ആതിഥ്യം അരുളാതെ അണയുന്ന മരണമേ
പ്രിയർ വേദനിക്കുമോർക്കയാൽ നിറഞ്ഞു പൊങ്ങുന്നു ഉള്ളിൽ ഭയ കുമിളകൾ
സമയം വന്ന് മരണ മാലാഖ വന്നാൽ പിന്നെയെന്ത് ചൊല്ലി ചെല്ലും ഒരവധി കിട്ടാൻ പറഞ്ഞു തന്നാലുമെന്നിൽ
ആധിയില്ലാ അവധിയില്ലാ വേല ചെയ്യും നീ
അവധി തന്നു സമയമെന്നിൽ നീട്ടില്ലാന്നറിയാമെങ്കിലുമുള്ളിലൊരു പൂതി
പാതിയായി പൂതി തീരാത്ത പ്രിയ പാതിയും
കരൾ കഷ്ണമായെൻ കിടാവും കിടന്നുള്ളിൽ കനൽ കൂട്ടുന്നു.
നീയറുത്തെന്നാത്മാവ് ആകാശം കയറവേ
അലമുറയിട്ടു ആത്മ നോവ് തീർക്കും പ്രിയരേ
പ്രാർത്ഥന മാത്രമാണഭ്യർഥന നിങ്ങളിൽ
പ്രാണൻ മറഞ്ഞു മറിഞ്ഞയെന്നെ കണ്ട്
പ്രിയം മൊഴിയാനാരും വരരുതെന്നിൽ ആത്മാവ് മറഞ്ഞ മനുഷ്യമണ്ണാ മുന്നിൽ
പ്രാണൻ കൂടിയിരിക്കും ദേഹമായിരിക്കേ
ചൊല്ലണം കണ്മുന്നിൽ കേൾക്ക പാകത്തിൽ നിൻ ഇഷ്ട്ടാഅനിഷ്ങ്ങളൊക്കെയും....
✍️✍️സുഹൈൽ പി.ടി
ഈത്തച്ചിറ✍️✍️

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ