ഓരോ മരണങ്ങളും ഓരോ ഓർമ്മപ്പെടുത്തലാണ്. മറ്റുള്ളവർക്ക് ഓർക്കാൻ വേണ്ടി നാം എന്തു ബാക്കിവെച്ചു എന്നുള്ളതാണ് ഓരോ മരണങ്ങളും നമ്മെ ഓർമിപ്പിക്കുന്നത്.
ഞാൻ എൻറെ ജീവിതത്തെ കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ഏറ്റവും ആദ്യം കടന്നുവരുന്നത് കുട്ടിക്കാലം വളരെ മനോഹരമാക്കിയ സ്നേഹത്തോടെയും വളരെ കളികളും ചിരികളും നിറഞ്ഞ പെരുമാറ്റത്തിലൂടെയും ഞങ്ങൾ ഇടയിൽ ജീവിച്ച മൂത്താപ്പ കുറിച്ചാണ്.
ഞാൻ കൗമാരത്തിലേക്ക് കാലെടുത്തു വെക്കുന്ന സമയത്താണ് ജോലിക്കു പോകാൻ വേണ്ടി കുളിക്കാൻ വെള്ളത്തിലിറങ്ങി മൂത്താപ്പ അപസ്മാരം വന്ന് മരണത്തിനു കീഴടങ്ങി.
പെട്ടെന്നുള്ള ആ മരണം ഒരു ഷോക്ക് തന്നെയായിരുന്നു. ഇത്ര വർഷം കഴിഞ്ഞിട്ടും വളരെ നന്മനിറഞ്ഞ ഓർമ്മയോടെ കൂടിയല്ലാതെ അദ്ദേഹത്തെ ഓർക്കാനോ സ്മരിക്കാനും സാധിക്കുന്നില്ല കാരണം അദ്ദേഹം ഇവിടെ അദ്ദേഹത്തിൻറെ വേണ്ടപ്പെട്ടവരായ ഞാനടക്കമുള്ള അടുത്ത ആളുകളിൽ ഇട്ടേച്ചു പോയ സ്നേഹത്തിൻറെ വെളിച്ചമാണ് ആ നല്ല ഓർമ്മയ്ക്ക് പിന്നിൽ.
പിന്നെ അതിനുശേഷം ഉമ്മയുടെ ഉപ്പ മരിച്ചു ഉമ്മയുടെ ഉമ്മ മരിച്ചു അതുപോലെ അമ്മായിയുടെ മകൻ അപകടത്തിൽ മരിച്ചു ഇവരൊക്കെ ജീവിതത്തിൽ ഓർമ്മകൾ ആയിട്ടുണ്ടെങ്കിലും.
അവരിൽ ഏറ്റവും കൂടുതൽ സമയം ഓർമ്മയിൽ നിലനിൽക്കുന്നതു മൂത്താപ്പയാണെന്ന് പറയാതെ വയ്യ കാരണം അദ്ദേഹത്തിൻറെ ജീവിതകാലത്ത് അദ്ദേഹം ഇടപഴകിയ സ്‌നേഹ നിറഞ്ഞ പേരുമാറ്റമാണിതിന് കാരണം.
ഇവരേക്കാൾ കൂടുതൽ ജീവിതത്തിൽ ഞാൻ ഓർക്കുന്നതും അഭിമാനിക്കുന്നതും എൻറെ പ്രിയപ്പെട്ട വല്ലിപ്പയേയാണ് കാരണം ശൈശവവും കൗമാരവും എങ്ങനെ കണ്ടു കൂടെ നിൽക്കണം എന്നും എങ്ങനെ കണ്ടു സ്നേഹിക്കണമെന്നും എങ്ങനെ കണ്ടു കൂട്ട് കൂടണം എന്നും എല്ലാം തന്നെ വ്യക്തിജീവിതത്തിൽ കാണിച്ചു തന്നു പകലിലെ സൂര്യനായും രാത്രിയിലെ ചന്ദ്രനായ് അദ്ദേഹം ജീവിച്ചു പോന്നതുകൊണ്ടുതന്നെ ആ വെളിച്ചം എല്ലാത്തിൽ തെളിച്ചമുള്ളതായി കാണപ്പെട്ടു.
ആ വെളിച്ചം നഷ്ടപ്പെട്ടുപോയപ്പോൾ ഇരുട്ടിലായ എനിക്ക് അതുപോലൊരു വെളിച്ചം പകരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല ഇനി സാധിക്കുകയുമില്ല. അത്രയ്ക്ക് മഹത്വരമായ ഒരുപാട് സ്നേഹത്തിൻറെ നന്മയുടെ സന്തോഷത്തിന് ഓർമ്മകൾ നൽകിയാണ് വിട പറഞ്ഞത്.
മരിച്ചുപോയ എല്ലാവരേക്കാളും കൂടുതൽ സ്നേഹത്തിലും താൽപര്യത്തിലും സന്തോഷത്തിലും അല്ലാതെ ആ ഓർമ്മകൾ അയവിറക്കാൻ സാധിക്കുന്നില്ല.
ഇങ്ങനെയാവണം മരണശേഷം നമ്മളെ ഓരോരുത്തരെയും ഓർക്കേണ്ടത് എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയാണ്.നമ്മുടെ വേണ്ടപ്പെട്ടവരുടെ ഓർമ്മകളിൽ നമുക്ക് നമ്മുടേതായ ഒരു ഇടമുണ്ടാക്കി കൊണ്ട് നാം ഇവിടെ ജീവിച്ചാൽ മരണശേഷം നമ്മൾ വലിയ സ്നേഹമുള്ള കാരുണ്യമുള്ള ഒരു സൂര്യനോ ചന്ദ്രനോ ആയി നമ്മുടെ പ്രിയപ്പെട്ടവരുടെ മനസ്സിൽ ഉദിക്കുക തന്നെ ചെയ്യും.
അതുകൊണ്ട് ജീവിതകാലത്ത് വേണ്ടപ്പെട്ടവർക്ക് വേണ്ടത് ചെയ്യാനുള്ള മനസ്സും, ശരീരവുമായി ,സ്നേഹം പ്രകടമാകുന്ന ഹൃദയവുമായി, വെളിച്ചം വിതറുന്ന പുഞ്ചിരിയുമായി നമുക്ക് നമ്മുടെ ഈ ജീവിതം ജീവിച്ചു തീർക്കാം.
സുഹൈൽ പി.ടി
ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ