2019 ജനുവരി 16, ബുധനാഴ്‌ച

പ്രവാസി (Published)

സുഹൈല് പി.ടി
ഈത്തച്ചിറ

ദൃതി പൂണ്ട് പായനെങ്കിൽ
എന്തിനാണഞ്ഞേയെന്ന
പാതിയുടെ ചോദ്യമെന്നും
ഓർക്കുമ്പോ ഉള്ളിൽ ആധിയാ
പാതിയില്ലാ പാതിരാവും
രാപ്പകലില്ലാ പണികളും
ഉറ്റവരില്ലാ വേളകളും
ഊറ്റം പറയാൻ ചങ്കില്ലാ
നിമിഷവും വിധിയായി
പിണഞ്ഞയീ പ്രവാസി കരയാ...
കനവ് കാണും മഹതിക്ക്
മധു  പാത വിരിക്കാനും ,
അല്ലലില്ലാ പുലരിയാൽ
നാട് പൂത്തുലയാനും
മോടിയാർന്ന ഇല്ലം
നാഥനായി നാട്ടിൽ നടക്കാനും
ദൈവം തന്ന വഴിയാന്ന്
കരുതി ഞാനെന്ന  പ്രവാസി
ഇപ്പോ ചിരിക്കാ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ