2021, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

നീ വരുമ്പോൾ

മഴത്തുള്ളികൾ  ചാഞ്ഞും ചെരിഞ്ഞും

ഭൂമി നേരെ കുതിക്കവേ

നാണ ഭാവത്തിൽ  തലകുനിക്കുന്ന 

മണ്ണ് പുതുപ്പെണ്ണിനെ ഓർമ്മിപ്പിച്ചു

മൗനിയായെൻ മേനി പല മാത്ര തലോടി

നീ ഒലിച്ചിറങ്ങവേ

സിരകളിൽ മോഹത്തിൻ ചുടു ചിന്തകൾ ഓടിത്തുടങ്ങി

തഴുകിയുള്ള മഴത്തുള്ളി തൻ ഓട്ടം മനത്തിൽ കുളിര് കയറ്റി

പൊങ്ങാൻ മടിച്ചെന്നാഗ്രഹ വിത്തുകൾ

തല ഉയർത്തി നോക്കി

മഴയായ് നീ എത്തുമ്പോൾ മാത്രമുള്ളിൽ ഉറവ പൊട്ടിയ 

ആനന്ദ സുഗന്ധ പുഴയെന്നിലുണ്ടെലെന്ന തിരിവ്

പലമാത്ര മഴയായി നീ വന്നു പോകാൻ ഉള്ളിൽ മോഹം തരുന്നു.


✍️ സുഹൈൽ പി.ടി

ഈത്തചിറ ✍️

27.09.2021




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ