സുഹൈൽ പി.ടി
ഈത്തച്ചിറ
ആൽവഹയോടൊപ്പം ഒരുപാട് യാത്രകൾ പോയിട്ടുണ്ടെങ്കിലും ഇപ്രാവശ്യത്തെ അൽ ബഹയിലേക്കുള്ള പെരുന്നാൾ യാത്ര ഒരു ഒരു വ്യത്യസ്തത പുലർത്തിയിരുന്നു. നല്ല വ്യക്തിത്വത്തിന് ഉടമകളായ ഒരുപാട് വ്യക്തികളെ പരിചയപ്പെടാൻ ഈ യാത്രയിലൂടെ സാധിച്ചു എന്നതായിരുന്നു അത്.
രാത്രി പത്തരയ്ക്ക് തുടങ്ങിയ യാത്ര പരസ്പരം പരിചയപ്പെട്ടും, പാടിയും പറഞ്ഞും എല്ലാംകൊണ്ടും ആഹ്ലാദഭരിതമായി.അതിൽ ഏറ്റവും എടുത്തു പറയാവുന്നത് ആളുകളുടെ സഹകരണ മനോഭാവം തന്നെയായിരുന്നു.
ഓരോ വ്യക്തിയേയും നമ്മൾ അളക്കുന്നത് ഒരു യാത്രയിലൂടെയാണ് അയാളുടെ ക്ഷമയും സഹനവും സഹകരണവും എത്രകണ്ട് നന്നാവും, അല്ലെങ്കിൽ എത്രകണ്ട് നന്നായി എന്ന് തിരിച്ചറിയാൻ ഓരോ യാത്രകളും നമ്മൾ നമ്മെ സഹായിക്കുന്നു.
മിക് വയിലെ അൽപ വിശ്രമത്തിനും,സുബ്ഹ് നമസ്ക്കാരത്തിനും ശേഷം ബിൽജൂർഷിയിലെത്തി.അവിടെ നിന്ന് അടുത്തുള്ള വാദി കർയ ദീ ഐൻ എന്ന ( മാർബിൾ വില്ലേജിൽ) എത്തി.
ആശ്ചര്യം നിറഞ്ഞ അവിടത്തെ കാഴ്ചകൾക്ക് ശേഷം അടുത്തുള്ള അരുവി കാണാൻ പോയി. ആ കാഴ്ച്ച നാട്ടിലെ ചോലയെ അനുസ്മരിപ്പിച്ചു.
യാത്രയ്ക്ക് സന്തോഷം പകരാൻ ഒരുപാട് പുതിയ സുഹൃത്തുക്കൾ ഉണ്ടെങ്കിലും വർഷങ്ങളോളം പരിചയമുള്ള എൻറെ പ്രിയ സുഹൃത്ത് നസീറും, നൗഷാദ് എന്ന കുഞ്ഞിപ്പയും ഉണ്ടായിരുന്നത് യാത്രയ്ക്ക് കൂടുതൽ രസം പകർന്നു.
പ്രവാസം തുടങ്ങി പത്ത് വർഷം പിന്നിട്ടിട്ടും ഈ നാട്ടിൽ വന്ന് ഒരു തവളയെ കാണാൻ ഭാഗ്യം സിദ്ധിച്ചത് ഈ യാത്രയിലൂടെയാണ്.
മാർബിൾ വില്ലേജ് കാഴ്ചകൾക്ക് ശേഷം സാധാരണ അൽവഹയുടെ ബ്രേക്ക്ഫാസ്റ്റായ
പത്തിരിയും ,ചിക്കൻ കറിയും പ്രതീക്ഷിച്ചു കാത്തു നിൽക്കുന്ന സമയത്താണ് മലബാർ ഹോട്ടലിലാണ് ഭക്ഷണം എന്നറിഞ്ഞപ്പോൾ എന്തോ ഒരു താല്പര്യക്കുറവ് ഉള്ളതുപോലെ തോന്നി.
എന്നിരുന്നാലും കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ഭക്ഷണം തന്നെ മലബാർ റസ്റ്റോറൻറ് അറേഞ്ച് ചെയ്തത് കൊണ്ട് തന്നെ ആ താല്പര്യകുറവ് ഇല്ലാതായി.
അവിടുന്ന് വാദി ജനാബീർ എന്ന ഡാമിലേക്കായിരുന്നു യാത്ര അല്പം ദിശ മാറി സഞ്ചരിച്ച് കുറച്ചു കൂടുതൽ ഓടേണ്ടിവന്നു.
ജിപിഎസ് എന്ന അമ്മായിയുടെ സഹായം ആദ്യം അത്ര ഫലം കണ്ടില്ല, എന്നിരുന്നാലും ലക്ഷ്യ സ്ഥാനത്തിലേക്ക് എത്താൻ ഒരു സൗദി സഹോദരന്റെ സഹായം ലഭിച്ചു.
ഉച്ചയോടടുത്ത സമയത്താണ് ഡാമിൻറെ അടുത്തേക്ക് എത്താൻ സാധിച്ചത്. ഇത്രയധികം വെള്ള സംഭരണം ഉള്ള മറ്റൊരു ഡാം ഇത്ര വർഷത്തെ സൗദി അറേബ്യ ജീവിതത്തിൽ കാണാൻ സാധിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ഈ അനുഭവം ഒരു ഓർമയിൽ എന്നും നില നിൽക്കുന്ന അനുഭവമായി.
അവിടത്തെ കാഴ്ച്ചകൾക്ക് ശേഷം ഉച്ച ഭക്ഷണത്തിനായി അൽബഹയിൽ എത്തി. നല്ല ചിക്കൻ ബിരിയാണിയും കൂടെ അച്ചാറും, തൈരും അതുപോലെ മോരും യാത്രയിലെ ലഞ്ച് തീറ്റക്ക് മാറ്റുകൂട്ടി.
ഭക്ഷണശേഷം നേരെ നീങ്ങി നീങ്ങിയത് റഗദാൻ കുന്നുകളിലേക്കായിരുന്നു. അവിടെ എത്തിയപ്പോൾ ഊട്ടിയുടെ ഉയർച്ചയേയും അവിടുത്തെ കാലാവസ്ഥയേയും ഓർമിപ്പിച്ചു.
യാത്ര പരിസ്‌ഥിതി ദിനത്തിൽ ആയത് കൊണ്ട് 2019 ലെ യു.എൻ കാപ്‌ഷൻ ആയ "ബീറ്റ് എയർ പോലുഷൻ" എന്ന വിഷയത്തിൽ ചർച്ച അടന്നു. മരം നടൽ മാത്രമാണ് ഇതിനൊരു സമ്പൂർണ്ണ പരിഹാരം ചർച്ചയിൽ പങ്കെടുത്ത എല്ലാവരും ഒറ്റ സ്വരത്തിൽ അഭിപ്രായപ്പെട്ടു.
യാത്രാ മടക്കത്തിൽ റേഡിയേഷൻ സ്‌പെഷ്യലിസ്റ്റ് കാൻസർ ചികിത്സ വിഷയത്തിൽ സഹയാത്രികരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.സൗദിയിൽ ബ്ലഡ് കാൻസർ ആണ് കൂടുതൽ എന്നും കുട്ടികളിലാണ് അത് കൂടുതൽ എന്നും സംസാര മദ്ദ്യേ അദ്ദേഹം പറഞ്ഞു.ബ്രസ്റ്റ് കാൻസർ 90% സ്ത്രീകളിലാണെങ്കിലും 10% പുരുഷന്മാരിലും ഉണ്ടാക്കാമെന്ന് ചോദ്യ മറുപടിയിൽ കേൾക്കാനിടയായി.
മടക്കം അൽ ലെയ്ത്തിലെത്തി അവിടെ നിന്ന് അൽ ബൈക്കായിരുന്നു ഡിന്നറിന് നല്കപ്പെട്ടത്.ശേഷം നേരെ ജിദ്ദക്ക് വച്ചൊരു പിടുത്തമായിരുന്നു.ചെക്ക് പോസ്റ്റിൽ ചെക്കിങ് പേരിൽ കുറച്ചു സമയം നിന്നതൊഴിച്ചാൽ വേറെ നിർത്തമൊന്നും ഉണ്ടായില്ല.
ശറഫിയയിലെത്തി എല്ലാരോടും യാത്ര പറഞ്ഞു പിരിയുമ്പോൾ പ്രവാസ ജീവിതത്തിൽ ഒരു മറക്കാൻ കഴിയാത്ത അനുഭവം മനസ്സിൽ കോറിയിട്ടിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ