2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

പ്രിയ പാതിക്ക്

കവിത: പ്രിയ പാതിക്ക് (ഞാനും ന്റോളും എട്ടാം കൊല്ലത്തിലേക്ക്) ✍️സുഹൈൽ പി.ടി ഈത്തച്ചിറ✍️ കൂട്ട് തേടി പോയ എനിക്ക് കൂട്ട് വന്നതാണീ പാതി ആധി വന്ന നാളിലെന്നും സ്നേഹമോതും പാതി അരിശമോതും വാക്കിനും പിരിശമോതും പാതി പാതി ജീവിതപാതയിൽ കൂടിയതാണീ പാതി ദോഷവഴി താണ്ടുമെന്നിൽ നേശമോതുമീ പാതി നന്മയുള്ള വാക്കിനാൽ തിന്മ ഒതുക്കും പാതി അലക്ഷ്യമായ ജീവിതത്തിൽ ലക്ഷ്യതന്നതീ പാതി നോട്ടം കൊണ്ട് കോട്ടം കണ്ട് നേട്ടമോതും പാതി ആട്ടമുള്ള നാളിലെന്നിൽ കോട്ടലായി നിന്നീ പാതി ഉമ്മ വെച്ച് ഓമനിക്കാൻ കുഞ്ഞിനെ തന്നതീ പാതി വർഷമെട്ടായുള്ളീ പാതി എന്നും കൂടെ വേണമെന്നാണെൻ പൂതി. 03.09.2020

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ