സുഹൈൽ പി.ടി
ഈത്തച്ചിറ
ഓരോ ദിവസവും ഓരോ വിഷയവുമായി ബന്ധപ്പെടുകയും അതിലൊക്കെ എന്തൊക്കെ കാര്യങ്ങൾ ഉണ്ട് എന്നതിനെക്കുറിചുള്ള ചിന്തകളും തലയിൽ പുകയാറുണ്ട്.
ഇന്ന് ചിന്ത പോയത് കുട്ടികളെ നിയന്ദ്രിക്കുമ്പോൾ അമ്മമാർക്ക് നേരിടേണ്ടി വരുന്ന പ്രയാസത്തെ കുറിച്ചാണ്.
കുട്ടികളെ നല്ല നിലയിൽ പരിപാലിക്കുന്ന അമ്മമാർക്ക് പറയാനുള്ളത് ശൈശവം നല്ല നിലയിൽ അവനേയും അവളേയും വളർത്തിയെടുക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തി അതിൽ വിജയിച്ചു എന്നതാണ്.പക്ഷെ,കൗമാരത്തിലേക്ക് കാലെടുത്തുവെക്കുമ്പോൾ പെണ്കുട്ടികളെ ശൈശവം പോലെ ബുദ്ധിമുട്ട് നേരിടാതെ നോക്കാൻ പറ്റുന്നു എന്ന് അമ്മമാർ തുറന്ന് സമ്മതിക്കും.
അമ്മമാർ പ്രശ്നം പറഞ്ഞു വരുന്നത് ആൺകുട്ടികളെ കുറിച്ചാണ്. അവരെ നിയന്ത്രിക്കാൻ പറ്റുന്നില്ല എന്നുള്ള വേവലാതികൾ അമ്മമാർ എടുത്തു പറയുന്നത് കേൾക്കാറുണ്ട്.
ആൺകുട്ടികളുടെ കാര്യത്തിൽ അവർ ഓരോ വയസ്സ് കൂടിയവർ കൗമാരത്തിലേക്ക് കാലെടുത്തുവെക്കുതോടു കൂടി അവരുടെ മനസ്സും ശരീരവും പാറിപ്പറക്കാൻ തുടങ്ങും.
ആ സമയത്ത് വീട്ടിൽ കൂട്ടിൽ നിന്നും വെത്യസ്തമായി കൂട്ടുകാരുമായുള്ള കൂട്ടായിരിക്കും അവരുടെ ഉള്ളിൽ സ്ഥാനം കൂടാൻ സാധ്യത. കാരണം അവരുടെ അപ്പോഴത്തെ ചിന്തക്കും,താല്പര്യങ്ങൾക്കും യോജിപ്പുമായി കൂടെ നിൽക്കുക കൂട്ടുകാരായിരിക്കും.അത് കൊണ്ട് തന്നെ കൗമാര നാളിൽ വീട്ടുകാരുമായി അകന്ന് കൂട്ടുകാരുമായി അടുക്കൽ സ്വാഭാവികം.
ഞാൻ വലിയ ആളായി,എനിക്ക് എല്ലാം അറിയാം പിന്നെ എന്തിന് ഇങ്ങനെ എന്നെ നിയന്ദ്രിക്കുന്നു എന്ന ചിന്ത ഈ പ്രായത്തിൽ ആണ്കുട്ടികളിൽ സ്വാഭാവികമാണ്.ഇതിന് വിപരീതമായി കാര്യങ്ങൾ വരുന്നതോടെ അവർ അമ്മമാരുമായി തർക്കത്തിൽ വരിക സ്വാഭാവികം.
ഈ പ്രശ്‌നത്തിൽ നാം മാതാപിതാക്കൾ ചെയ്യേണ്ടത് അവരെ മനസ്സിലാക്കാൻ ശ്രമിക്കുക.അവർ ഇടപെടുന്ന ആളുകളെ പറ്റിയും, കൂട്ടുകെട്ടിനെ പറ്റിയും മനസ്സിലാക്കുക.
തിരുത്തേണ്ടത് കണ്ടാൽ അപ്പോൾ തന്നെ സൗമ്യമായി കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തി തിരുത്തുക.അല്ലാതെ നീയെന്താ ഇങ്ങനെ, നീയെന്താ അങ്ങിനെ തുടങ്ങിയ ഡയലോഗ് സീരിയൽ പോലെ തുടര്ന്ന് പോകുന്നത് കൊണ്ട് ഫലം ചെയ്യില്ല.
ആൺകുട്ടികളെ കുറിച്ച് കൂടുതൽ വേവലാതികളും ,ആശങ്കകളും കുടികൊള്ളുന്നത് ഉപ്പമാർ വിദേശത്ത് ജോലി ചെയ്യുന്ന കുടുംബത്തിലുള്ള ഉമ്മക്കോ, അല്ലെങ്കിൽ ഉപ്പമാർ ഇല്ലാത്ത കുടുംബത്തിലെ ഉമ്മക്കോ, അതുമല്ലെങ്കിൽ ഉപ്പക്ക് തുല്യമായ ആളുകൾ കുഞ്ഞിനെ നീക്കുപോക്കുകൾ അറിയാൻ അടുത്ത് ഇല്ലാത്ത അവസ്ഥയിലോ ഉള്ളവരിലാണ്.
ഈ പ്രശ്നത്തിന് നമ്മൾ പരിഹാരം തേടുമ്പോൾ ശ്രദ്ധിക്കേണ്ടത് അവരുമായി ദിവസവും അടുത്തിരിക്കാനും, ഒരുമിച്ച് ഭക്ഷണം കഴിക്കാനും ,അവരുമായി അല്പം സമയം സംസാരിക്കാനും സമയം കണ്ടെത്തുക. ഇങ്ങിനെ ചെയ്താൽ ഒരുപരിധിവരെ അവരിലുള്ള മാറ്റം നമുക്ക് ദർശിക്കാൻ സാധിക്കും അതോടെ വേണ്ടത് വേണ്ട പോലെ വേണ്ട സമയത്ത് ചെയ്യാൻ നമുക്ക് സാധിക്കും.
എപ്പോഴുമുള്ള ഉപദേശം കൗമാരത്തിൽ അത്ര ഫലവത്തല്ല.അത് കേൾക്കുന്ന കൗമാർക്കാരനിൽ അലോസരവും, നമ്മോട് ദേഷ്യവും ,പിറവിയെടുക്കുകയും ചെയ്യാൻ അത് ഹേതുവാകാം.
ശൈശവവളർച്ചയുടെ ഘട്ടത്തിൽ തന്നെ നമ്മൾ അവരിൽ ശീലിപ്പിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ക്ഷമയോടെ സമയമെടുത്ത് അവരിൽ ശീലമാക്കണം.
അങ്ങനെ അത് അവരുടെ ശീലമായി വളരും.
അതോടെ ആ ശീലം വളർച്ചയുടെ പടികയറുമ്പോഴും അവരെ കൂടെ കാണും.
മറ്റുള്ളവരുടെ മക്കളെ കാണിച്ചു നീ അവനെ കണ്ട് പഠിക്ക്, ഇവനെ കണ്ടു പഠിക്ക് തുടങ്ങിയ ശൈലികൾ ഗുണത്തെക്കാൾ ഏറെ ദോഷം വിളിച്ചു വരുത്തും.ഫുൾ A+ വാങ്ങുന്ന അനിയത്തിയെ അത്ര തന്നെ മാർക്ക് കിട്ടാത്തതിന്റെ പേരിൽ നിരന്തരം പഴി കേട്ട് മടുത്ത ജേഷ്ട്ടത്തി ഷാളിട്ടു കഴുത്തി മുറുക്കി കൊന്നത് ഇതിന്റെ പരിണിതഫലമാണ്.
ഒരു കുട്ടിയുടെ ജീവിത വിജയത്തിന് പാകപ്പെടുന്ന രീതിയിലുള്ള കഴിവുകളുമായാണ് ഓരോ കുഞ്ഞിനും ദൈവം ജന്മം കൊടുക്കുന്നത്. അവരുടെ കഴിവ് നമ്മൾ കണ്ടെത്താൻ ശ്രമം നടത്തുകയാണ് വേണ്ടത്.ജന്മം കൊണ്ട് നാം എല്ലാവരുംതുല്യരാണ് പക്ഷെ കർമ്മങ്ങൾ എല്ലാവർക്കും ഒരുപോലെ ആവില്ല ജീവിതത്തിൽ.
മക്കൾക്ക് അനുഭവങ്ങൾ ആണ് നാം കൊടുക്കേണ്ടത്.അച്ഛന്റെ,അമ്മയുടെ,അനിയന്റെ,പെങ്ങളുടെ.അങ്ങിനെ കുടുംബത്തിലെ ഓരോരുത്തരുടെയും സ്നേഹത്തിന്റെയും,കരുതലിന്റെയും അനുഭവം അറിഞ്ഞു ഒരാൾ വളരണം. അങ്ങിനെ വളർന്ന ആരും ആരേയും ചേര്ത്ത് പിടിച്ചു നിർത്തിയതായിട്ടല്ലാതെ തള്ളിപ്പറഞ്ഞതായി കാണില്ല എന്നത് ഈ മേഖലയിൽ പഠനം നടത്തിയവർ കണ്ടെത്തിയ വസ്തുതയാണ്.
നമ്മളെ എന്തായിട്ടാണോ മറ്റുള്ളവരിൽ ഫീൽ ചെയ്യുന്നത് അത് തീരുന്നത് വരെ നമ്മൾ അവരിൽ കുടിയിരിക്കും.അത് കഴിഞ്ഞാൽ പിന്നെ നാം പാഴ് വസ്തുവാകും.
കൊടുക്കുന്ന അനുഭവങ്ങൾ എന്നും നിലനിൽക്കുന്ന,ഒർമിക്കുന്നതാവുക എന്നതാണിതിന് പരിഹാരം.
മക്കൾ പറയുന്ന കാര്യങ്ങൾ നമ്മൾ സസൂക്ഷ്മം ശ്രദ്ധയോടുകൂടി കേൾക്കണം. എന്നിട്ട് ആ സംഭവം നിലവിലുള്ള സാഹചര്യത്തിൽ അവന് അല്ലെങ്കിൽ അവൾക്ക് ആവശ്യമുണ്ടോ എന്ന് നമ്മൾ ഒരു വിചിന്തനം നടത്തണം.
ശേഷം അതിൽ തക്കതായ തീരുമാനമെടുക്കുക. എല്ലാം ചെയ്തു കൊടുക്കുക എന്നുള്ളതല്ല മാതാപിതാക്കളുടെ കടമ.എന്തെല്ലാം ചെയ്യാതിരിക്കണം അല്ലെങ്കിൽ ചെയ്തു കൊടുത്തുകൂടാ എന്നത് ഓര്മിപ്പിക്കലും അവരുടെ കടമയിൽ പെടും.
മാതാപിതാക്കൾ ജീവിതത്തിൽ മക്കൾക്ക് ചൂടും,തണുപ്പും ,വെളിച്ചവും ഒക്കെ ആവണം. ചില കാര്യങ്ങൾ നമ്മൾ ചൂടായി പറയേണ്ടിവരും അത് അവരുടെ ജീവിതം തണുത്തു പോകാതിരിക്കാൻ ആണെന്ന് അവർക്ക് ബോധ്യപ്പെടണം.
ചില സ്ഥലത്ത് നമ്മൾ തണുപ്പ് ആവണം ആ സമയത്ത് അവരുടെ ജീവിതം ചൂടുപിടിപ്പിക്കാൻ ഉള്ള മരുന്ന് ആയിരുന്നു നമ്മൾ പറയുന്നത് എന്ന് അവർക്ക് ബോധ്യപ്പെടണം.
ചിലപ്പോൾ നമ്മൾ വെളിച്ചമാവണം.കാരണം ഇരുട്ടിലായ അവരെ കാരകയറ്റി കൊണ്ടുവരാനാണ് നമ്മൾ അത് ചെയ്തതെന്നും എന്ന് അവർക്ക് ബോധ്യപ്പെടണം.
ഇങ്ങനെയൊക്കെ നമുക്ക് ചെയ്യാൻ സാധിച്ചാൽ ഒരു പരിധിവരെ നമുക്ക് നമ്മുടെ മക്കളെ നമ്മുടെ നിയന്ത്രണത്തിലും, അതുപോലെ നമ്മുടെ അനുസരണയിലുമൊക്കെയായി നിലനിർത്തിക്കൊണ്ടു പോകാൻ സാധിക്കും.
പാറിപ്പറക്കുന്ന പ്രായക്കാർക്ക് നമ്മൾ പാറിപ്പറക്കാനുള്ള എല്ലാവിധ അവസരങ്ങളും കൊടുക്കണം. പക്ഷേ ,പട്ടംപോലെ പാറിപ്പറക്കുമ്പോൾ അവരെ നിയന്ത്രിക്കുന്ന ഒരു നൂൽ നമ്മുടെ കയ്യിൽ വേണം എന്ന് മാത്രം.എങ്കിൽ മാത്രമേ അവർ ശരിയായ ദിശയിലാണ് പറക്കുന്നത് എന്ന് നമുക്ക് ബോധ്യം നമ്മിൽ വരൂ.
അനുഭവിച്ചറിഞ്ഞ സ്നേഹം മാത്രമേ നിലനിൽക്കുകയുള്ളൂ. അതിന് മാത്രമേ പകരം കിട്ടുകയുമൊള്ളൂ. ആയതുകൊണ്ടുതന്നെ നമ്മുടെ സ്നേഹവും നമ്മുടെ കരുതലും നമ്മുടെ മക്കൾക്ക് നല്ലാതിനാണെന്നു അവർക്ക് ബോധ്യപ്പെടണം. അങ്ങനെ വരുമ്പോൾ ഏതുസാഹചര്യത്തിലും ഏത് സന്ദർഭത്തിലും അവർ മാതാപിതാക്കളെ വിഷമിപ്പിക്കാൻ ഉള്ള വിഷയവുമായി മുന്നോട്ടു വരില്ല.
ഇന്നിൻറെ സാഹചര്യത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തണം. അതുപോലെ, ഇന്നത്തെ സാഹചര്യം എന്താണെന്ന് നാം മനസ്സിലാക്കുകയും വേണം. എന്നിട്ട് കാര്യങ്ങളിൽ കാര്യക്ഷമമായി ഇടപെട്ട് വേണ്ടതും വേണ്ടാത്തതും വേർതിരിച്ചു കൊടുക്കണം.
അവർക്ക് നമ്മുടെ സ്നേഹവും കരുതലും ബോധ്യപ്പെട്ടാൽ അവർ ഏതു കോണിൽ ചെന്നാലും അവർ നമ്മൾ ഉദ്ദേശിച്ച പോലെ നല്ല രീതിയിൽ നന്മയുടെ വഴിയിൽ വഴി നടക്കുക തന്നെ ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ