2021, ഏപ്രിൽ 28, ബുധനാഴ്‌ച

ഓർമ്മയിലെ ബദർ

 ഓർമ്മയിലെ ബദ്ർ


2017 ൽ സുഹൃത്ത് സമീർ കോതമംഗലുമായി സൗഹൃദ സംഭാഷണം നടത്തുന്നതിനിടയിലാണ് നമുക്ക്‌ ബദർ വഴി ഒന്ന് മദീന പോയാലോ എന്ന ആശയം ഉണ്ടായത്.


അങ്ങിനെ രാവിലെ സമീർ കോതമംഗലവും

മുസ്തഫ കൊണ്ടോട്ടിയും അഷ്‌റഫ് താഴേക്കോടും ഞാനും കൂടെ എന്റെ കാറിൽ മദീന ലക്ഷ്യമാക്കി ജൂലൈ നാലിന് രാവിലെ ബദർ വഴി യാത്ര പുറപ്പെട്ടു.


സാധാരണ ഗതിയിൽ മദീനയിലേക്ക് സിയാറത്ത് പോകുന്ന  വാഹനം ബസാണ്. ഇത് ബദർ ടച്ച് ചെയ്യാതെയാണ് പോകാറ്.മുമ്പ് കാലങ്ങളിൽ അത് വഴി ബസ് പോയിരുന്നുവെന്ന് പഴയ സിയാറത്ത് അമീറുമാരിൽ നിന്ന് കേട്ടിട്ടുണ്ട്.പിന്നീട്‌

സൗദി ഭരണകൂടം അവിടം സന്ദർശനം നടത്തുന്നത് നിരോധിച്ചു.അതുകൊണ്ട് തന്നെ ഒരുപാട് തവണ മദീന സന്ദർശനത്തിന് പോയിട്ടുണ്ടെങ്കിലും ബദർ സന്ദർശിക്കാനുള്ള അവസരം അതുവരെ ഉണ്ടായിരുന്നില്ല.


ബദർ ശുഹദാക്കൾ ദീനിന്റെ നില നില്പിന് പടവെട്ടിയ ആ രണാങ്കളം കാണുക എന്നത് സൗദി സന്ദർശനം നടത്തിയത് മുതൽ അടങ്ങാത്ത ആഗ്രഹമായിരുന്നു.


ആഗ്രഹം സാക്ഷാൽക്കാരം നടക്കാൻ പോകുന്ന ആവേശത്തിലയിരുന്നു യാത്ര.ജിദ്ദയിൽ നിന്ന് വിട്ട് ഏകദേശം രണ്ടര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ ബദ്റിലെത്തി.


പ്രവേശനം നിരോധിച്ച സ്ഥലമായത് കൊണ്ട് തന്നെ മതിൽക്കെട്ടിന്റെ ഇപ്പുറം നിന്നുകൊണ്ട് പൊലീസ് വരുന്നുണ്ടോ നോക്കി വലിയ ഭയത്തോടെയാണ് ബദർ പോർക്കളം കണ്ടത്. ഉഹ്ദ് പോലെയൊന്നും ഇവിടം സംരക്ഷിക്കപ്പെട്ടിട്ടില്ല. പഴയ മതിൽ കെട്ടിനുള്ളിൽ ഒരു മൈതാനം അത്ര മാത്രം.


സന്ദർശനം കഴിഞ്ഞു തിരിച്ചു പോരാൻ തുടങ്ങുമ്പോൾ  ഒരു പോലീസ് ജീപ്പ് പിന്തുടർന്ന് വരുന്നത്‌ ശ്രദ്ധയിൽപ്പെട്ടു.നാട്ടിലെപ്പോലെ ഹോണടിക്കൽ പതിവില്ലാത്തത് കൊണ്ട് 

പൊലീസ് വാഹന ഹോണ്  നിർത്താൻ വേണ്ടിയാണ് എന്ന് മനസ്സിലയി.


നല്ല ഭയമുണ്ടായിരുന്നെങ്കിലും ഞാൻ കാർ നിർത്തി.ഉള്ള ധൈര്യം സംഭരിച്ച് നേരെ പോലീസ് വാഹനത്തിന്റെ അടുത്തേക്ക്  പോയി.എന്താവശ്യത്തിനാണ് ഇവിടെ വന്നത് തുടങ്ങിയ കുറേ ചോദ്യങ്ങൾ  പോലീസുകാരൻ ചോദിച്ചു .കൂട്ടത്തിൽ അവിടെയുള്ള ചില മരുന്നുകൾ കുറിച്ച് പല ആവർത്തി ചോദിക്കുകയും ചെയ്തു.


പല രോഗത്തിനും ബദ്ർ ഭാഗത്ത് ഉള്ള ചില മരുന്ന് കൊണ്ട്‌ പോയിരുന്നെന്നും അത് മിസ് യൂസ് ചെയ്യൽ അധികമായപ്പോൾ അത് കൊണ്ട് പോകൽ സൗദി ഭരണകൂടം നിരോധനം നടത്തിയതാണെന്നും തുടർന്നുള്ള അന്വേഷണത്തിൽ മനസ്സിലായി.


വളരെ ഭയത്തോടെ മലയായി കണ്ട പോലീസ് ചോദ്യം ചെയ്യൽ പ്രയാസമില്ലാതെ ഒരു മഞ്ഞായി അവസാനിച്ചു.


ചെറുപ്പം മുതൽ ഒരുപാട് തവണ പ്രസംഗമായിട്ടും പാഠമായിട്ടും പാട്ടായിട്ടും കഥാപ്രസംഗങ്ങളായിട്ടും കേട്ട വളർന്നപ്പോൾ കാണാൻ ഒരുപാട് ആശിച്ച സ്ഥലമാണ് ബദർ.


 ഇസ്ലാമിന് എല്ലാ നിലക്കും അടിസ്ഥാനശില പാകിയ ധർമ്മ സമരമാണ് ബദർ എന്നത് കൊണ്ട് തന്നെ അത് നടന്ന സ്ഥലം കാണുക എന്നത് വലിയ അഭിലാഷമായിരുന്നു.


ഇസ്ലാമിൻറെ വളർച്ചക്ക് ആക്കം കൂട്ടിയതിൽ മുഖ്യ പങ്ക് വഹിച്ച യുദ്ധമാണ് ബദർ. സർവ്വ സജ്ജീകരണവുമായി വന്ന  വലിയ സൈന്യത്തെ ഒരു സജ്ജീകരണങ്ങളുമില്ലാതെ വന്ന ചെറു സൈന്യം  ആത്മ ധൈര്യം കൊണ്ട് ചെറുത്ത് നിന്ന്‌ നിഷ്പ്രയാസം പരാജയപ്പെടുത്തിയ ചരിത്രമാണ് ബദറിന് പറയാണുള്ളത്.


വിശ്വാസത്തിൻറെ പൂർണ്ണതയുടെ പ്രതിരൂപങ്ങളായ ആ മഹാ രതന്മാരുടെ കൂടെ സ്വർഗീയ ആരാമത്തിൽ ഒത്തുകൂടാൻ നാഥൻ നമുക്ക് 

തൗഫീഖ് നൽകട്ടെ !


ആമീൻ


സുഹൈൽ പി.ടി.

ഈത്തച്ചിറ

29.04.2021

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ