളെ തങ്ങളുടെ കഴിവുകൾ കണ്ടെത്തി പ്രചോദനം നൽകി കലാപാതയിൽ വഴി നടത്താൻ തങ്ങൾ കാരണമായിട്ടുണ്ട്.
തങ്ങളെക്കുറിച്ചുള്ള എനിക്ക് അറിയാവുന്ന ചില കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്ക് വെക്കുന്നു.
മാപ്പിള സോങ് ലവേഴ്സ് അസോസിയേഷൻ 1994-95 ൽ പതിനാല് ഗായകരെ ആദരിച്ച ബ്രഹത് പരിപാടിയിൽ മുതിര്ന്ന പാട്ടുകാരായ വിളയിൽ ഫസീല , VM കുട്ടി തുടങ്ങിയ പ്രമുഖർക്കൊപ്പം ആദരവ് കിട്ടിയ യുവ ഗായകനായിരുന്നദ്ദേഹം.
മാപ്പിള കലാ അക്കാഡമി സ്നേഹ ദൂദ് പുരസ്ക്കാര നൽകി ആദരിച്ചിട്ടുണ്ട്‌.
45 ഓളം മാപ്പിളപ്പാട്ട് കാസറ്റിൽ പാടിയിട്ടുണ്ട്.
അറബിക് ആൽബങ്ങൾ (മീലാദ് ശരീഫ് 6 വോള്യം.)
ഖസീദതുൽ മാഷ്ഹൂർ പ്രശസ്ത അറബി കാവ്യങ്ങൾ ക്രോഡീകരിച്ചു ആൽബം ഇറക്കിയിട്ടുണ്ട്.
ഏഷൃാനെറ്റ്,കൈരളി,ദൂരദർശൻ, മീഡിയ വൺ തുടങ്ങിയ ചാനലിൽ സംഗീത പരിപാടി അവതരിപ്പിക്കാറുണ്ട്‌.
ഓൾ ഇന്ത്യ റേഡിയോ മുസ്ലിം ഡിവോഷണൽ സോങ്ങിൽ ബിഹൈ ആര്ടിസ്റ്റായി പാടിയിട്ടുണ്ട്‌.
സ്വന്തം ഉമ്മ രചിച്ച പാട്ടുകൾ ഓൾ ഇന്ത്യ റേഡിയോയിൽ പാടാൻ ഭാഗ്യം ലഭിച്ച ഒരാളാണ്.
അങ്ങിനെയൊരുപാട് വിശേഷങ്ങളുള്ളവരാണദ്ദേഹം.പ്രവാസ ലോകത്തേക്ക് ചേക്കേറിയില്ലായിരുന്നെന്കില്‍ മാപ്പിളപ്പാട്ട് രംഗത്ത് കണ്ണൂര്‍ ശരീഫിനൊപ്പമോ അതിന് മുകളിലോ സ്ഥാനം ലഭിക്കേണ്ടിയിരുന്നവരായിരുന്നു.
തങ്ങളുടെ സാമീപ്യവും സ്നേഹവും അനുഭവിക്കാന്‍ ഭാഗൃം ലഭിച്ച വൃക്തി എന്ന നിലയിൽ അദ്ദേഹത്തെ പരിചയപ്പെടുത്താന്‍ അവസരം
കിട്ടിയതൊരു ഭാഗൃമായി കാണുന്നു.
അവരുടെ ജീവിതം സന്തോഷത്തിലും, ഐശരൃത്തിലുമാകട്ടേയെന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ