1.
കണ്ണേ നീ കണ്ടോ
കാദേ നീ കേട്ടോ
കരളേ നീയറിഞ്ഞോ
മനമേ നിന്നില്‍ പതിഞ്ഞോ
മത ഭ്രാന്ത് കയറി
മദം ഇളകി വന്ന
നരനായകള്‍ കടിച്ചു
വലിച്ചു മെതിച്ചു
പൊടിച്ചരച്ച കുഞ്ഞു ആസിഫയെ
അമ്പ്നിറക്കുമമ്പലമുറ്റത്ത്
അമ്പവനമ്പ് വിളമ്പും പൂനൂല്‍ധാരിയത്രേ
വീമ്പിന്‍ കൊമ്പുമായി ഗജ കേസരിയായി മുന്നില്‍ നിന്നത്
പദം വരുത്തേത്തണ്ട മൊഴിയുരിയേണ്ടവന്‍
മദം ഇളക്കിയാലവനെ
മെതിച്ചുചതച്ച് അടിച്ചൊടിച്ച്
പച്ചക്ക് ചിത കൊളുത്തി
മങ്ങാത്ത മായാത്ത
മറയാത്ത മുറിയായി പാഠമായവശേഷിപ്പിക്കണം
ജനമനത്തില്.
കാദേ നീ കേട്ടോ
കരളേ നീയറിഞ്ഞോ
മനമേ നിന്നില്‍ പതിഞ്ഞോ
മത ഭ്രാന്ത് കയറി
മദം ഇളകി വന്ന
നരനായകള്‍ കടിച്ചു
വലിച്ചു മെതിച്ചു
പൊടിച്ചരച്ച കുഞ്ഞു ആസിഫയെ
അമ്പ്നിറക്കുമമ്പലമുറ്റത്ത്
അമ്പവനമ്പ് വിളമ്പും പൂനൂല്‍ധാരിയത്രേ
വീമ്പിന്‍ കൊമ്പുമായി ഗജ കേസരിയായി മുന്നില്‍ നിന്നത്
പദം വരുത്തേത്തണ്ട മൊഴിയുരിയേണ്ടവന്‍
മദം ഇളക്കിയാലവനെ
മെതിച്ചുചതച്ച് അടിച്ചൊടിച്ച്
പച്ചക്ക് ചിത കൊളുത്തി
മങ്ങാത്ത മായാത്ത
മറയാത്ത മുറിയായി പാഠമായവശേഷിപ്പിക്കണം
ജനമനത്തില്‍.
2.അമ്പവന്‍ തന്ന പുന്നാരെ
ഉമ്മകള്‍ തന്നൊരു പൊന്നുമ്മ
അന്പ് നിറച്ചൊരു പൊന്നുമ്മ
വമ്പ് ഒടിച്ചൊരു പൊന്നുമ്മ
തട്ടി തലോടിയ പൊന്നുമ്മ
തട്ടമിടീച്ചൊരുപൊന്നുമ്മ
തര്‍ബിയ തന്നൊരു പൊന്നുമ്മ
താലോലം പാടിയ പൊന്നുമ്മ
ആഷിഖായൊരു പൊന്നുമ്മ
ആലിമായൊരു പൊന്നുമ്മ
ആമിലായൊരു പൊന്നുമ്മ
ആദിലായൊരു എന്നുമ്മ
രാഗം മൂളിയ പൊന്നുമ്മ
താളം തന്നൊരു പൊന്നുമ്മ
ലയമായി നിന്നൊരു പൊന്നുമ്മ
ഈണം പകര്‍ന്നൊരു പൊന്നുമ്മ
ഉദയം തന്നൊരു പൊന്നുമ്മ
ഊട്ടിയുറക്കും പൊന്നുമ്മ
ഊഹിച്ചെടുക്കും പൊന്നുമ്മ
ഉത്തമരായവര്‍ പൊന്നുമ്മ
5.
അമ്പ് നിറഞ്ഞ പന്ചരാരേ
ഹംദയെന്ന പേരാലേ
മന്നവന്‍ തന്ന നൂറാണേ
ഹംദോതാം ഞാന്‍ മന്നാനേ
ഷുക്റരുളാം സുഹ്ഹാനേ
ദിഖ്റ് മൊഴിയാം ദയ്യാനേ
ഹംദയെ തന്ന അഹദോനേ
ഖല്‍ബ് കുളിരും ചിരിയാണ്
അന്‍പ് നിറയും മിഴിയാണ്
റാഹത് വിരിയും കളിയാണ്
റഹ്മാൻ തന്നൊരു കിളിയാണ്
കരം പിടിക്കും പൊന്നാണ്
കവിള്‍ കടിക്കും കരളാണ്
കാത്ത് കിട്ടിയ നിധി യാണ്
ഖാതിമുല്‍ അമ്പിയ വഴിയാണ്.
3.മതമേ മതമേ മദമില്ലാ മതമേ
മനമേ മനമേ കനമില്ലാ മനമേ
കനിവിന് മനം
മൊഴിയും വേദ സൂക്തങ്ങള്‍
ഒരു മാത്ര നിന്നുള്ളില്‍
പതിഞ്ഞെന്കില്‍
മണ്ണായി വിണ്ണിലുദയം ചെയ്ത
മല നിര നാട്ടിലെ സ്നേഹിതരേ
കുറികോറി നാമിന്നമ്പലം കേറിയാലും
തോപ്പി ധരിച്ച് നാം പള്ളിയിലടുത്താലും
പലപേരാല്‍ പലവീടാല്‍ നമ്മള്‍ വളര്‍ന്നുനിന്നാലും
മനമാലും മൊഴിയാലും നാംകുലമൊന്നാ മറക്കരുതേ..
ഉള്ളില്‍ മതമില്ലാമതമോതും രാഷ്ട്രീയക്കാരാല്‍
മദംകേറ്റിയുള്ളം മുറിക്കും കുഴലൂത്തുകാരാല്‍
മനം മാറിയകലും നില്‍ പൂന്കവര്‍
മുഴുനീളെ വാഴുംഎന്നുമധികാരകാലുകള്‍
അരുതരുതേ നമ്മളകലരുതേ
മാനവ മൂലൃം മിന്നിതിളങ്ങിയ
മലനാട് മണ്ണിനെ മുറിക്കരുതേ
അപരന്‍െറ വിശ്വാസം
അരികിലണച്ച
മുന്‍കാല ചരിതം മറക്കരുതേ
സുഹൈല്‍ പി.ടി ഈത്തച്ചിറ
4.
ഉമ്മാ ഉമ്മാ പൊന്നുമ്മാഉമ്മകള് തന്നൊരു പൊന്നുമ്മ
അന്പ് നിറച്ചൊരു പൊന്നുമ്മ
വമ്പ് ഒടിച്ചൊരു പൊന്നുമ്മ
തട്ടി തലോടിയ പൊന്നുമ്മ
തട്ടമിടീച്ചൊരുപൊന്നുമ്മ
തര്‍ബിയ തന്നൊരു പൊന്നുമ്മ
താലോലം പാടിയ പൊന്നുമ്മ
ആഷിഖായൊരു പൊന്നുമ്മ
ആലിമായൊരു പൊന്നുമ്മ
ആമിലായൊരു പൊന്നുമ്മ
ആദിലായൊരു എന്നുമ്മ
രാഗം മൂളിയ പൊന്നുമ്മ
താളം തന്നൊരു പൊന്നുമ്മ
ലയമായി നിന്നൊരു പൊന്നുമ്മ
ഈണം പകര്‍ന്നൊരു പൊന്നുമ്മ
ഉദയം തന്നൊരു പൊന്നുമ്മ
ഊട്ടിയുറക്കും പൊന്നുമ്മ
ഊഹിച്ചെടുക്കും പൊന്നുമ്മ
ഉത്തമരായവര്‍ പൊന്നുമ്മ
5.
കാറ് വന്നു കോള് തന്നു
മാനം കനിഞ്ഞു മഴ കിനിഞ്ഞു.
മഴ നനഞ്ഞു മനം തണുത്തു
ഇടി വെട്ടി മനം ഞെട്ടി
മിന്നലിറങ്ങി കണ്ണ് കലങ്ങി
ബള്‍ബണഞ്ഞു വീടിരുണ്ടു
മഴ തട്ടി മുള പൊട്ടി
മണ്ണ് നനഞ്ഞു മനം നിറഞ്ഞു
വെള്ളം മുട്ടി അണ പൊട്ടി
അണ കവിഞ്ഞു വയല്‍ നിറഞ്ഞു
വിള അണഞ്ഞു പണി കിട്ടി
പണം പൊട്ടി ഹൃദയം പൊട്ടി
കാഴ്ച കണ്ടു വീഴ്ച കണ്ടു
മനം നടുങ്ങി സ്വപ്നമടങ്ങി
6.ഇട നെഞ്ചിലെരിയും
6.ഇട നെഞ്ചിലെരിയും
കനലുകളൊത്തിരി നേരം
മറക്കാനിടമായൊരീ യാത്ര
അകലങ്ങളിലറിയാതെ
നിന്നൊരു പറ്റം കൂട്ടരേ
കൂട്ടായി മാറ്റി ഈ യാത്ര
പാടിയും പറഞ്ഞും
കളിച്ചും ചിരിച്ചും
കഴിച്ചും കുടിച്ചും
കടന്നു പോയീ യാത്ര
മല കണ്ടു മരം കണ്ടു
സൗധം കണ്ടു സൗമൃരെകണ്ടു
കുരുന്നിനെ കണ്ടു കുസൃതി പൂണ്ടു
പുതുഓർമയിൽ മുങ്ങി ഈ യാത്ര
കനം ഒതുങ്ങി മനമുറങ്ങി
സഫലമായടങ്ങീ യാത്ര
7.
ഫള്ലുള്ള കേരള കുല്ലും അണയുന്ന
ശറഫുറ്റ സ്ഥലമല്ലോ ശറഫിയ
മലനാടിന്‍ രുചികള്‍ വിളമ്പും
മഷ്ഹൂറും സ്ഥലമല്ലോ ശറഫിയ
കലാമൊന്നുമറിയാതെ ആമില്‍
ആടരാടും കരയല്ലോ ശറഫിയ
മലയാളി മാനൃന് മടികൂടാതിടപെടും
സുന്ദര സ്ഥലമല്ലോ ശറഫിയ
പലവട്ടം പോയാലും പലതും പറഞ്ഞാലും
ഹരമേറും സ്ഥലമല്ലോ ശറഫിയ
പലജാതിക്കുട്ടങ്ങള്‍ കൂട്ടമായിരിക്കും
നേരിന്‍ കാണാൻ ശറഫിയ
പലവഴി വന്നാലും പല ഗല്ലിയില്‍
നിന്നാലും മലയാള മൊഴികേള്‍ക്കു ശറഫിയ
8.ഒന്നില്‍ കൂട്ടായി കൂട്ടല്‍ വന്നു
രണ്ടിലിരിക്കാന്‍ കുറക്കല്‍ വന്നു
മൂന്നിലടിക്കാന്‍ ഗുണിക്കല്‍ വന്നു
നാലില്‍ പണിയാന്‍ ഹരണം വന്നു
അന്ചിലെ ലന്ചായി ലാസാഘു വന്നു
ആറില്‍ ജോറിന് ഉസാഘ വന്നു
മിസ്സിംഗ് തേടാൻ എക്സ് വന്നു
പിന്നാലെ മേയാന്‍ പൈ വന്നു
ടാറ്റ പറയാന്‍ തീറ്റ വന്നു.
9.
മൂടിക്കെട്ടിയ കാറായി നീ
കറുത്തിരുണ്ടപ്പോള്‍ കരുതി
പെയ്തൊഴിയാം പാകത്തിലാകാം
പെയ്തൊഴിയാം പാകത്തിലാകാം
നീ കൂടിയതെന്ന്
തീരാ ദുഃഖമായി നിന്‍ മിഴി
തീരാ ദുഃഖമായി നിന്‍ മിഴി
നിറഞ്ഞൊലിച്ചപ്പോള്‍
കയ്യേറ്റക്കാരിലതൊരു താക്കാതായി.
അരുവി നീ തോടാക്കി
തോടിനെ നീ പുഴയാക്കി
പുഴ നീ കടലാക്കി
നാം ബടക്കാക്കി തനിക്കാക്കിയതെല്ലാം
നീ തിരിച്ചാക്കി.
10.
മഷ്ഹൂറാം മുര്‍തളാ നബി
11.
മാങ്ങമേലിരുന്നു
വവ്വാല്‍ പാറിപോയി
നിപ്പോ ബാക്കിയായി
നിപ്പോ ഓടി നടന്നു
നാട്ടിലാകെ പരന്നു
ഡോക്ടർ ചാടി വന്നു
ബോധമോതിയിറങ്ങി
നിപ്പാ പോയുറങ്ങി
നാട് പഴേപോല്‍ മടങ്ങി
മഴ തുള്ളി ചാടി വന്നു
വെള്ളമാകെ നടന്നു
മാലിനമാകെ പരന്നു
ഡോക്ടർ ഓടി വന്നു
കുറിപ്പെഴുതി തന്നു
കുറിക്ക് തന്നെ കൊണ്ടു
പനിയും പോയി
എലിയും പോയി
കുറിപ്പ് തന്ന ഡോക്ടറും പോയി.
13.
രണ്ട് കട ന്നതിരട്ടക്ക്
മൂന്നിലിരുന്നത് മൂലക്ക്
നാലില് കഴിഞ്ഞത് വിട്ടേക്ക്
നെഞ്ച് വിരിച്ച് അന്ചിക്ക്
ആറി നടന്നു ആറ്ക്ക്
ഏഴുതിമടുത്ത്ഏഴിക്ക്
എട്ട് കടന്നു ചാട്ടക്ക്
വമ്പിലിരുന്നു ഒന്പേക്ക്
പത്തിലെ പാസ് കട്ടക്ക്
ബാക്കി കഴിഞ്ഞത് പിന്നേക്ക്
15,
കയ്യേറ്റക്കാരിലതൊരു താക്കാതായി.
അരുവി നീ തോടാക്കി
തോടിനെ നീ പുഴയാക്കി
പുഴ നീ കടലാക്കി
നാം ബടക്കാക്കി തനിക്കാക്കിയതെല്ലാം
നീ തിരിച്ചാക്കി.
10.
മഷ്ഹൂറാം മുര്‍തളാ നബി
മഹനീയ തളിരാം ഹബീ
മുഹബ്ബത്താം ഖല്‍ഖില്‍ തണീ
മുജ്തബാ തിന്കള്‍ ശഫീ
ഉമ്മി ഖദീജത് തുണ യായി
വലദ് അബ്ദുല്ല മകനായി
വഹ്യ് ത്വരീഖില്‍ നബി യായി
ആലമിലാകെയും നൂറായി.
മൗലൂദായി നബി മക്കത്ത്
മൗതായണഞ്ഞത് മദീനത്ത്
മനസ്സിൽ മുഹബ്ബത്താം നബിയാണ്
മഹ്ഷറ തുണയാം ശഫിയാണ്
കലിമയുറപ്പിച്ച നബി യാണ്
ബ്ദറില്‍ നയിച്ചൊരു പുലിയാണ്
കരുണ കലര്‍ന്നൊരു കനിയാണ്
ഖാതിമുലമ്പിയ തണിയാണ്
കേള്‍പറ്റ കേരള നാട്ടില്
കേരം തിങ്ങിയ നാട്ടില്
കരകവിഞ്ഞൊരു ഹാലില്ല്
കൈകോര്‍ത്തു നമ്മള്‍ കേരളര്
ഖൈറുള്ള മഴ വന്നു നമ്മളില്‍
ഷറായി നീണ്ടു തീരങ്ങളില്‍
ബേജാറ് പൂണ്ട ജനങ്ങളില്‍
ആശ്വാസം ചൊരിഞ്ഞ് നമ്മള്
അറിവ് നിറഞ്ഞൊരു കൂടായി
ഒരുമ തിങ്ങിയ വീടായി
കേരളമെന്നൊരു പേരില്.
ആലിമിലാരിഫാം നമ്മള്
പെരുമ നടിച്ചൊരു കൂട്ടരും
ജാതി തിരിച്ചൊരു ഊറ്റരും
ഈറ്റില്ലം പോയ കോലത്തില്‍
കണ്ടു നമ്മളൊരു ഹാളില്
പേര് തന്നത് തിരിയാനാ
നാട് തിരിച്ചത് അറിയാനാ
കോലം തിരിച്ചത്
തിരിയാനാ
മതറായി വന്നതത് പറയാനാ
12.
വവ്വാല്‍ പാറി വന്നുമാങ്ങമേലിരുന്നു
വവ്വാല്‍ പാറിപോയി
നിപ്പോ ബാക്കിയായി
നിപ്പോ ഓടി നടന്നു
നാട്ടിലാകെ പരന്നു
ഡോക്ടർ ചാടി വന്നു
ബോധമോതിയിറങ്ങി
നിപ്പാ പോയുറങ്ങി
നാട് പഴേപോല്‍ മടങ്ങി
മഴ തുള്ളി ചാടി വന്നു
വെള്ളമാകെ നടന്നു
മാലിനമാകെ പരന്നു
ഡോക്ടർ ഓടി വന്നു
കുറിപ്പെഴുതി തന്നു
കുറിക്ക് തന്നെ കൊണ്ടു
പനിയും പോയി
എലിയും പോയി
കുറിപ്പ് തന്ന ഡോക്ടറും പോയി.
13.
മഴ തോര്‍ന്ന ഓര്‍മ്മയിലിരിക്കെ
കണ്ണു ചുവന്നുപല്ലു കടിക്കയായി
പേശികളാകെയുരുണ്ടുകയറലായി
കയ്യും കാലും വെറവെറായി
ചങ്കിനകത്ത് താളമടിയായി
മടിയായി പനിയായി
പണിയായിഎലി പനിക്ക് കൂട്ടായി
നാട്ടിലെങ്ങും പാട്ടായി
ആധിതുടങ്ങിവൃാധിപരന്നു
ഹെല്‍ത്ത് വെല്‍ത്തെന്നു ചൊന്നു നിര്‍ദ്ദേശങള്‍ തന്നു
കൈകാലുകള്‍ ഉറകളാല്‍ മൂടേണം
ഡോക്സിസൈക്ലിന്‍ വീക്കിലൊരിക്കല്‍ കഴിക്കേണം
കേട്ട മാത്രയിൽ മനം കൊടുത്ത പാത്രരില്‍
ആധി അണഞ്ഞു ഹാപ്പി തെളിഞ്ഞു.
14,
ഒന്നില് വന്നത് ഒറ്റക്ക്രണ്ട് കട ന്നതിരട്ടക്ക്
മൂന്നിലിരുന്നത് മൂലക്ക്
നാലില് കഴിഞ്ഞത് വിട്ടേക്ക്
നെഞ്ച് വിരിച്ച് അന്ചിക്ക്
ആറി നടന്നു ആറ്ക്ക്
ഏഴുതിമടുത്ത്ഏഴിക്ക്
എട്ട് കടന്നു ചാട്ടക്ക്
വമ്പിലിരുന്നു ഒന്പേക്ക്
പത്തിലെ പാസ് കട്ടക്ക്
ബാക്കി കഴിഞ്ഞത് പിന്നേക്ക്
15,
വസന്ത രാവിന്‍ ചന്ദ്രനണഞ്ഞു
മോഹന സുന്ദര സുദിനമണഞ്ഞു
സ്നേഹദൂതിന്‍ വലയം തീര്‍ത്ത
ഖല്‍ബിലെ പ്രാണ
നോര്‍മതെളിഞ്ഞു.
പ്രഭ തെളിഞ്ഞു മനം കുളിര്‍ന്നു
മോഹ മുത്തിന്‍ പൂമണം പരന്നു
സ്തുതികള്‍ പാടി പറഞ്ഞു
പാരിലാനന്ദ പൂമണം പരന്നു
വീടുണര്‍ന്നു നാടുണര്‍ന്നു
ജനമുണര്‍ന്നു മനംനിറഞ്ഞു
തിന്കളുദിച്ചു നേര്നിറഞ്ഞു
വെളിച്ചം പരന്നു തെളിച്ചം നിരന്നു
ഇരുളണഞ്ഞു കളറണിഞ്ഞു
മക്കത്താദിക്കിലുദിച്ച
ധര്‍മ്മ വീഥിയില്‍ പാഥം
പതിഞ്ഞ മര്‍തൃരേ
നിങ്ങളെത്ര ഭാഗൃര്‍.
ആ നേരിന്‍ നെറി ലഭിച്ച
വിശ്വ വിശ്വാസിപാത്രങ്ങളേ
നിങ്ങളെത്ര ധനൃര്‍.
16.പ്രണയ തുള്ളികൾ മഴയാഴി
16.പ്രണയ തുള്ളികൾ മഴയാഴി
പെയ്ത് കുളിർ കയറിയ
മാനസ പൂന്തോപ്പിന്നു
നിൻ നാക്ക് പൊട്ടിച്ച
ഇടിയിലിറങ്ങിയ മിന്നൽ
താപാഗ്നിയിൽ വെന്തു.
മനം വെന്തിനിയെന്തെന്ന്
കരുതി കാലത്തെ പഴിച്ചു
കരഞ്ഞിരിക്കവേ
കരം പിടിച്ചു കരകയറ്റിയ സ്നേഹിതാ--
കാലം വരുത്തുന്ന
കഷ്ട്ടം വരുമ്പോൾ കാലന്
കത്തെഴുതി കാത്തിരിക്കില്ല
കോട്ടം കാട്ടാത്ത കൂട്ടായി
നിൻ കയ്യെന്നെ പുണരും നാൾ വരെ
തള്ളല്ല തടയല്ലയെന്നെ
കാലം കഴിയും കാലം വരെ
17.കന്നിമകളേ കനിമകളേ
17.കന്നിമകളേ കനിമകളേ
കനവായെന് പൊന്തണിയേ
കാത്തിരിപ്പായി കാലന്
കാലമല്പം തിന്നെന്കിലും
നീ വന്നണഞ്ഞ വസന്ത കുളിര് പുതച്ച്ഞാൻ പുതു പുലരികള്ക്കായി
കാതോര്ത്ത് കാത്തിരിപ്പൂ..
യുവത്വംപൊതിഞ്ഞയിന്നും വാര്ദ്ദക്കൃം പുണരുന്ന എന്നാളെയും
പ്രസന്നമാകുവാനെനിക്ക് കാണണം നിന് പുഞ്ചിരി.
നിന് വഴികളില് ഞാൻ പരവതാനി വിരിക്കാം
പകരം നിന് മിഴിയിലെ തെളിച്ചം പതിയണമെക്ഷിയില്.
മൂലൃസ്വാംശീകരണാഗ്രത്താല് കുഞ്ഞേ, നീ മതത്തേ പുണരുക
ശോഷിച്ച മേനിയെ നീ ആദരവാല് നോക്കുക കാരണം
നിന് മുന്നില് ശോഷിച്ച യാമങ്ങള് നിരക്കാനുണ്ട്.
കുഞ്ഞ് കരങ്ങളില് നീ കരുണാ കരംപകരുക നിന് പിന്നില്ജന്മങ്ങള് പിറവിയെടുക്കാനുണ്ട്.
മാതൃ സ്നേഹം പോല് മാലോക പ്രേമവും നിന് മനത്തില്മുഴങ്ങണം.
മാനുഷികാനുകമ്പ നിന് മനത്തില് മിന്നണം.
മണ്ണില് വിരിഞ്ഞ നാം മണ്ണില് ചേരേണ്ടവരാന്നോര്ക്കണം.
കളിമണ്ണിന് കൃഷിയില് കിളിര്ത്ത ധാന്യം നിന്പശിയടക്കുന്നതെന്നോര്ക്കയാല്ചേറിന് ചാരെ നിന് മനംവിടരും.
മണ് മണമുള്ള മനുഷൃന് മുന്നില് നിന് ചുണ്ട് മൃദുവായി വിരിയും.
താഴ്മയാല് നീ താങ്ങാവുക തണലാവുക.
തലക്ക് കനം ഇലയോളം മതിയെന്നോര്ക്കണേ..
പറഞ്ഞ പാഠങ്ങള് പകര്ത്താന്
പടച്ചോന് കൃപ കിനിഞ്ഞാല്
ജനമനത്തില് തുടിക്കും ഇരുഹൃദയങ്ങള് അഭിമാന പുളകിതരായി.
18.ഒരുവേള പൊടിപററിയ ഓര്‍മ്മകളില്‍
കാററു വന്നു തെളച്ചം കാണിക്കവെ
കണ്ടു ഞാൻ തിളക്കും ചോരയില്‍
മുഴക്കിയ ധീര വീര ചെയ്തികള്‍.
കടലായി കണ്ടത് കുളമായും
ലാഘവങ്ങൾ ലോലമായും
ചിരിപരത്തിയുളളില്‍ തെളിഞ്ഞു പൊങ്ങുന്നു
ഇന്നിന്‍ നാളിലെയെന്നിലെ ഞാന്‍
ഇന്നലെകളിലെന്നില്‍-
വസിച്ചിരുന്നേലെന്നോര്‍മിച്ച
നിമിഷങ്ങള്‍ പലത്.
ചെറുതിലെ ഞാൻ ഇന്നെന്നിൽ
നിലനിന്നെങ്കിലെന്നോർത്ത സമയങ്ങളും പലത്
നിറം മാറി തരംമാറി തിരിയുന്ന കാലം
തരം നോക്കിയണിയിച്ച കോലത്തിന്‍ മോടി
മങ്ങിയും തെളിഞ്ഞും വലിഞ്ഞും -
അയഞ്ഞും പടി കടക്കവെ-
പറയാതെയറിയാതെ പുരളുന്നു
മേനിയില്‍ മാററത്തിന്‍ പല ഭാവം
ഇരുമ്പിന്‍ കരുത്താല്‍-
രൂപമേകി നമ്മേ നിവര്ന്നിരുത്തിയ എല്ല്
തരി മണ്ണിലലിയാൻ നാളുകൾമാത്രം
അണഞ്ഞ നിന്നെ ഓർമയിൽ കോർത്തു-
ജനംപുതു പുലരിയിൽ മുഴുകവെ..
ചില പുതുസായം സന്ധ്യകളിൽ വരും നീ-
ജനമനത്തില്‍ ഒളിഞ്ഞും തെളിഞ്ഞും-
നിന്‍ സൽ ചെയ്തി തൻ അടയാളങ്ങുണര്‍ത്തി.
19.അമ്മ തന്‍ നന്‍മ തെളിഞ്ഞ
വെണ്മ പൊതിഞ്ഞ മണ്ണില്‍
ഇരുളകന്നു പ്രകാശം
പാറി പരക്കുന്നു പ്രൗഢിയിൽ
പ്രവാചകർ ചൊന്നതായി കണ്ടു
അമ്മ തന്‍ സൽ തൃപ്ത വഴിയില്‍
നടക്കും കിടാവിന്
ദാനമായി ലഭിച്ചീടുമാ
അമ്മ തന്‍ കാലടിക്ക് കീഴേ
ഒരുക്കപ്പെട്ട സ്വര്‍ഗ്ഗ ഗേഹം
സ്വര്‍ഗ്ഗ സത്രം പുല്‍കിടാൻ
ദൃതി കാട്ടും കൂട്ടരേ
നിൻ കൈകളും മൊഴികളും
മാറ്റൂ അമ്മ തൻ ഇഷ്‌ക്കിലായി
നുകരൂ തൃപ്തി പകര്‍ത്തൂ നിന്നിലായി
പകരുവിന്‍ നിന്നിലൂടെ
തലമുറക്ക് ദാനമായി.
20.
അടുക്കുംതോറും അകലാൻ പല വഴികൾ
അകന്നു മാറവേ താണ്ടണം മുൾ വഴികൽ
തിടുക്കത്തിലടുത്താലും അകന്നാൽ നടുക്കം
കണ്ടാൽ മിണ്ടാനുള്ളിൽ തിടുക്കം
അകലെ നിന്നാലകതാരിൽ ഞെരുക്കം
അരികെ വന്നാലാനുരാഗ മയക്കം
വാ തൊടുത്ത തോക്കിൻ തിരകൾ ശാന്ത-
ചിന്തയിൽ വരുത്തുന്നു നോവിൻ കുലുക്കം.
ഓര്മ താളുകൾ തുറന്നു മറിക്കവേ
തിടുക്കത്തിലടുക്കുന്നതോ നടുക്ക നിമിഷം
രസം പുരട്ടിയോർമ്മകൾ വരുന്നതോ ഒടുക്കം
ഇഷ്ട്ട കിനാക്കൾ മടക്കി ഞാനിന്നിക്കാരെ
നഷ്ട്ട നടുക്കമോർത്തു നീയക്കരെ
അരികിലിരിക്കെ അണുവായ വീഴ്ചകൾ
അകലെ കേള്ക്കവേ ഭീകര കുലുക്കം
നടുക്കം ഒതുക്കി തിടുക്കം അടക്കി
കഴിയുന്നു നമ്മൾ ഇരു കോണിൽ.
21.
കരുണ വറ്റാത്ത കനിവിൻ
ചിറകായൊരു മണ്ണ്
കനവ് കൂട്ടും കൂട്ടർക്ക്
വെട്ടം കാട്ടുന്നതുമീ മണ്ണ്
സ്വപ്നങ്ങൾ കൂട്ടാനും
സൗധങ്ങൾ കെട്ടാനും
കെട്ടിയെടുക്കാനും
കെട്ടിച്ചയക്കാനും
വഴി തന്നതുമീ മണ്ണ്
ഓടിത്തകർന്നാലും
ആടിത്തളർന്നാലും
പിടിവള്ളിയാണീ മണ്ണ്
നിയമം ഇരുട്ടായി
മേലെ പറക്കുന്നുവെങ്കിലും
ആശ്രയം തന്നെയാ മർത്യന്
മരുപ്പച്ച വിരിയുമീ
മഹനീയ മരുമണ്ണ്.
22.
ദൃതി പൂണ്ട് പായനെങ്കിൽ
എന്തിനാണഞ്ഞേയെന്ന
പാതിയുടെ ചോദ്യമെന്നും
ഓർക്കുമ്പോ ഉള്ളിൽ ആധിയാ
പാതിയില്ലാ പാതിരാവും
രാപ്പകലില്ലാ പണികളും
ഉറ്റവരില്ലാ വേളകളും
ഊറ്റം പറയാൻ ചങ്കില്ലാ
നിമിഷവും വിധിയായി
പിണഞ്ഞയീ പ്രവാസി കരയാ...
കനവ് കാണും മഹതിക്ക്
മധു പാത വിരിക്കാനും ,
അല്ലലില്ലാ പുലരിയാൽ
നാട് പൂത്തുലയാനും
മോടിയാർന്ന ഇല്ലം
നാഥനായി നാട്ടിൽ നടക്കാനും
ദൈവം തന്ന വഴിയാന്ന്
കരുതി ഞാനെന്ന പ്രവാസി
ഇപ്പോ ചിരിക്കാ...
23.
എന്നിലെ ലക്ഷണം കണ്ട് ലക്ഷ്യമില്ലായെന്
ജീവിത വഴിയിൽ
ലക്ഷ്യം കാണിച്ചയെന്
പിതാമാതാക്കളാണെന്നാദൃ രക്ഷകര്
അക്ഞനാമെന്നില് ജ്ഞാനം പകര്ന്ന
ലക്ഷ്യം കാണിച്ചയെന്
പിതാമാതാക്കളാണെന്നാദൃ രക്ഷകര്
അക്ഞനാമെന്നില് ജ്ഞാനം പകര്ന്ന
ഗുരക്കളുമെന് നല്രക്ഷരാ..
വിശാലമാം വിശ്വത്തില് വസിക്കും നേശിക്കും
ദോഷിക്കും ദോശമില്ലാ വാസമേകും കരുണാമയനാം
ദൈവമാണെന്നിലുറച്ച രക്ഷകൻ.
24.
നോക്കാതെ വാക്കിൽ കോർക്കാതെ എന്നിൽ
കൊഴിഞ്ഞ ഉദയാസ്തമയങ്ങൾ
ഓർക്കുമ്പോൾഉള്ളിന്ന് നോവുയരുന്നു
അന്ന് നിൻ നേര് കാണാൻ ശ്രമിക്കാതെ
ചൊവ്വേ അടുത്തറിയാൻ ഭ്രമിക്കാതെ
കണ്ണടക്കപ്പെട്ട എന്നിലെ രാപ്പകലുകൾ
ഇന്നെന് ഖൽബിൽ നഷ്ട്ട ഓർമകളുടെ
വിലാപ നൃത്തം ചവിട്ടാൻ തുനിയുന്നു.
ഹൃദയം തുറന്ന നിൻ ചിരിയും
ഖൽബ് തണുക്കും നിൻ മൊഴിയും
അറിയാൻ കാണിക്കും നിൻ ചൊടിയും
ഓർമ്മയിൽ തെളിഞ്ഞു പൊങ്ങവേ
ഹൃദയം നിന്നോർമായിൽ മുങ്ങുന്നു .
കാതങ്ങൾ അകലെ നീ നിന്നാലും
കണ്ണെത്താ ദൂരേക്ക് നീ മറഞ്ഞാലും
കർണ്ണം അടച്ചു നീ മാറി ഇരുന്നാലും
നിൻ മുഖം തെളിയുമെൻ അകതാരിൽ
നിൻ സൽ ചെയ്തി തൻ ഓർമ്മയാൽ
ആശയുണ്ട് ഇലാഹീ എന്നുള്ളിൽ
സ്വർഗ്ഗ സത്രം പുൽകും നാളേക്ക് മുന്നേ
ആത്മ തണിയാം എൻ മിത്ര ദേഹം
പല മാത്ര നിറ പുഞ്ചിരി തൂകിയെന്
ദൃഷ്ടിയിൽ പതിഞ്ഞു കാണാൻ.
32,
നിറ വയറിന് പേറ്റ് നോവായിരുന്നു
അന്തിയിൽ എന്നെ പുണർന്നത്
കാതോർത്ത് കാത്തിരിക്കവർ ഒരറീപ്പിനിട തരാതെ അപ്രത്യക്ഷമാകവേ
നോവാൽ എൻ മനം വെന്തു
കനലിൽ ചാടിയ മർത്യനെ പോൽ
ആശ്വാസ വഴി തേടി അലയവേ
കനത്തിൽ നിന്നോർമ ചേർത്ത്
മനത്തിൽ കോർത്ത മാല ചൂടവേ
ചാടിയെൻ നോവുകൾ താഴെ
വീഴും മാത്രയിലവയെ മണ്ണിലടക്കി
അകതാരിൽ നിന്നകലെവസ്ഥയാറിയാതെ
ഇക്കരെ നിന്നു ഞാൻ എന്ത് ചൊല്ലേണ്ടു
എന്ന ചിന്ത ചിന്താ മുകുളത്തിൽ
ചിറകടിക്കവേ അറിയാതെ ഉയർന്നു പൊങ്ങി
എൻ ചുണ്ടിൽ നിന്നോടായുള്ള പുഞ്ചിരി.
33,
നൂറിനെ നഫ്സില്‍ കണ്ടു
ബദറിന്‍ മണല്‍ കണ്ടു
ദീനിന്‍ ഫത്ഹ് കണ്ടു
ഉഹ്ദിന്‍ മല കണ്ടു
ദീനിന്‍ ചരിതം പൂണ്ടു
ഖന്‍ദഖ് കിടങ്ങ് കണ്ടു
ഒട്ടിയ വയറും കണ്ടു
ഉസ്മാന് ബിഅ്റ് കണ്ടു
തമറിന്‍ തോട്ടവും കണ്ടു
ഖുബാ പള്ളി കണ്ടു
ഖിബ്‌ലതൈൻ മസ്ജിദ് കണ്ടു
സച്ചരിത പാത കണ്ടു
ഒട്ടക കൂട്ടം കണ്ടു
ഓമന മോളെ കണ്ടു
പുഞ്ചിരി മുഖവും കണ്ടു
കബ്ദായവളെ കണ്ടു
ഖൈറിൻ നിധിയെ കണ്ടു
നഫ്‌സാ കുളിരിൽ പൂണ്ടു.
41,
എന്റെ സ്വപ്ന വിത്തുകൾ
കിളർത്തു തുടങ്ങിയത്.
നീ പുഞ്ചിരി തന്നപ്പോഴാണ്
എന്നുള്ളം ശോഭനമായി
കണ്ടു തുടങ്ങിയത്
നീ ഇഷ്ട്ടം കിട്ടിത്തുടങ്ങിയപ്പോഴാണ്
ഞാനെന്നെ പറ്റി ചിന്തിച്ചു തുടങ്ങിയത്
നിൻ ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോഴാണെന്നിൽ
കുളിര് കേറിത്തുടങ്ങിയത്
നീ സിരകളിൽ സർക്കീട്ട് നടത്തിയപ്പോഴാണ്
പ്രണയം പൂവിട്ട് തുടങ്ങിയത്
നിന്നെ കണ്ട് തുടങ്ങിയപ്പോഴാണെൻ
കിനാവിന് ജീവൻ വെച്ച് തുടങ്ങിയത്
കൂട്ടിന് കൂട്ടായിരിക്കാൻ പറ്റാത്ത ദൂരത്തായപ്പോഴാണ്
കിനാവിൽ നിന്നെ കൂടെ കൂട്ടി തുടങ്ങിയത്
43.
കാത്തിരിക്കാൻ ക്ഷമവരുന്നത്
പ്രണയം ഉള്ളിലുള്ളത് കൊണ്ടാണ്
ഓർത്തിരിക്കാൻ മനസ്സുള്ളത് പ്രണയം
എന്നിലുള്ളത് കൊണ്ടാണ്
ചേർന്നിരിക്കാൻ കൊതിയുള്ളത്
പ്രണയം പൂത്ത് തുടങ്ങിയത് കൊണ്ടാണ്
പ്രണയം പലആവർത്തി ഉരിയാടുന്നത്
പൂതി തീരാത്തത് കൊണ്ടാണ്
ചിത്രം ചോദിച്ചു കാല് പിടിക്കുന്നത്
കണ്ടു കുളിര് മാറാത്തത് കൊണ്ടാണ്
വാക്കുകൾ പാലാവർത്തി കേൾക്കുന്നത്
അതിൽ എന്നെ തിരയുന്നത് കൊണ്ടാണ്
മറയില്ലാതെ മൊഴിയുന്നത്
മറവേണ്ടാത്തവളാണെന്ന്
തോന്നിയത് കൊണ്ടാണ്
മടിത്തട്ടിൽ മയങ്ങാൻ വെമ്പുന്നത്
എൻ ഇമ്പം നിൻ മടിത്തട്ടിലുള്ളത് കൊണ്ടാണ്
ഇതെല്ലാം നിന്നിൽ മൊഴിഞ്ഞത് നീയെന്നെ
അറിയുന്നുണ്ടെന്ന തോന്നലുള്ളത് കൊണ്ടാണ്.
44,
കാത്തിരുന്നു കാത്തിരുന്നു
കനവ് കണ്ട് കാത്തിരുന്നു
ഓർത്തിരുന്നു ഓർത്തിരുന്നു
ഖൽബിൽ കണ്ട് ഓർത്തിരുന്നു.
ഓർത്തുറങ്ങി ഓർത്തുറങ്ങി
കനിവിൻ വേണ്ടി ഓർത്തുറങ്ങി
കാത്തുറങ്ങി കാത്തുറങ്ങി
ഖാലികിൻ ഖൈർ കാത്തുറങ്ങി
നാളണഞ്ഞു നാളണഞ്ഞു
നന്മ തേടിയ നാളണഞ്ഞു
വരവരിഞ്ഞു വരവറിഞ്ഞു
കുഞ്ഞു മോളുടെ വരവറിഞ്ഞു
നാടറിഞ്ഞു നാടറിഞ്ഞു
മോളെ പെറ്റത് നാടറിഞ്ഞു
വീടുണർന്നു വീടുണർന്നു
വിളക്ക് പോലെ വീടുണർന്നു
മുടിയറുത്തു മുടിയറുത്തു
ഹല്ലാക് വന്നു മുടിയറുത്തു
പേര് വിളിച്ചു പേര് വിളിച്ചു
ഹംദയെന്ന പേര് വിളിച്ചു
ഖൽബടങ്ങി ഖൽബടങ്ങി
കത്തിയ എൻ ഖൽബടങ്ങി
കുളിരിറങ്ങി കുളിരിറങ്ങി
കാരുണ്യ റബ്ബിന് കുളിരിറങ്ങി
24.
ചെറുതായിരുന്നപ്പോള്‍ വലുതാവാന്‍പൂതി
വലുതായപ്പോള്‍ ചെറുതാവാന്‍ കൊതി
പരസ്പരം മാറാന്‍ പറ്റാത്തതായീ വിധി
നടപ്പിലായല്ലോന്നോര്‍ക്കുമ്പോളാധി.
സ്നേഹം കൂടാനെന്നുമെന്‍ പാതി മതി
വാക്കുകള്‍ കനപ്പെട്ടിട്ടാലത് മതി
കുശുമ്പ് കാട്ടി തുടങ്ങാനവള്‍ക്കതുമതി.
അമ്പാലടുക്കാനാളില്‍ നിമിഷം മതി.
അലമ്പായി മാറാനുമതേ നിമിഷം മതി
അമ്പവനോടിടക്കുള്‍ തേട്ടം മതി
എല്ലാം നേശത്തിലാവാനവന്‍റൊരു
നോട്ടം മതി.
25,
ഉണരുന്ന വേളയില്‍
ഉണര്‍വായിറങ്ങുന്ന
മനസിന്‍െറ തെളിമയാണുമ്മാ
കരയുന്ന മാത്രയില്‍
കരമായണയുന്ന
ഖല്‍ബിന്‍െറ കാവലാണുമ്മാ
തിളക്കുന്ന മനസ്സിൽ
തണവായിപരക്കുന്ന
കുളിരിന്‍െറ കാറ്റാണുമ്മാ
ചിരിക്കുന്ന മുഖമായി
പലരായി അണഞ്ഞാലും
പകലിന്‍െ നിറമാണുമ്മാ
ഋതുമാറി ഋജുവായി
പുതുകോലം പുണര്‍ന്നാലും
നേശത്തിന്‍ വഴിയാണുമ്മാ
അകലത്തേ മണലിലും
അരികത്തെ മടിയിലും
കരമായ കാവലാണുമ്മാ
പനി വന്നണഞ്ഞാലും
പണമില്ലാതലഞ്ഞാലും
ഉറപ്പുള്ള കാലാണുമ്മാ..
26,
തുള്ളിയായി പെയ്തപ്പോള്‍
തള്ളിക്കളഞ്ഞതും നീ
കൂട്ടമായി നിന്നപ്പോള്‍
കണ്ണടച്ചൊഴിച്ചതും നീ
തണലാവാന്‍ തുനിഞ്ഞപ്പള്‍
തട്ടിമറിച്ചതും നീ
കെട്ടിയെടുക്കാനും
നീട്ടിയൊഴുക്കാനും
പാകത്തില്‍ നിന്നപ്പോള്‍
ഒഴുക്കി കളഞ്ഞതും നീ
വിലയില്ലാ കിട്ടിയ
ധനമെന്നെ തോന്നല്‍
നിധിയായെന്നെ
വിലയില്ലാതാക്കി
അടിയിലെ ആഴില്‍
അണയാന്‍ ഞാൻ
തുനിഞ്ഞാല്‍
അണയില്ല നിന്‍ ദാഹം
എന്നും ഓര്‍ത്താല്‍ നന്ന്.
27,
കയ്യെത്താ ദൂരത്ത് കണ്ണിനരികത്തു നീ
തെളിഞ്ഞു മാഞ്ഞത് പലയാമങ്ങളിൽ
വാക്കും നാക്കും നോക്കാതെ എന്നിൽ
കൊഴിഞ്ഞ ഉദയാസ്തമയങ്ങൾ
ഓർക്കുമ്പോൾഉള്ളിൽ നോവുയരുന്നു
അന്ന് നിൻ നേര് കാണാൻ ശ്രമിക്കാതെ
ചൊവ്വേ അടുത്തറിയാൻ ശ്രമിക്കാതെ
കണ്ണടക്കപ്പെട്ട എന്നിലെ രാപ്പകലുകൾ
ഇന്നെന് ഖൽബിൽ നഷ്ട്ട ഓർമകളുടെ
വിലാപ നൃത്തം ചവിട്ടാൻ തുനിയുന്നു.
ഹൃദയം തുറന്ന നിൻ ചിരിയും
ഖൽബ് തണുക്കും നിൻ മൊഴിയും
അറിയാൻ കാണിക്കും നിൻ ചൊടിയും
ഓർമ്മയിൽ തെളിഞ്ഞു പൊങ്ങവേ
ഹൃദയം നിന്നോർമായിൽ മുങ്ങുന്നു .
കാതങ്ങൾ അകലെ നീ നിന്നാലും
കണ്ണെത്താ ദൂരേക്ക് നീ മറഞ്ഞാലും
കർണ്ണം അടച്ചു നീ മാറി ഇരുന്നാലും
നിൻ മുഖം തെളിയുമെൻ അകതാരിൽ
നിൻ സൽ ചെയ്തി തൻ ഓർമ്മയാൽ
ആശയുണ്ട് ഇലാഹീ എന്നുള്ളിൽ
സ്വർഗ്ഗ സത്രം പുൽകും നാളേക്ക് മുന്നേ
ആത്മ തണിയാം എൻ മിത്ര ദേഹം
പല മാത്ര നിറ പുഞ്ചിരി തൂകിയെന്
ദൃഷ്ടിയിൽ പതിഞ്ഞു കാണാൻ.
28.
വെട്ടിത്തിളങ്ങുന്ന നിൻ പല്ലുകൾ
വെട്ടം വിതറിയത് എൻ ഖല്ബിലാണ്
ആശ്വാസം തരുന്ന നിൻ മൊഴികൾ
കുളിർ നൽകിയതിന് എൻ കരളിലാണ്
നേശമുള്ള നിൻ മിഴികൾ മാറ്റ് കൂട്ടിയത്
എൻ ഹൃദയ നന്മക്കാണ്
നിൻ ചെയ്തിയാൽ അടച്ചു കണ്ടത്
എൻ നോവിൻ ആഴിയേയാണ്.
29,
മൊഴികൾ നൽകും മിഴിയും
വഴികൾ നൽകും നിൻ മൊഴിയും
വില്ലുപോലുള്ള നിൻ പുരികം
ചുടുചുംബനപാകത്തിൽ നെറ്റിത്തടം
മാടി വിളിക്കുന്ന നിൻ കണ്പോളകൾ
ഗന്ധം വലിക്കുന്ന നാസാരന്ദ്രവും
പ്രണയം കൈമാറും നിൻ തത്തമ്മ ചുണ്ടും
നുണഞ്ഞു കുടിക്കാൻ തേനുള്ള ആധരവും
നുള്ളിക്കളിക്കാൻ നെയ്പോലുള്ള കവിളും
കോർത്തുപിടിക്കാൻ നിൻ കൈകളും
അമ്മിഞ്ഞാമൃതുള്ള നിൻ കുന്നുകളും
അധരങ്ങളിൽ അമരുന്ന ചന്ദനപ്പൊട്ടും
പേറ്റു നോവ് പേറാൻ കൊതിക്കും നാഭിയും
അഴകാർന്ന നിൻ പൊക്കിൾ കുഴിയും
നികത്താനാകാത്ത പ്രണയ വിടവും
വിടരുന്ന പൂവിലെ അഴകാർന്ന ഇദളും
മധു തെളിഞ്ഞു കിനിയും നിന്നരുവിയും
പട്ടുപോൽ മിനുസ നിൻ മടിത്തട്ടും
ആഴിയിൽ കുടുക്കാൻ കെൽപ്പായിരു കാലും
വിടവാൽ വേര്തിരിച്ച പിൻ നിതംബവും
ഖൽബിൽ കണ്ട് ഞാനെൻ ലോകത്ത്
അനുരാഗ ആർമാദ നൃത്തം ചവിട്ടട്ടെ
30,
നീ വന്നു എന്നുള്ളം തൊട്ടപ്പോൾ
മേഘപാളിയാൽ മൂടപ്പെട്ട എന്നിലെ
ഞാൻ പുറം കണ്ടു
കടന്ന മാത്രയിൽ കാണാൻ അരികത്തു
നീ യുണ്ടെങ്കിലൊരു മാത്ര നിനച്ചു പോയി
ഇന്നു നിന്നരികിൽ പേമാരി തകർക്കുന്നു
എൻ കരളിൽ പ്രണയ പേമാരി പെയ്യുന്നു
വാക്കിൻ വാക്യമായാതൊകഴുകി സ്നേഹ
കടലിൽ ഒത്തു ചേരുന്നു
അകലത്തെ നീ നീയെന്നിൽ ഇത്ര കണ്ടുണ്ടെങ്കിൽ അരികിലെ
നീ എത്ര കണ്ടാവുമെന്ന ചോദ്യം
ഉദിക്കുന്നു ഉള്ളിൽ
കിട്ടാത്ത ഉത്തരമായി
പറഞ്ഞു തന്നാലും നീയെനിക്ക്
ഇത്രമേൽ ഉത്തമമായി തോന്നാൻ എന്തുണ്ട് നിന്നിൽ
31,കയ്യെത്താ ദൂരത്ത് കണ്ണിനരികത്തു നീ
തെളിഞ്ഞു മാഞ്ഞത് പലയാമങ്ങളിൽനോക്കാതെ വാക്കിൽ കോർക്കാതെ എന്നിൽ
കൊഴിഞ്ഞ ഉദയാസ്തമയങ്ങൾ
ഓർക്കുമ്പോൾഉള്ളിന്ന് നോവുയരുന്നു
അന്ന് നിൻ നേര് കാണാൻ ശ്രമിക്കാതെ
ചൊവ്വേ അടുത്തറിയാൻ ഭ്രമിക്കാതെ
കണ്ണടക്കപ്പെട്ട എന്നിലെ രാപ്പകലുകൾ
ഇന്നെന് ഖൽബിൽ നഷ്ട്ട ഓർമകളുടെ
വിലാപ നൃത്തം ചവിട്ടാൻ തുനിയുന്നു.
ഹൃദയം തുറന്ന നിൻ ചിരിയും
ഖൽബ് തണുക്കും നിൻ മൊഴിയും
അറിയാൻ കാണിക്കും നിൻ ചൊടിയും
ഓർമ്മയിൽ തെളിഞ്ഞു പൊങ്ങവേ
ഹൃദയം നിന്നോർമായിൽ മുങ്ങുന്നു .
കാതങ്ങൾ അകലെ നീ നിന്നാലും
കണ്ണെത്താ ദൂരേക്ക് നീ മറഞ്ഞാലും
കർണ്ണം അടച്ചു നീ മാറി ഇരുന്നാലും
നിൻ മുഖം തെളിയുമെൻ അകതാരിൽ
നിൻ സൽ ചെയ്തി തൻ ഓർമ്മയാൽ
ആശയുണ്ട് ഇലാഹീ എന്നുള്ളിൽ
സ്വർഗ്ഗ സത്രം പുൽകും നാളേക്ക് മുന്നേ
ആത്മ തണിയാം എൻ മിത്ര ദേഹം
പല മാത്ര നിറ പുഞ്ചിരി തൂകിയെന്
ദൃഷ്ടിയിൽ പതിഞ്ഞു കാണാൻ.
32,
നിറ വയറിന് പേറ്റ് നോവായിരുന്നു
അന്തിയിൽ എന്നെ പുണർന്നത്
കാതോർത്ത് കാത്തിരിക്കവർ ഒരറീപ്പിനിട തരാതെ അപ്രത്യക്ഷമാകവേ
നോവാൽ എൻ മനം വെന്തു
കനലിൽ ചാടിയ മർത്യനെ പോൽ
ആശ്വാസ വഴി തേടി അലയവേ
കനത്തിൽ നിന്നോർമ ചേർത്ത്
മനത്തിൽ കോർത്ത മാല ചൂടവേ
ചാടിയെൻ നോവുകൾ താഴെ
വീഴും മാത്രയിലവയെ മണ്ണിലടക്കി
അകതാരിൽ നിന്നകലെവസ്ഥയാറിയാതെ
ഇക്കരെ നിന്നു ഞാൻ എന്ത് ചൊല്ലേണ്ടു
എന്ന ചിന്ത ചിന്താ മുകുളത്തിൽ
ചിറകടിക്കവേ അറിയാതെ ഉയർന്നു പൊങ്ങി
എൻ ചുണ്ടിൽ നിന്നോടായുള്ള പുഞ്ചിരി.
33,
മഴയെ പുണർന്നു നീയെന്ന കുളിരിലണയാണ്
കൊതിച്ചു ഞാനിക്കാരെ
പേമാരിയുടെ ഇരമ്പലും ഇരുട്ടിലും
ഭയമായി ദര്ശിക്കും നീയക്കാരെ
നിന്നരികിൽ അണഞ്ഞു പ്രണയാർദ്രമായ
ഹൃദയത്തോടെ
നെഞ്ചിൽ ചേർത്ത് മൂർദാവിൽ തലോടി
ചുടു ചുംബനത്താൽ നിന്നിൽ കുളിരണിച്ചു
എല്ലാം മറന്നുറങ്ങാനുള്ളിൽ പൂതി
പൂതി പറഞ്ഞതിൽ നീയെന്നെ തല്ലുമോ തലോടുമോ
എന്നതിൽ എന്നുള്ളിലാധി
താല്ലായാലും തലോടലായാലും നീയെന്നെ
തൊടുമെന്ന കൊതി തീരുമെന്ന നിർവൃതി.
അകലെ മറഞ്ഞിരിക്കുന്ന നീയെന്ന പാതി
അരികിലണഞ്ഞു നിന്നിലലിയാണ് ദൃതി
34,
മക്ക കണ്ടൊരു പൊന്നാണ്
കഅബ മുത്തിയ മുത്താണ്
താവാഫ് താണ്ടിയ കരളാണ്
പുഞ്ചിരി തൂകിയ മുഖമാണ്
പൂവ് പോലൊരു മൃദുവാണ്
പാൽ ചേർന്നൊരു നിറമാണ്
അലാഹ് തന്നൊരു നൂറാണ്
കരുണയുള്ളൊരു ഖൽബാണ്
ഖൽബിലുള്ളൊരു പെണ്ണാണ്
കനവ് കണ്ടൊരു കണ്ണാന്
കാത്തു കിട്ടിയ കിളിയാണ്
ഒട്ടിയിരിക്കാൻ കൊതിയാണ്
മനസ്സ് തണുക്കും മൊഴിയാണ്
മനം മയക്കും ചിരിയാണ്
നയന സുന്ദര മിഴിയാണ്
കുഞ്ഞിനെ തന്നൊരു കൂട്ടാണ്
35,
ക്ഷീണം സഹിച്ചു ശമനമായവൾ
കൂട്ട് കാട്ടിയെൻ കളിക്കൂട്ടായവൾ
പ്രണയ പാലാഴി തുറന്നു വന്നവൾ
കല്ലിൻ വൈഢൂര്യമായി വന്നവൾ
ഹൃദയ കലവറ കാണിക്ക വെച്ചവൾ
തെളിച്ചമുള്ള നിലാവെളിച്ചമായവൾ
പാൽ പുഞ്ചിരി പാലാഴി തീർത്തവൾ
വേലി വലയം ചെയ്ത പൊന്നായവൾ ശമീകുളിർക്കാറ്റിൻ തണലായണഞ്ഞവൾ
സ്നേഹ മണമുള്ള തേനരുവിയുള്ളോൽ എൻ ചിന്തയെ ചന്തമുള്ളോളാക്കിയവൾ
വാക്കുകളിൽ മാധുര്യമുള്ളോളവൾ
ആശ്വാസത്തിന് ശ്വാസമായവളിവൾ
ദൂദ് പോൽ മേനിയുള്ള മാനായവൾ
ദൈവം ദീനം മാറ്റാൻ ദാനമായയച്ചവൾ
36,
ചിലപ്പോൾ നിന്നെ കാണുമ്പോൾ
അമ്മയെ കാണാതെ വിഷമിച്ചിരിക്കുന്ന
കുഞ്ഞിനമ്മയെ കിട്ടിയ സന്തോഷമാണ്
മറ്റുചിലപ്പോൾ വെന്തിരിക്കുന്ന മനസ്സിനെ
കുളിരണിയിക്കാൻ വന്ന മാലോഖയോടുള്ള
ആത്മ നിർവൃതിയാണ്
മറ്റു ചിലപ്പോൾ പോവഴി തേടുന്ന പ്രശ്നങ്ങൾക്ക്
പരിഹാരം തരുന്ന ജ്ഞാനിയെ കിട്ടിയ ആഹ്ലാദമാണ്
മാറ്റു ചിലപ്പോൾ ദേഹ ചൂടിന് വെമ്പൽ കൊള്ളാൻ
കൊതിക്കുന്ന ഇണയെ കിട്ടിയ പരിവേഷമാണ്.
ഇങ്ങാനെയൊക്കെയാണിന്നെനിക്ക് നീ
പിന്നെങ്ങനെ മൊഴിയും പ്രിയേ നീയെന്റെ
ഹൃദയത്തിലില്ലെന്ന്.
37,
കോപമില്ലെനിക്ക് നിന്നോട്
അനുഗ്രഹ പാത്രമാം മക്കളെ
കാക്കുന്ന തണലല്ലയോ നീ
വയസ്സിന്റെ താഴ്ച്ച തളർത്തിയ
കരങ്ങളേ ഉയർത്തും കരമല്ലയോ നീ
കൂട്ടുകുടുംബത്തെ കാഴ്ച കാട്ടും
കാരുണ്യ കഡാക്ഷമാം കരളല്ലയോ നീ
പിന്നെയെങ്ങനെ പിണങ്ങും നിന്നോട്
പലരിൽ തണൽ വിരിക്കാൻ
പല വഴി തിരിക്കും നിന്നോട്
എൻ കൂട്ടായ കൂട്ടരിൽ കുലീനയായ
നീയുണ്ടെന്ന അഭിമാനം
മാത്രം മതി ഇന്നെന് മനം കുളിരാൻ
38,
ശമനമാണെന്നും എൻ പാതി
അങ്ങനെ ആയിരിക്കണം നീ
എൻ നാവ് നിൻ മനത്തെ
നോവിച്ചെങ്കിൽ മാലാഖയല്ല
മനുഷ്യനാ ഞാനെന്ന ചിന്ത
നിന്നുള്ളിൽ വിരിഞ്ഞു ക്ഷമ
നല്കിയാലുമെന്നപേക്ഷ
നിയെൻ ഹൃദയത്തിന് പാതി
ക്ഷമ ഇമാനിൻ പാതിയെന്ന
തിരു പ്രവചനം മനത്തിൽ കണ്ട്
നിൻ ഖലബെകാമെൻ മനത്തോട്
കരുണാ മയം കാട്ടണം
പാതകം ചെയ്ത പതികനാ..
നിനക്ക് ഞാനെന്ന് തോന്നവേ
എന്ത് വേണം നിനക്കെന്നിൽ
നിന്ന് പ്രായശ്ചിത്തമായി വന്നു
എന്നോട് ചൊന്നാലും പ്രിയേ....
39,
അഹദിന്‍ അംറാല്‍ മക്കാ കണ്ടു
ഉമരിയായിരു ഹറമും കണ്ടു
ഹജറുല്‍ അസ്വദ് കണ്ടു
സ്വര്‍ഗീയ കല്ലും കണ്ടു
ഹിജ്റ് ഇസ്മായിൽ കണ്ടു
അവിടമില്‍ കേറിക്കണ്ടു
ഇബ്രാഹീം മഖാമ് കണ്ടു
പിന്നില്‍ സ്വലായിലാണ്ടു
സ്വഫാ മര്‍വായും കണ്ടു
ബീവി ഹാജറ തന്‍ ഓര്‍മ പൂണ്ടു
ജബലു സൗറ് കണ്ടു
ജബലുന്നൂറും കണ്ടു
മഹതി ഖാദീജാ ഓര്‍മായില്‍ പൂണ്ടു
അറഫാ മൈദാനി കണ്ടു
ഹജ്ജത്തുല്‍ വിദാഅിലാണ്ടു
വാദി മുസ്തലിഫ കണ്ടു
ഹജറ് മകാനും കണ്ടു
മിനാഅ് താഴ്വര കണ്ടു
കമനീയ ടെന്‍റും കണ്ടു
ജംറാഅ സ്തൂപം കണ്ടു
പിശാചില്‍ രോഷവും പൂണ്ടു
തന്‍ഈം മസ്ജിദ് കണ്ടു
ആയിശ ചരിതം പൂണ്ടു
ജിഅ്റാന മീഖാത്കണ്ടു
ഖരീബ് ജീറാനിം കണ്ടു
40,
മദീന റൗദാ കണ്ടുനൂറിനെ നഫ്സില്‍ കണ്ടു
ബദറിന്‍ മണല്‍ കണ്ടു
ദീനിന്‍ ഫത്ഹ് കണ്ടു
ഉഹ്ദിന്‍ മല കണ്ടു
ദീനിന്‍ ചരിതം പൂണ്ടു
ഖന്‍ദഖ് കിടങ്ങ് കണ്ടു
ഒട്ടിയ വയറും കണ്ടു
ഉസ്മാന് ബിഅ്റ് കണ്ടു
തമറിന്‍ തോട്ടവും കണ്ടു
ഖുബാ പള്ളി കണ്ടു
ഖിബ്‌ലതൈൻ മസ്ജിദ് കണ്ടു
സച്ചരിത പാത കണ്ടു
ഒട്ടക കൂട്ടം കണ്ടു
ഓമന മോളെ കണ്ടു
പുഞ്ചിരി മുഖവും കണ്ടു
കബ്ദായവളെ കണ്ടു
ഖൈറിൻ നിധിയെ കണ്ടു
നഫ്‌സാ കുളിരിൽ പൂണ്ടു.
41,
ഉറക്കം മുറുക്കത്തിലേക്ക് വഴുതുന്നില്ല
നെഞ്ചിൽ കനമാണ് കാരണമറിയാം
ആകാശ സ്വപ്ന പാളിയിൽ കണ്ട കാര്യം
ഭൂമിയിൽ ഇറങ്ങി കൂടെ നടക്കവേ
എന്നിൽ മറക്കപ്പെട്ട ഇച്ഛാ പാത്രങ്ങൾ
പ്രണയിനിയിലെ പ്രതലത്തിൽ മൊഴിയവേ
എന്നുള്ളിൽ മറനീക്കി മുളയെടുക്കവേ
വേലി മറന്നു ഞാൻ മൊഴിഞ്ഞതിതാ
മുത്തായ മുത്തേ മുത്തം തായെനിക്ക്
കേട്ട മാത്രയിൽ ഓര്മയിലൊരു തോണ്ടൽ
വേലിയുണ്ട് വേളി കഴിച്ചിട്ടുമുണ്ട് നാം
മൊഴിയാകാം ഒരു വഴിയാൻ വഴിയില്ല
നേശത്തിലാ നീ മൊഴിഞ്ഞത് പക്ഷെ
അതെൻ മനസ്സിൽ കോറിയ നോവായി
നിന്നോർമകളയവിറക്കി മിഴിയടക്കവേ
മിഴി നനഞ്ഞു എന്നുറക്കം മുറിഞ്ഞു
ഇടക്കെപ്പഴോ ഉറക്കാ അറയിലേക്കെത്തി
മനക്കനം എന്നുള്ളിലെ നോവുണർത്തി
കുളിര് കനവ് കാണാൻ കിടന്ന ഞാനിന്ന്
മിഴി നനവോടെ പാതിരവിലും മിഴി തുറന്നിരിക്കുന്നു.
42,
നീ മഴയായി പെയ്തപ്പോഴാണ്എന്റെ സ്വപ്ന വിത്തുകൾ
കിളർത്തു തുടങ്ങിയത്.
നീ പുഞ്ചിരി തന്നപ്പോഴാണ്
എന്നുള്ളം ശോഭനമായി
കണ്ടു തുടങ്ങിയത്
നീ ഇഷ്ട്ടം കിട്ടിത്തുടങ്ങിയപ്പോഴാണ്
ഞാനെന്നെ പറ്റി ചിന്തിച്ചു തുടങ്ങിയത്
നിൻ ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോഴാണെന്നിൽ
കുളിര് കേറിത്തുടങ്ങിയത്
നീ സിരകളിൽ സർക്കീട്ട് നടത്തിയപ്പോഴാണ്
പ്രണയം പൂവിട്ട് തുടങ്ങിയത്
നിന്നെ കണ്ട് തുടങ്ങിയപ്പോഴാണെൻ
കിനാവിന് ജീവൻ വെച്ച് തുടങ്ങിയത്
കൂട്ടിന് കൂട്ടായിരിക്കാൻ പറ്റാത്ത ദൂരത്തായപ്പോഴാണ്
കിനാവിൽ നിന്നെ കൂടെ കൂട്ടി തുടങ്ങിയത്
43.
കാത്തിരിക്കാൻ ക്ഷമവരുന്നത്
പ്രണയം ഉള്ളിലുള്ളത് കൊണ്ടാണ്
ഓർത്തിരിക്കാൻ മനസ്സുള്ളത് പ്രണയം
എന്നിലുള്ളത് കൊണ്ടാണ്
ചേർന്നിരിക്കാൻ കൊതിയുള്ളത്
പ്രണയം പൂത്ത് തുടങ്ങിയത് കൊണ്ടാണ്
പ്രണയം പലആവർത്തി ഉരിയാടുന്നത്
പൂതി തീരാത്തത് കൊണ്ടാണ്
ചിത്രം ചോദിച്ചു കാല് പിടിക്കുന്നത്
കണ്ടു കുളിര് മാറാത്തത് കൊണ്ടാണ്
വാക്കുകൾ പാലാവർത്തി കേൾക്കുന്നത്
അതിൽ എന്നെ തിരയുന്നത് കൊണ്ടാണ്
മറയില്ലാതെ മൊഴിയുന്നത്
മറവേണ്ടാത്തവളാണെന്ന്
തോന്നിയത് കൊണ്ടാണ്
മടിത്തട്ടിൽ മയങ്ങാൻ വെമ്പുന്നത്
എൻ ഇമ്പം നിൻ മടിത്തട്ടിലുള്ളത് കൊണ്ടാണ്
ഇതെല്ലാം നിന്നിൽ മൊഴിഞ്ഞത് നീയെന്നെ
അറിയുന്നുണ്ടെന്ന തോന്നലുള്ളത് കൊണ്ടാണ്.
44,
കാത്തിരുന്നു കാത്തിരുന്നു
കനവ് കണ്ട് കാത്തിരുന്നു
ഓർത്തിരുന്നു ഓർത്തിരുന്നു
ഖൽബിൽ കണ്ട് ഓർത്തിരുന്നു.
ഓർത്തുറങ്ങി ഓർത്തുറങ്ങി
കനിവിൻ വേണ്ടി ഓർത്തുറങ്ങി
കാത്തുറങ്ങി കാത്തുറങ്ങി
ഖാലികിൻ ഖൈർ കാത്തുറങ്ങി
നാളണഞ്ഞു നാളണഞ്ഞു
നന്മ തേടിയ നാളണഞ്ഞു
വരവരിഞ്ഞു വരവറിഞ്ഞു
കുഞ്ഞു മോളുടെ വരവറിഞ്ഞു
നാടറിഞ്ഞു നാടറിഞ്ഞു
മോളെ പെറ്റത് നാടറിഞ്ഞു
വീടുണർന്നു വീടുണർന്നു
വിളക്ക് പോലെ വീടുണർന്നു
മുടിയറുത്തു മുടിയറുത്തു
ഹല്ലാക് വന്നു മുടിയറുത്തു
പേര് വിളിച്ചു പേര് വിളിച്ചു
ഹംദയെന്ന പേര് വിളിച്ചു
ഖൽബടങ്ങി ഖൽബടങ്ങി
കത്തിയ എൻ ഖൽബടങ്ങി
കുളിരിറങ്ങി കുളിരിറങ്ങി
കാരുണ്യ റബ്ബിന് കുളിരിറങ്ങി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ