2021, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

മഴ ചിന്തകൾ

 


കാർമേഘത്തിനുള്ളിലെ കൂടു കൂട്ടിയ 

വെള്ളക്കെട്ടുകൾ മഴത്തുള്ളിയായി 

മുകളിൽ നിന്ന് താഴേക്ക് തുള്ളിച്ചാടി 

വായു വഴി  വന്ന്  വരവറീക്കവേ..


ഞൊടിയിൽ പാറി നടന്ന പൊടിപടലങ്ങൾ

പേടിച്ചോടി എങ്ങോ ഒളിച്ചു

തല പൊക്കാൻ മടിച്ച പുല്ല് ചെടി ചെങ്ങാതികൂട്ടങ്ങൾ തല പൊക്കി നോക്കി


ഉണർവ് മങ്ങി അടങ്ങിയ വിത്തുകൾ പ്രഭാത എണീപ്പ് പോലെ  തല പൊക്കി 

പൊടിയായും ദൃഡമായും നിന്ന പ്രതലങ്ങൾ

തുള്ളികൾ തള്ളി നീക്കി ഒഴുക്കി 


ചൂടിൽ ചൊടി കാണിച്ചു നിന്ന മലക്കം മറിഞ്ഞോനെ തുള്ളികൾ തലോടിയുറക്കി

ഉഷ്ണത്തിൽ മേനി പൊക്കിയ തുള്ളികൾ 

മഴത്തുള്ളി കണ്ട പാടെ എങ്ങോ ഒളിച്ചു.


✍️ സുഹൈൽ പി.ടി

ഈത്തച്ചിറ ✍️

20.10.21







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ