മരുമണ്ണ്.
✍സുഹൈല് പി.ടി
ഈത്തച്ചിറ✍
കരുണ വറ്റാത്ത കനിവിൻ
ചിറകായൊരു മണ്ണ്
കനവ് കൂട്ടും കൂട്ടർക്ക്
വെട്ടം കാട്ടുന്നതുമീ മണ്ണ്
സ്വപ്നങ്ങൾ കൂട്ടാനും
സൗധങ്ങൾ കെട്ടാനും
കെട്ടിയെടുക്കാനും
കെട്ടിച്ചയക്കാനും
വഴി തന്നതുമീ മണ്ണ്
ഓടിത്തകർന്നാലും
ആടിത്തളർന്നാലും
പിടിവള്ളിയാണീ മണ്ണ്
നിയമം ഇരുട്ടായി
മേലെ പറക്കുന്നുവെങ്കിലും
ആശ്രയം തന്നെയാ മർത്യന്
മരുപ്പച്ച വിരിയുമീ
മഹനീയ മരുമണ്ണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ