✍സുഹൈല് പി.ടി
ഈത്തച്ചിറ✍
പ്രണയ തുള്ളികൾ മഴയാഴി
പെയ്ത് കുളിർ കയറിയ
മാനസ പൂന്തോപ്പിന്നു
നിൻ നാക്ക് പൊട്ടിച്ച
ഇടിയിലിറങ്ങിയ മിന്നൽ
താപാഗ്നിയിൽ വെന്തു.
മനം വെന്തിനിയെന്തെന്ന്
കരുതി കാലത്തെ പഴിച്ചു
കരഞ്ഞിരിക്കവേ
കരം പിടിച്ചു കരകയറ്റിയ സ്നേഹിതാ--
കാലം വരുത്തുന്ന
കഷ്ട്ടം വരുമ്പോൾ കാലന്
കത്തെഴുതി കാത്തിരിക്കില്ല
കോട്ടം കാട്ടാത്ത കൂട്ടായി
നിൻ കയ്യെന്നെ പുണരും നാൾ വരെ
തള്ളല്ല തടയല്ലയെന്നെ
കാലം കഴിയും കാലം വരെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ