പൊതുസമൂഹത്തിൽ ഒളിച്ചോട്ടങ്ങൾ ഈയിടെയായി വല്ലാതെ തലപൊക്കുന്നുണ്ടോന്നൊരു സംശയം ഇല്ലാതില്ല.ഇതിന്റെ പിന്നിലെ പ്രേരക കാര്യങ്ങളും അതിലേക്കടുക്കുന്ന സന്ദര്ഭങ്ങളും നാം വിശകലനം നടത്തി പരിഹാരം കാണേണ്ടിയിരിക്കുന്നു.
പരസ്പരം മനസ്സിലാക്കി തുടങ്ങിയ ബന്ധങ്ങൾ വിള്ളൽ വീഴുക എന്നത് സംഭവ്യമാകാൻ സാധ്യത കുറവാണ്. കൂടുതലും ഒപ്പിച്ചും, സഹിച്ചും നടന്നു നീങ്ങുന്ന ബന്ധങ്ങളിലെ വിടവിലേക്കാണ് മറ്റുള്ളവർ കയറി വരുന്നത്.ഓരോരുത്തർക്കും ജീവിത അനുഭവങ്ങൾ അനുസരിച്ചു വെവ്വേറെ കാഴ്ചപ്പാടും ,സ്വപ്നങ്ങളുമായിരിക്കും.ഒരേ കാഴ്ചപ്പാടും ഒരേ ചിന്താഗതിക്കാരുമായ ആളുകളെ ജീവിത പങ്കാളിയായി കിട്ടുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
എങ്ങിനെ വ്യത്യസ്ത കാഴ്ചപ്പാടുകാരായ നമുക്ക് ഒരുമിച്ച് സന്തോഷത്തോടെ ജീവിതം മുന്നോട്ട് നയിക്കാം എന്നതിനെക്കുറിച്ചാണ് ചിന്ത വരേണ്ടത്.അതിനെക്കുറിച്ചുള്ള ചിന്ത അവസാനം കോണ്ടെത്തിച്ചത് പരസ്പരം മനസ്സിലാക്കി ജീവിക്കുക എന്നുള്ള പോയന്റിലേക്കാണ്. ഇയാളെ സ്വഭാവം ഇന്ന രൂപത്തിലാണ് ഇവളുടെ പെരുമാറ്റം ഇന്ന രൂപത്തിലാണെന്നുള്ള തിരിച്ചറിവിൽ നിന്ന് ജീവിതം തുടങ്ങിയാൽ അവിടെ നമുക്ക് മുന്നിൽ ഉണ്ടാവുക വെളിച്ചമുള്ള വഴികളാവും. അങ്ങിനെ അതിലൂടെ ജീവിത യാത്രയിൽ പ്രയാസമില്ലാതെ നമുക്ക് ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചേരാനും സാധിക്കും.
കൗമാരത്തിന്റെ തള്ളലിൽ വശംവദരായി പ്രണയ വഴിലേക്കെടുത്തെറിയപ്പെട്ട കൗമാര ഒളിച്ചോട്ടക്കാരെ പറ്റി ആലോചിക്കുമ്പോൾ ചിരി വരും.കാര്യങ്ങൾ തിരിഞ്ഞിട്ടോ ,ജീവിതം എങ്ങനെയൊക്കെയാണ് എന്തൊക്കെ അതിൽ വരും, എങ്ങിനെ ജീവിക്കും, എന്നൊന്നും ഒരു ധാരണയില്ലെങ്കിലും ഒന്നാവണം എന്ന ധാരണക്ക് മാത്രം ഒരു കുറവും ഉണ്ടാവില്ല.
കാരണം വാക്കിലൂടെയും നോട്ടത്തിലൂടെയും സ്നേഹം വാരിക്കോരി കൊടുത്ത് പ്രേമക്കൊട്ടാരം മനസ്സില്‍ ശ്രീഷ്ടിച്ച് രാജാവും , റാണിയായും സ്വയം സങ്കല്‍പിച്ച് പ്രത്യേക അനുഭൂതിയിലൂടെ ഞാനുമെന്‍െറ കാമിനിയുമാണെല്ലാമെന്ന് തോന്നലുള്ള മാനസകൊട്ടാരത്തിൽ ജീവിക്കാൻ തുടങ്ങിയവരാണ് ഒളിച്ചോട്ടങ്ങള്‍ക്ക് തയ്യാറെടുക്കുന്നത്.
അവരുടെ ലോകത്ത് ജീവിതചിലവ് എന്ന് പറഞ്ഞാല്‍ മൊബൈൽ റീച്ചാര്‍ജ് ചെയ്തുകൊടുക്കലും ബര്‍ത്ത് ഡേക്ക് സമ്മാനമോ ഗ്രീറ്റിംഗ് കാര്‍ഡ് കൊടുക്കലുമൊക്കെയാണ്.ഉണ്ണാനും ഉടുക്കാനുമുള്ളതൊക്കെ വീട്ടുകാരുടെ ചില വിലാവുമ്പോള്‍ പ്രേമം മാനസകൊട്ടാരത്തില്‍ പൂത്തുലയും.
പ്രേമം തലക്ക് പിടിച്ച് എപ്പോഴും കാണണം കൂടെ വേണം എന്ന ആഗ്രഹങ്ങളുടെ ഉച്ചിയിലെത്തുമ്പോള്‍ അവർ സ്വതന്ത്രമായി പ്രണയത്തിലര്‍മാദിക്കാന്‍ ഇടം തേടിപ്പോകുന്ന.അങ്ങിനെ ദിവസം കഴിയും തോറും പടിപടിയായി മാനസത്തിലെ പ്രേമ കൊട്ടാരത്തില്‍ നിന്നും ഭൂമിയിലേക്ക് ഇറങ്ങിവരും.
ഭൂമിയിലെത്തിയാല്‍ വിശപ്പുണ്ടാവും അപ്പോൾ ഭക്ഷണം വേണം പണ്ട് ഒരുക്കിതന്ന ആളുകളില്ല,പുതിയ ഡ്രസ്സ് വാങ്ങാന്‍ പൂതിയാവുമ്പോള്‍ ഫ്രീ യായി വാങ്ങി കയ്യില്‍തന്നിരുന്നർ കൂടെയില്ല.
ഇഷ്ടം പോലെ ഒന്നുമറിയാതെ ഉറങ്ങിയിരുന്ന റൂമിലുറങ്ങണമെന്കില്‍ ഇന്നിവന്‍െറ പോക്കറ്ററിയണം.രണ്ടാള്‍ക്കും ഫ്രീ യായി കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങൾക്കും പണം കൊടുക്കണം.
പ്രേമിച്ച് നടന്ന പരിചയം മാത്രമുള്ളവന് അന്ന് മുതൽ ജോലിക്ക് പോണം ആവശൃങ്ങള്‍ക്കുള്ള പണം കണ്ടെത്തണം.അതൊരു പുതിയ പരീക്ഷണമായി വരും.എപ്പോഴും കൂടെ വേണമെന്ന് ആഗ്രഹിച്ച് ഇറങ്ങിപ്പോന്നവര്‍ എപ്പോഴും കൂടെ കിട്ടാതാവും അങ്ങിനെ പരിഭവവും പരാതികളുടേയും നൂലാമാലകള്‍ ഒന്നൊന്നായി പുറത്ത് വരും.
കൂടെ വന്നവള്‍ക്ക് വേണ്ടി ജോലിയെടുത്ത് തിരിച്ച് വന്ന് ക്ഷീണംമാറ്റാനെവിടെയെന്കിലുമിരിക്കുമ്പോള്‍ പരാതിപ്പെട്ടിയവള്‍ തുറക്കുമ്പോള്‍ പഴയ പഞ്ചാര പയ്യന്‍ പച്ചത്തെറിയായിരിക്കും പുറത്ത് വിടുക.
പന്ചപാവവും പന്ചാരവര്‍ത്തമാനം കൊണ്ട് തന്നെ മുടിയിരുന്ന ആളില്‍ നിന്ന് പച്ചത്തെറി കേള്‍ക്കുമ്പോള്‍ ചെവിട് പന്ചറായിപ്പോവും.
എല്ലാം ഒഴിവാക്കി കൂടെ വന്ന എന്നോടിത് പറഞ്ഞില്ലേന്നവള്‍ക്കും, അവളുടെ കാര്യം നടത്താന്‍ ജോലിക്ക് പോയി തളര്‍ന്ന എന്നെ മനസ്സിലാക്കാന്‍ അവളും ശ്രമിക്കുന്നില്ല എന്ന തോന്നല്‍ മനസ്സില്‍ മുളച്ച്പൊങ്ങും.ഇതിൽ നിന്ന് അകല്‍ച്ച ആരംഭിക്കും.
ദിനം കഴിഞ്ഞ് പോകുംതോറും അകല്‍ച്ച കൂടിക്കൂടി മാനസികമായി വളരെ അകന്നവര്‍ പിരിയണമെന്ന തോന്നലിലൊക്കെ എത്തിത്തുടങ്ങുമ്പോഴാണ് പല പെണ്‍കിടാങ്ങളും മനസ്സിലാക്കുന്നത് തിരിച്ച് കേറാന്‍ പറ്റാത്ത ആഴത്തിലാണ് ഞാനെത്തിപ്പെട്ടതെന്ന്.
തിരിച്ചു കയറാനും മുന്നോട്ട് പോകാനും വഴിയില്ല എന്ന തോന്നലിലെത്തുമ്പോള്‍ കയര്‍തുമ്പിലോ, വിഷക്കുപ്പികൊണ്ടോ ജീവിതമവസാനിപ്പിക്കും. പരസ്പരം ജീവിതസാഹചരൃവുമൊക്കെ മനസ്സിലാക്കി വിട്ടുവീഴ്ചയിലായവര്‍ ചിലപ്പോള്‍ കരകയറി മുന്നോട്ട് പോവും.
ജീവിതത്തിൽ ഏറ്റവും നല്ലത് , ജീവിത അനുഭവവും അതിലേറെ നമുക്ക് വേണ്ടി ജീവിക്കുന്നവരുമായ നമ്മുടെ വീട്ടുകാർ തിരഞ്ഞെടുത്തു തരുന്നവരുമായി ജീവിതം മുന്നോട്ട് കൊണ്ട് പോവുക.അങ്ങനെയാവുമ്പോൾ നമ്മുടെ പ്രയാസത്തിലും പ്രതിസന്ധിയിലും നമുക്ക് താങ്ങും തണലുമാവാൻ നമ്മുടെ കുടുംബങ്ങൾ ഉണ്ടാവും. അങ്ങനെയാവുമ്പോൾ എല്ലാം എല്ലായിടത്തും ശെരിയാവും അല്ലെങ്കിൽ അവർ ശെരിയാക്കിത്തരും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ