✍️ _സുഹൈൽ പി. ടി_
_ഈത്തച്ചിറ_ ✍️
മഴയെന്നെ തലോടിയപ്പോൾ
നിനച്ചില്ല ഞാൻ പനിയെ പെട്ടെന്ന്
ഗർഭം ചുമക്കുമെന്ന്
കാറ്റിനെ പുണർന്നപ്പോൾ
ഓർത്തില്ല ഞാൻ കഫക്കെട്ട് സ്വീകരിക്കുമെന്ന്
കുളിരെന്നെ തഴുകിയപ്പോ
കരുതിയുള്ളിൽ പുണരാൻ
പൂതി കൊണ്ടാവുമെന്ന്
തൊണ്ടയിൽ കിച്ച് കിച്ച്
വന്നപ്പോൾ തോന്നി ആധി
തരില്ല അഥിതിയാണെന്ന്
തണുവുകയറി പുതപ്പിൽഭ്രമം
വന്നപ്പോ കരുതിയിവൻചൂടിലമർഷം തീർക്കുകയാണെന്ന്
ചൂടിനെ കറക്കാൻഫാനിട്ടപ്പോൾ തണവുള്ളിൽ
കലിപ്പിൻ പെരുമഴ വീഴ്ത്തുകയാണിന്ന്
കൊറോണയിൽ വീണ നരന്
പേരിനുള്ള പനിയും കൊവിഡ്
കുഞ്ഞാ തോന്നിപ്പോകയാണിന്ന്
പനി മതി പണി തരാൻ എന്ന
തോന്നൽ ഉള്ളിൽ മുളക്കുമ്പോൾ
അഹം അകന്ന് ദൂരെ പോകയാണെന്നും.
03.12.2020
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ