2019 മേയ് 17, വെള്ളിയാഴ്‌ച

ശൈഖ് സൈനുദീൻ മഖ്ദൂം എന്നവരുടെ തുഹ്ഫതുൽ മുജാഹിദീൻ

സുഹൈൽ പി.ടി
ഈത്തചിറ

പതിനഞ്ചും പതിനാറും നൂറ്റാണ്ടിൻറെ ചരിത്രം പറയുന്ന ശൈഖ് സൈനുദീൻ മഖ്ദൂം എന്നവരുടെ തുഹ്ഫതുൽ മുജാഹിദീൻ എന്ന ചരിത്ര ഗ്രന്ഥം വായിക്കാനിടയായി.

പോർച്ചുഗീസ് അധിനിവേശവും ആ കാലത്തുള്ള സാമൂഹ്യ വ്യവസ്ഥകളുടെ ചിത്രങ്ങളും പറയുന്ന ഈ പുസ്തകം വായിച്ചപ്പോൾ ഹൃദയത്തിലേക്ക് ഓടിവന്നത് ഇന്നത്തെ സാമൂഹിക പശ്ചാത്തലമാണ്.

നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന പല ആചാരങ്ങളും അനുഷ്ഠാനങ്ങളും സാമൂഹിക രീതികളും മനസ്സിലാക്കുകയാണെങ്കിൽ തീർച്ചയായിട്ടും അപരന്റെ വിശ്വാസത്തെ ആചാരങ്ങളെ, അനുഷ്ഠാനങ്ങളെ വളരെ ആദരിച്ചിരുന്ന ഒരു സമൂഹമായിരുന്നു മുന്കാമികളെന്ന് വിലയിരുത്താനാവും.

എതൊരു ജനവിഭാഗത്തിനും പരസ്പരം വിശ്വാസം മാറുന്നതിന്  ഒരു തടസ്സമോ ഭീഷണിയോ ഉണ്ടായിരുന്നില്ല.കാരണം മാറ്റങ്ങൾ ഉൾക്കൊള്ളുന്ന മാറ്റ് കൂടിയ ഒരു ബ്രഹത് മാനസികാവസ്ഥ അവർക്കുണ്ടായിരുന്നു.

മുൻഗാമികളേക്കാൾ വിദ്യയും ,വിദ്യാഭ്യാസവും, ലോകവിവരം നമുക്ക് വന്നപ്പോൾ സ്വാഭാവികമായി നാം കരുതുന്ന അല്ലെങ്കിൽ നാം കൈവരിക്കും എന്ന് വിചാരിക്കുന്ന നമ്മുടെ മനസ്സിൻറെ അവസ്ഥ കൂടുതൽ സങ്കീർണവും കൂടുതൽ ഹൃസ്വമാവുകയുമാവുകയാണെന്നു  മനസ്സിലാക്കാൻ സാധിക്കും.

ഒരു മതത്തിലോ, പ്രത്യയശാസ്ത്രത്തിലോ, താല്പര്യപ്പെട്ടാൽ അയാൾക്ക് അതിലേക്കു മാറി, അല്ലെങ്കിൽ അയാൾ അത് സ്വീകരിച്ചു, എന്നതിൻറെ പേരിൽ ഒരിക്കലും ഒറ്റപ്പെടുന്നതോ,ഭീഷണി നേരിടുന്നതോ ആയ ഒരു രീതി മുൻകാലങ്ങളിൽ ഉണ്ടായിരുന്നില്ല.

ഒരു താഴ്ന്ന ജാതിക്കാരൻ മറ്റു മതത്തിലേക്ക്
മാറുകയാണെങ്കിൽ ആ മതക്കാർക്ക് കൊടുക്കുന്ന എല്ലാവിധ പരിഗണനയും ആ വ്യക്തിക്ക് ആ സമൂഹം നൽകിയിരുന്നു.

ഇന്ന് ജനങ്ങൾ തമ്മിൽ മാനസികമായി അടുക്കുന്നത് സ്വ മതക്കാരോ, സ്വ സമുദായക്കാരേയോ, പാർട്ടിക്കാരേയോ മാത്രമാണ്.അവർ മാത്രമാണ് എല്ലാ വിഷയത്തിലും ഒരുമിച്ചു നിന്ന്  ഐക്യത്തോടെ  അല്ലെങ്കിൽ വിശ്വസ്തതയോടെ പ്രവർത്തനം നടത്തുന്നത്.

ഇന്ന് ആശ്ചര്യം തോന്നി എടുത്തു പറയേണ്ട ഒരു കാര്യം ഹിന്ദു സാമൂതിരി രാജാവിന്റെ  നാവികസേനക്ക് നേതൃത്വം കൊടുത്തിരുന്നത് മുസ്ലിം നാവികന്മാരായ മരക്കാർ കുടുംബമായയിരുന്നു എന്നുള്ളതാണ്.

ഇത് സൂചിപ്പിക്കുന്നത് അവർ തമ്മിലുള്ള മാനസിക  വിശ്വസ്തയേയും,ഉയർന്ന മാനസിക  നിലയേയുമാണ്.രാജാവിൻറെ മുന്നിൽ പ്രജകൾ എല്ലാവരും തുല്യരായിരുന്നു രാജ മത വിഭാഗത്തിന് പ്രത്യേക പസരിഗണയൊന്നും  അവിടം കാണാൻ സാധിക്കില്ല.അതേ സമയം ആചാര അനുഷ്ഠാനങ്ങൾ കണിശമായി തന്നെ അവർ നിലനിർത്തിയിരുന്നു താനും.

ഇന്നത്തെ സമൂഹത്തിൽ മത പരിവർത്തനം,പാർട്ടി മാറൽ ഇവയൊക്കെ ഏറ്റവും വലിയ പ്രശ്നങ്ങളായി കണ്ട് അന്തിച്ചർച്ചകൾ  വരെ നടക്കുന്നു.ഭീഷണിപ്പെടുത്തലിനോ,ഭ്രഷ്ട്ട് കൽ പ്പിക്കലിനോ,മാത്രമല്ല ആളുകളുടെ അന്ത്യം കുറിക്കലിന്  വരെ ഇത്‌ കാരണമാവുന്നു.

ഭരണഘടന അനുസരിച്ചുള്ള ഇഷ്ട്ടപ്പെട്ട മതമോ, ആശയമോ പൗര സ്വാതന്ത്ര്യങ്ങളായി എണ്ണിയ ജനാതിപത്യ രാജ്യത്താണ് ഈ വക അവകാശ കത്തിവെക്കൽ നടക്കുന്നത്.

ആധുനിക ലോകം എന്ന് വിശേഷിപ്പിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മുടെ വികാസം അല്ലെങ്കിൽ നമ്മുടെ പുരോഗതി പണ്ടത്തെ അപേക്ഷിച്ച് ഉയർന്നതാണോ താഴ്ന്നതാണോ എന്ന് നാം സ്വയം വിലയിരുത്തേണ്ടതുണ്ട് അപ്പോഴാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ, നമ്മുടെ മാനസികാവസ്ഥ യുടെ വളർച്ചയെക്കുറിച്ചും അതിന്റെ വലിപ്പത്തെക്കുറിച്ച് നമുക്ക് സ്വയം വിലയിരുത്താൻ ആവുക.

ഇന്നത്തെ വർത്തമാന കാലം എടുത്തു നോക്കുമ്പോൾ ഒരു ഹൈന്ദവൻ മലക്ക് പോകുന്ന ഡ്രസ്സും ഒരു ഒരു മുസ്ലിം ഒരു തലയിൽ തൊപ്പി വെച്ച രീതിയിലും നിന്ന്  ഒരു പിക്ചർ എടുക്കുമ്പോൾ ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിൽ അല്ലെങ്കിൽ അത് വൈറലായി അത് പത്രങ്ങളും, ചാനലുകളും വലിയ ചർച്ചയാക്കി മാറ്റുന്നു.

അല്ലെങ്കിൽ ഒരു ഒരു ബോർഡ് വെച്ച് അതിൽ ഒരു ഭാഗത്തെ ആരോ മാർക്കിൽ പള്ളിയും, മറുഭാഗത്ത് ആരോ മാർക്കിൽ അമ്പലവും, വെച്ച് കാണിക്കുമ്പോൾ അത് വലിയ മതസൗഹാർദ്ദമായിട്ട് വിലയിരുത്തുന്ന ഭയാനകമായ അവസ്ഥയിൽ നിന്നു കൊണ്ടാണ് നമ്മുടെ പഴയ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തേണ്ടത്.

ഒരു രാജാവ് ഒരു രാജ്യത്തിൻറെ മൊത്തം സംരക്ഷണത്തിന് പടത്തലവനായി മരക്കാർമാരേയും മറ്റും നിയമിക്കുമ്പോൾ ആ രാജാവിനെ തന്റെ പ്രജ എന്ന ഒരൊറ്റ ചിന്ത മാത്രമേയൊള്ളൂ.ആ പടത്തലവന് തന്റെ രാജ്യം എന്ന ചിന്തയും.

രാജ്യത്തിന്റെ സുരക്ഷക്കോ, രാജ്യത്തിൻറെ അഭിമാനത്തിനോ പ്രയാസം സൃഷ്ടിക്കുന്ന രീതിയിൽ ഉള്ള ഏതൊരു കടന്നുകയറ്റത്തേയും നേരിടാൻ ജീവനിൽ കൊതിയില്ലാതെ അവർ രംഗത്തുണ്ടായിരുന്നു എന്നതാണ് ചരിത്രം.

നാം നമ്മുടെ  പാർട്ടികളും വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും വൈവിധ്യത്തിലായിരിക്കെ നമ്മുടെ രാജ്യ തത്വമായ നാനാത്വത്തിൽ ഏകത്വം എന്ന തത്വം വാക്കിലൊതുക്കാതെ പ്രവർത്തിയിൽ പുലർത്തണം .എന്നാൽ മാത്രമേ നമ്മുടെ ചരിത്ര പഠനങ്ങളും ,പഠന മുന്നേറ്റങ്ങളും നേരായ  പാതയിൽ ചലിക്കുന്നത് എന്ന് പറയാൻ പറ്റൂ.

അപരന്റെ വിശ്വാസത്തോട് നമുക്ക് ആദരവും ബഹുമാനവും വേണം അതുൾക്കൊള്ളാനുള്ള ഒരു മാനസിക വിശാലതയും നമ്മിൽ സന്യാസി ക്കണം. ഈ സന്ദേശമാണ് പഴയ ചരിത്രം നമുക്ക് പറഞ്ഞു തരുന്നതും പഠിപ്പിച്ചു തരുന്നതും.

ഇതുൾക്കൊള്ളുന്ന സാമൂഹിക പാശ്ചാതലത്തിൽ വളരുന്ന  ജനങ്ങൾ മാനുഷിക മൂല്യങ്ങൾക്ക് വില കൽപിക്കും.അല്ലാത്തവർ മാനുഷിക മൂല്യങ്ങളെ മൂലയ്ക്കിരുത്തി ജാതിയും ,മതവും പറഞ്ഞു തമ്മിൽ തല്ലി ചേരികളായി ചോര ചിന്തിക്കൊണ്ടിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ