കയ്യെത്താ ദൂരത്ത് കണ്ണിനരികത്തു നീ
തെളിഞ്ഞു മാഞ്ഞത് പലയാമങ്ങളിൽ
വാക്കും നാക്കും നോക്കാതെ എന്നിൽ
കൊഴിഞ്ഞ ഉദയാസ്തമയങ്ങൾ
ഓർക്കുമ്പോൾഉള്ളിൽ നോവുയരുന്നു
അന്ന് നിൻ നേര് കാണാൻ ശ്രമിക്കാതെ
ചൊവ്വേ അടുത്തറിയാൻ ശ്രമിക്കാതെ
കണ്ണടക്കപ്പെട്ട എന്നിലെ രാപ്പകലുകൾ
ഇന്നെന് ഖൽബിൽ നഷ്ട്ട ഓർമകളുടെ
വിലാപ നൃത്തം ചവിട്ടാൻ തുനിയുന്നു.
ഹൃദയം തുറന്ന നിൻ ചിരിയും
ഖൽബ് തണുക്കും നിൻ മൊഴിയും
അറിയാൻ കാണിക്കും നിൻ ചൊടിയും
ഓർമ്മയിൽ തെളിഞ്ഞു പൊങ്ങവേ
ഹൃദയം നിന്നോർമായിൽ മുങ്ങുന്നു .
കാതങ്ങൾ അകലെ നീ നിന്നാലും
കണ്ണെത്താ ദൂരേക്ക് നീ മറഞ്ഞാലും
കർണ്ണം അടച്ചു നീ മാറി ഇരുന്നാലും
നിൻ മുഖം തെളിയുമെൻ അകതാരിൽ
നിൻ സൽ ചെയ്തി തൻ ഓർമ്മയാൽ
ആശയുണ്ട് ഇലാഹീ എന്നുള്ളിൽ
സ്വർഗ്ഗ സത്രം പുൽകും നാളേക്ക് മുന്നേ
ആത്മ തണിയാം എൻ മിത്ര ദേഹം
പല മാത്ര നിറ പുഞ്ചിരി തൂകിയെന് ദൃഷ്ടിയിൽ പതിഞ്ഞു കാണാൻ.
സുഹൈൽ പി. ടി
ഈത്തച്ചിറ
തെളിഞ്ഞു മാഞ്ഞത് പലയാമങ്ങളിൽ
വാക്കും നാക്കും നോക്കാതെ എന്നിൽ
കൊഴിഞ്ഞ ഉദയാസ്തമയങ്ങൾ
ഓർക്കുമ്പോൾഉള്ളിൽ നോവുയരുന്നു
അന്ന് നിൻ നേര് കാണാൻ ശ്രമിക്കാതെ
ചൊവ്വേ അടുത്തറിയാൻ ശ്രമിക്കാതെ
കണ്ണടക്കപ്പെട്ട എന്നിലെ രാപ്പകലുകൾ
ഇന്നെന് ഖൽബിൽ നഷ്ട്ട ഓർമകളുടെ
വിലാപ നൃത്തം ചവിട്ടാൻ തുനിയുന്നു.
ഹൃദയം തുറന്ന നിൻ ചിരിയും
ഖൽബ് തണുക്കും നിൻ മൊഴിയും
അറിയാൻ കാണിക്കും നിൻ ചൊടിയും
ഓർമ്മയിൽ തെളിഞ്ഞു പൊങ്ങവേ
ഹൃദയം നിന്നോർമായിൽ മുങ്ങുന്നു .
കാതങ്ങൾ അകലെ നീ നിന്നാലും
കണ്ണെത്താ ദൂരേക്ക് നീ മറഞ്ഞാലും
കർണ്ണം അടച്ചു നീ മാറി ഇരുന്നാലും
നിൻ മുഖം തെളിയുമെൻ അകതാരിൽ
നിൻ സൽ ചെയ്തി തൻ ഓർമ്മയാൽ
ആശയുണ്ട് ഇലാഹീ എന്നുള്ളിൽ
സ്വർഗ്ഗ സത്രം പുൽകും നാളേക്ക് മുന്നേ
ആത്മ തണിയാം എൻ മിത്ര ദേഹം
പല മാത്ര നിറ പുഞ്ചിരി തൂകിയെന് ദൃഷ്ടിയിൽ പതിഞ്ഞു കാണാൻ.
സുഹൈൽ പി. ടി
ഈത്തച്ചിറ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ