ചില കാര്യങ്ങൾ നമ്മുടെ വല്ലാതെ ചിന്തിപ്പിക്കുകയും ചില ഓർമ്മകൾക്ക് വഴിതെളിക്കുകയും ചെയ്യും അങ്ങനെയുള്ള ഒരു ഓർമ്മ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു.
നമ്മുടെ മുൻ പ്രസിഡണ്ട് എപിജെ അബ്ദുൽ കലാമിൻറെ പുസ്തകത്തിൽ വായിച്ച ഒരു അനുഭവത്തെ ആസ്പദമാക്കിയുള്ള കാര്യമാണ് ഞാൻ പറയാൻ പോകുന്നത്.
കലാം ചെറുതായ സമയത്ത് വീട്ടിൽ ഉമ്മ മാവെടുത്ത് വളരെ കഷ്ടപ്പെട്ടു ഉണ്ടാക്കിയ പത്തിരി. ചുട്ടെടുക്കുന്ന സമയത്ത് അല്പം കൂടുതലായി കഴിഞ്ഞു തികച്ചും ഭക്ഷണ യോഗ്യമല്ലാത്ത രീതിയിലേക്ക് എത്തി.
നിർഭാഗ്യവശാൽ കലാമിന്റെ ഉപ്പക്കായിരുന്നു ആ പത്തിരി കിട്ടിയത് എന്നിട്ടും ഒരു മുഷിപ്പോ, പരിഭവമോ അറിയിക്കാതെ കലാമിൻറെ ഉപ്പ അത് തിന്നുന്നത് കണ്ട അദ്ദേഹം ഉപ്പയോട് ചോദിച്ചു ഇത് കരിഞ്ഞതല്ലേ ഉപ്പാ ...
എന്നിട്ടും, നിങ്ങൾ
ഇത് ഭക്ഷിക്കുന്നതെങ്ങനെ?.
കലാമിന് ഉപ്പ പുഞ്ചിരിച്ചു കൊണ്ട് കൊടുത്ത മറുപടി.
അതുണ്ടാക്കാൻ നിന്റെ ഉമ്മ എത്ര എത്ര കഷ്ടപ്പെട്ടിട്ടുണ്ട്. അവളതുണ്ടാക്കിയതോ നമുക്ക് വേണ്ടിയും. അതൊന്നും കാണാതെ ഞാൻ അവളോട് മോശമായി സംസാരിച്ചു പോയാൽ നിന്റെ ഉമ്മക്ക് എന്ത് വിഷമാവും എന്നോർത്തിട്ടാണ് മിണ്ടാത്തതെന്നദ്ദേഹം പറഞ്ഞു വത്രെ!
ഇവിടെ കലാം പാരാമര്ശിച്ചത് ഭക്ഷമാണെങ്കിൽ ഇത് പോലെ തന്നെയാണ് നമ്മുടെ സൃഷ്ടി പരമായ കഴിവുകൾ. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് മുന്നിൽ അത് വെക്കുമ്പോൾ ആദ്യം അത് ചെയ്തതിനുള്ള സ്നേഹവായ്പുകൾ പറഞ്ഞ ശേഷം, നമുക്ക് അറീക്കാനുള്ള അഭിപ്രായങ്ങൾ സമാധാന പരമായി അവതരിപ്പിക്കുമ്പോൾ എത്ര ഹൃദയവും സന്തോഷം നിറഞ്ഞതുമാകും ആ വാക്കുകൾ.
അവതരണ നീരസം ആദ്യ പറഞ്ഞു കൊണ്ടാണ് നാം വരവേൽക്കുന്നതെങ്കിൽ പ്രിയപ്പെടവർ പ്രിയത്തോടെ പാകപ്പെടുത്തിയതിനെയൊക്ക എത്ര പെട്ടെന്നാണ് നാം പാഴ് സൃഷ്ടിയാവുന്നത്.
മനസ്സിൽ നാം ആരുമായാണോ പ്രിയം അവരിലേക്കടുക്കുമ്പോൾ നാം ചെറുതായിപ്പോകുമെന്നതാണ് സത്യം. അത് കൊണ്ട് തന്നെ നമ്മുടെ ചെറിയ രീതിയിലുള്ള പ്രയോഗങ്ങൾ പോലും വേദനക്കും,വേദനിക്കാനും കാരണമാകുന്നു.
ശരീരത്തിൽ തറക്കുന്ന ശരത്തേക്കാൾ നോവിക്കാൻ കെൽപ്പുണ്ട് നാക്കുകൾ കൊണ്ട് കോറുന്ന ചെറിയ വാക്കുകൾക്ക് എന്ന് ഞാനടക്കമുള്ളവർ ഒന്ന് ചിന്തിച്ചിരുന്നെങ്കിൽ...
സുഹൈൽ പി.ടി
ഈത്തച്ചിറ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ