2018 ഒക്‌ടോബർ 31, ബുധനാഴ്‌ച

കേരളം പിറവി



സുഹൈല് പി.ടി
ഈത്തച്ചിറ

കേരളം ജന്മ ദിനം ആഘോഷിക്കാൻ ഒരുങ്ങി നിൽക്കുമ്പോൾ,ഓർമയിൽ തെളിയുന്നത് ഒരു മലയാളിയായി ജനിക്കാൻ ലഭിച്ചത് സുകൃതത്തേയാണ്.ആപൽഘട്ടങ്ങളിൽ പരസ്പരം തണലായും തുണയായും നിൽക്കാൻ കഴിയുന്ന സമാന മനസ്ക്കർ തിങ്ങിപ്പാർക്കുന്ന ഇടമാണിവിടം കേരളം പ്രളയത്തിൽ മുങ്ങി താന്നപ്പോൾ കയറായും,പടിയായും ഒത്തൊരുമിച്ചുഎല്ലാം മറന്നു നാം ഒറ്റക്കെട്ടായി പ്രതിസന്ധിയെ മറികടന്നു.
അയൽ സംസ്ഥാനങ്ങളും, ലോക രാജ്യങ്ങൾ വരേയും നമ്മുടെ ഒത്തൊരുമയോടെയുള്ള ,ആത്മാര്ഥതയോടെയുള്ള പ്രവർത്തനത്തെ വാനോളം പുകഴ്ത്തി.മാനസികമായും ,സാമ്പത്തികമായും പ്രയാസത്തിൽ കൂടെ നിന്നു.നമ്മുടെ പ്രവാസി സഹൃദയർ പുറം നാടുകളിൽ ഉണ്ടാക്കിയ സൽപ്പേരാണ് അങ്ങിനെ ഒരു പ്രവർത്തിക്ക് ഹേതുവായതെന്ന് തർക്കങ്ങളില്ലാതെ നമുക്ക് ബോധ്യമാവും .
ആശയപരമായും കാഴ്ചപ്പാട് കൊണ്ടും നമ്മൾ വ്യെത്യസ്ത അഭിപ്രായക്കാർ ആവുന്നതോടെ നമ്മൾ പരസ്പരം ഉൾക്കൊള്ളാനും അപരന്റെ സ്വന്തന്ത്യത്തിനും ഇവിടെ ഇടമുണ്ടെന്ന് ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തന പാതയിൽ സഞ്ചരിച്ചാൽ നമുക്ക് എവിടെയും സന്തോഷവും ,സമാധാനവും കാളിയാടുന്നത് കാണാൻ സാധിക്കും.
ഒരു കേരളീയൻ എന്ന ചിന്ത അഭിമാന പുളകിതനാക്കുന്ന സന്ദർഭമല്ലാതെ അപമാനിതനാക്കുന്ന ഒന്നും ഉണ്ടാക്കി തന്നിട്ടില്ല എന്നത് വളരെ അഭിമാനത്തോടെ ഓർക്കുന്നു.ഗജവീരന്റെ തലയെടുപ്പോടെ ഏവരുടെ മുന്നിലും ഉയർത്തി നിൽക്കാനുള്ള സാംസ്ക്കാരിക തനിമയും , വിദ്യാഭ്യാസവും ഓരോ കേരളീയന്റേയും മുതൽക്കൂട്ടാണ്.പച്ചപുതച്ച കേര വൃക്ഷങ്ങൾ നിറഞ്ഞ എന്റെ കേരളം എത്ര സുന്ദരം അതിലേറെ സുന്ദരന്മാരും സുന്ദരികളുമുള്ള എന്റെനാടതിലേറെ മനോഹരം.
ഏവർക്കും എന്റെയും കുടുംബത്തിന്റെയും കേരളം പിറവി ആശംസകൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ