2019 ജനുവരി 9, ബുധനാഴ്‌ച

മരുമണ്ണിൻ സ്വാധീനം

ഗൾഫ് പ്രവാസമാണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക പൈതൃകത്തെ കാര്യമായി സ്വാധീനിച്ചത്.അവരുടെ പല  രീതികളും നാം അവലംബിക്കുന്നു. വസ്ത്ര ധാരണം, വീട് നിർമ്മാണം, ഭാഗികമായെങ്കിലും കല്യാണ രീതികൾ,വാഹനം , ജീവിത ആഡംബരങ്ങൾ തുടങ്ങിയ ഒറ്റനേക മേഖലയിൽ അവരുടെ സംസ്ക്കാരം നമ്മെ സ്വാധീക്കുന്നു ഇപ്പോഴും സ്വാധീനിച്ചു കൊണ്ടിരിക്കുന്നു.

കാലത്തിന്റെ മാറ്റങ്ങൾ പ്രവാസികളായ നമ്മളിൽ  പലരും സമയബന്ധിതമായി കാണാതെ പോകുന്നുണ്ടോ ?.

നാട്ടിൽ പഴയ തലമുറയിൽ കൂടുതൽ പ്രയാസം അനുഭവിച്ചിരുന്നത് സ്ത്രീകളാണെങ്കിൽ ഇന്നത്തെ അവസ്ഥയിൽ അതിന് കാതലായ മാറ്റം തന്നെ ഉണ്ടായിട്ടുണ്ട്. പ്രവാസ നാട്ടിൽ ജീവിച്ചപ്പോൾ നാം അറിയാതെ  അവരുടെ സംസ്ക്കാരവും നമ്മിൽ അതിയായി സ്വാധീനം ചെലുത്തുന്നുണ്ട്. അതിനുദാഹരണം പറയാൻ തുടങ്ങിയാൽ നമ്മുടെ ഒട്ടുമിക്ക മേഖലയിലും പ്രവാസ സാംസ്ക്കാരിക സ്വാധീനം കാണാൻ സാധിക്കും.

കുറച്ചു വര്ഷം മുൻപ് വരെ സ്ത്രീധന തുക വാങ്ങി അത് കൊണ്ട് മഹർ വാങ്ങി നികാഹ് നടത്തുന്ന രീതിയൊക്കെ നമ്മുടെ നാടുകളിൽ നിലവിലുണ്ടായിരുന്നു. ഇന്ന് ഈ അവസ്ഥക്ക് മരണം സംഭവിച്ചു എന്ന് വേണമെങ്കിൽ പറയാം. ഇതൊരു മോശമായ രീതിയായിരുന്നെങ്കിലും സമൂഹത്തിൽ കുറെ കാലമത് നിലനിന്നിരുന്നു.ഇനൊക്കെ മാറ്റം വരുത്തുന്നതിൽ പ്രവാസ മണ്ണ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

പുതു തലമുറയിലെ സുഹൃത്തുക്കൾക്ക് ഇന്ന് വിവാഹ ആലോചനയും , വിവാഹവും പഴയത് അപേക്ഷിച്ചു നോക്കുമ്പോൾ വളരെ പ്രയാസം ശ്രിഷ്ട്ടിക്കുന്നുണ്ട് . വർത്തമാന ഗൾഫ് പ്രതികൂല സാഹചര്യം പ്രവാസ ജീവിതം നയിക്കുന്ന സഹോദരന്മാരുടെ വിവാഹ മോഹത്തിന് കാര്യമായി മങ്ങലേല്പിച്ചുകൊണ്ടിരിക്കുന്നു.

ഒരു സമയത്ത് എല്ലാവര്ക്കും പ്രവാസികളോടായിരുന്നു ഭ്രമമെങ്കിൽ ഇന്നത് നേരെ തിരിച്ചാണെന്ന്  മാത്രം.ഇന്ന് ജീവിതവും, ജീവിത നിലവാരവും ഉയർന്നുഅഭ്യസ്ത  വിദ്യകഇ എല്ലാവരും അഭ്യസിക്കാൻ തുടങ്ങി. വിവരവും , തിരിച്ചറിവുകളും എല്ലാവരിലേക്കും എത്തി അതിന്റെ ഫലം  സമൂഹത്തിൽ കണ്ട് തുടങ്ങിയതാവാം.

"നമ്മൾ വികസനം കൊണ്ട് വന്നയിടത്തൊക്കെ നമ്മൾ തോറ്റു "എന്ന് പണ്ടൊരു രാഷ്ട്രീയ പാർട്ടി പ്രവർത്തകൻ പറഞ്ഞ വാക്ക് പോലെയാണിത്. വികസനം വന്നത് പ്രവാസിയിലൂടെ അല്പം വികസനം വന്നെന്ന് തോന്നിയപ്പോൾ പ്രവാസികളോട് പുതു തലമുറക്ക് ചില  ഹൈത്തങ്ങളും ഉണ്ടായി.

പലപ്പോഴും  പ്രവാസികൾ മെഷീനിൽ കറങ്ങുന്ന കരിമ്പാണ് എങ്ങിനെ ഇട്ടാലും മധുരമാണ് നാം കൊടുക്കാറ്. അത് കൊണ്ട് എല്ലാവര്ക്കും നീരുള്ളപ്പോൾ നമ്മളെ ആവശ്യമാണ് അവരെ ജീവിതത്തിന് നല്ല രുചികൾ  നൽകാൻ മാത്രം.എല്ലാവരെയും ഉദ്ദേശിച്ചല്ലഇങ്ങനെ പറഞ്ഞത്  എന്നാൽ നമ്മളിലെ ചിലരെ ഉദ്ദേശിച്ചാണ് താനും.

ചിലതൊക്കെ  പറയുന്നത് നമുക്ക് ചുറ്റും നടക്കുന്ന മാറ്റം നാം കാണുകയും മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും അതിനനുസരിച്ചു സ്വയം മാറ്റത്തിന് വിധേയമാവുകയും വേണം എന്ന് ഓർമ്മിപ്പിക്കാനാണ്.അല്ലെങ്കിൽ നാം നീരുള്ളപ്പോൾ രുചി തേടി വരുന്ന ആരവക്കാർക്കിടയിൽ മതിമറന്നു സമയം പോകുന്നതറിയാതെ നാം തൊലി മങ്ങിപ്പോകും.

മങ്ങിയ തൊലിയോടും,മങ്ങിയ വിളക്കിനോടുമുള്ള ഭ്രമമേ പിന്നെ പലർക്കും നമ്മോടുണ്ടാവൂ. ചെയ്യുന്ന അല്ലെങ്കിൽ ചെയ്തു കൊടുക്കുന്ന സേവനങ്ങൾ  സ്വമനസ്സ് സംതൃപ്തമാവാൻ വേണ്ടിയാണെന്ന് ചിന്തയില്ലാതെ ഒരിക്കലും കഴിഞ്ഞതിലും ഇപ്പൊ ചെയ്ത് കൊടുക്കുന്നതിലും നമുക്ക് സന്തോഷം കണ്ടെത്താൻ കഴിയില്ല.

നാം നമ്മുടെ സേവനങ്ങളായാലും ,സഹായങ്ങളായാലും മനസ്സിന്റെ ഇഷ്ടം നോക്കി ചെയ്യുക പകരം കിട്ടണമെന്ന് ചിന്ത വെക്കാതെ, അങ്ങിനെ ആകുന്ന പക്ഷം യുവത്വ പ്രവാസത്തെ ഓർത്ത് ഒരിക്കലും പരിഭവം കാവ്യം ചൊല്ലേണ്ടി വരില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ