2018 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

വസന്തം

കവിത : വസന്തം

✍സുഹൈല്‍ പി.ടി ഈത്തച്ചിറ✍

വസന്ത രാവിന്‍ ചന്ദ്രനണഞ്ഞു
മോഹന സുന്ദര സുദിനമണഞ്ഞു 
സ്നേഹദൂതിന്‍  വലയം തീര്‍ത്ത
ഖല്‍ബിലെ പ്രാണ
നോര്‍മതെളിഞ്ഞു.
പ്രഭ തെളിഞ്ഞു മനം കുളിര്‍ന്നു 
മോഹ മുത്തിന്‍ പൂമണം പരന്നു
സ്തുതികള്‍ പാടി പറഞ്ഞു
പാരിലാനന്ദ പൂമണം പരന്നു
വീടുണര്‍ന്നു നാടുണര്‍ന്നു
ജനമുണര്‍ന്നു മനംനിറഞ്ഞു
തിന്കളുദിച്ചു  നേര്നിറഞ്ഞു
വെളിച്ചം പരന്നു തെളിച്ചം നിരന്നു
ഇരുളണഞ്ഞു കളറണിഞ്ഞു
മക്കത്താദിക്കിലുദിച്ച 
ധര്‍മ്മ വീഥിയില്‍ പാഥം 
പതിഞ്ഞ മര്‍തൃരേ
നിങ്ങളെത്ര ഭാഗൃര്‍.
ആ നേരിന്‍ നെറി ലഭിച്ച
വിശ്വ വിശ്വാസിപാത്രങ്ങളേ
നിങ്ങളെത്ര ധനൃര്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ