2022, മാർച്ച് 12, ശനിയാഴ്‌ച

ചിന്തകൾ സുന്ദരമാക്കാം


✍️ _സുഹൈൽ പി.ടി_ 

 _ഈത്തച്ചിറ_ ✍️


എത്ര സുന്ദരമായ രീതിയിലാണ് നമ്മൾ കാര്യങ്ങളെ നോക്കിക്കാണുന്നത് വളരെ പ്രതീക്ഷയോടെ കൂടി നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നു കാര്യങ്ങൾ  പ്രതീക്ഷിച്ച രീതിയിൽ നിന്ന് വിഭിന്നമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു പ്രതീക്ഷയും ഇല്ലാതെ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന പല പ്രവർത്തികളും നമ്മുടെ പ്രതീക്ഷകൾക്ക് വളരെ മുകളിലായും വന്നുകൊണ്ടിരിക്കും ഇങ്ങനെയാണ് ജീവിതം. 


എല്ലാവരിലും കുറ്റങ്ങളും കുറവുകളുമുണ്ട് .ഈ ഭൂമിയിൽ ഒരു കുറ്റവും കുറവുമില്ലാത്ത ഒരാളെയും നമുക്ക് കാണാൻ സാധിക്കില്ല. ഒരാളെ കുറ്റമുള്ളവനും ഇല്ലാത്തവനുമാക്കുന്നത് വ്യക്തികളെ മറ്റു വ്യെക്തികൾ കാണുന്ന താല്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്.


 നമുക്ക് തൃപ്തി ഉള്ള വ്യക്തി ആണെങ്കിൽ ആ വ്യക്തിയുടെ നന്മയിലേക്ക് നമ്മുടെ കണ്ണുകൾ പോകുന്നു അതേസമയം ആ വ്യക്തി നമുക്ക് അത്രകണ്ട് തൃപ്തനല്ലെങ്കിൽ അദ്ദേഹത്തിന്റെ നന്മയിലേക്കുള്ള നമ്മുടെ നോട്ടം മങ്ങുകയും അദ്ദേഹത്തിന്റെ കുറവിലേക്കുള്ള കാഴ്ച നമുക്ക് കൂടുകയും ചെയ്യുന്നു.


നമ്മുടെ മുന്നിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു പൊതുവായിട്ടുള്ള കാര്യം എല്ലാ മനുഷ്യർക്കും അവരുടെതായ കുറവുകളും കൂടുതലുകളും ഉണ്ട്  പല വിഷയങ്ങളിലും ആളുകൾക്ക് പല രീതിയിലുള്ള കഴിവുകളായിരിക്കും.ചിലരിൽ ഉള്ളതും ചിലരിൽ ഇല്ലാത്തതുമായ കാര്യങ്ങൾ കൊണ്ട് പരസ്പ്പരം ആശ്രയിക്കേണ്ട ഒരു സ്ഥിതിയിലാണ് ഒരോ മനുഷ്യനും. 


 ഒരു വ്യക്തിയുടെ നിസ്സാരത അളക്കുവാൻ നമ്മളെന്താണ് ഏകകം അല്ലെങ്കിൽ ഉപകരണമാക്കി വെച്ചിട്ടുള്ളത്?.

നമ്മുടെയൊക്കെ അളവിനതീതമായ ചില കണ്ടെത്തലുകളും ചില കാഴ്ചകൾ കാഴ്ചപ്പാടുകളും അവരിലുണ്ട് എന്ന്  നമുക്ക് സൂക്ഷ്മമായി നോക്കിയാൽ കാണാൻ സാധിക്കും. 


നമ്മൾ വളരെ പ്രതീക്ഷയോടെ കൂടി നോക്കി കണ്ട പല ആളുകളും പല വ്യക്തികളും ജീവിതത്തിൽ നമ്മൾ കണ്ടത്ര ഉയർച്ചയിൽ എത്തിയതായി കാണുന്നില്ല .മറിച്ചു നമ്മൾ വില കുറച്ചിട്ട വ്യക്തികളും വളരെ വലിയ ഉയർച്ചയിലും കാണുന്നു.


നമ്മളിലേക്ക് ആളുകൾ ആകൃഷ്ടരാവുന്നത് പേര് മുറ്റുള്ളത് കൊണ്ടല്ലല്ലോ മറിച്ച് നല്ല പെരുമാറ്റം കൊണ്ടാണല്ലോ.

ആളുകളുടെ സ്ഥലവും സമയവും സന്ദർഭവും നോക്കി പെരുമാറ്റം സ്വയം പാകപ്പെടുത്താൻ കഴിവുള്ളവർക്ക് ഏതൊരു അവസരത്തിലും അപരന്റെ മനസ്സിൽ അവരുടേതായ ഒരു പ്രത്യേക സ്ഥാനം ഉറപ്പിക്കാൻ സാധിക്കും.


നമ്മുടെ കാഴ്ച അതുമാത്രമാണ് ശെരി അത് എല്ലാവരുടെയും കാഴ്ച ആവണം എന്ന് കരുതി  നമ്മൾ പെരുമാറുന്നതാണ്  പലപ്പോഴും ഈ നിസ്സാര ജീവിതത്തിൽ കാലഹത്തിന്റെ വിത്ത് മുളക്കാൻ ഹേതുവാകുന്നത്.


എല്ലാവർക്കും അവരുടേതായ ഇടങ്ങൾ ഇവിടെ ഉണ്ടെന്ന് മനസ്സിലാക്കുമ്പോൾ നമുക്ക് മറ്റുള്ളവരെ നിസ്സാരവൽക്കരിക്കാനും  ഞാൻ സ്വയം വലിയവനാണെന്ന് ധരിക്കുന്ന ഒരു സാധ്യതയും മനസ്സിൽ  തെളിയില്ല.


നമുക്കുണ്ടായ അനുഭവത്തിൽ നിന്നാണ് നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം ഉണ്ടാകുന്നത് എല്ലാ വ്യക്തികൾക്കും ഒരേ രീതിയിലുള്ള അനുഭവങ്ങളും സാഹചര്യങ്ങളും ആവില്ലല്ലോ ഉണ്ടാവുക അതുകൊണ്ടുതന്നെ അവരുടെ ഇഷ്ടങ്ങളും  ചിന്തകളും ചിന്താധാരകളും വിഭിന്നമായിരിക്കും.


ഒരു ജനാധിപത്യ രാജ്യത്ത് ഇസങ്ങളോട് കൂടിയും ഇസമില്ലാതെയും ജീവിക്കാൻ സാഹചര്യം ഉണ്ടാകുകുമ്പോൾ  ഇവിടത്തെ ശെരികളും കണ്ണ് പൊട്ടൻ ആനയെ കണ്ട പോലെ വ്യത്യസ്തമായിരിക്കും. 


 എല്ലാവരും എന്നെ പോലെ എന്റെ ചിന്താഗതികൾ ഉള്ളവരാവണം  എന്ന് ഒരാൾ  ചിന്തിക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ല കാരണം അവർക്ക് ബോധ്യം വന്ന ശെരികളാവും അവരുടെ ചിന്തകൾ. ഒരു ജനാധിപത്യ രാജ്യത്ത് അത് മാന്യമായി മറ്റുള്ളവരിലേക്ക് പറഞ്ഞു കൊടുക്കാം താത്പരർ കേൾക്കട്ടെ സ്വീകരിക്കട്ടെ അല്ലാതിരിക്കട്ടെ അതവരുടെ ഇഷ്ടം.


തന്റെ ചിന്ത ശെരി വെക്കാത്തവർ മൂഢന്മാരും ഒന്നിനും കൊള്ളാത്ത കഴുതകാളാണെന്നും  കരുതി അവരെ ഉപദ്രവിക്കാനും ഉന്മൂലനത്തിനും തുനിയുമ്പോഴാണ് കാര്യങ്ങൾ വഷളാകുന്നത്.


സൃഷ്ടിപ്പിൽ തന്നെ നാം വ്യത്യസ്തരാണ് നമ്മുടെ ചുറ്റുപാടുകൾക്കനുസരിച്ചും ,ജീവിത സാഹചര്യങ്ങൾക്കനുസരിച്ചും ആ വ്യത്യാസം കൂടുതൽ പരപ്പിലേക്ക് മാറുകയും ചെയ്യുന്നു. ഈയൊരു ബോധ്യം മതി നമുക്കിടയിലുള്ള ചേരി തിരിഞ്ഞുള്ള പൊരുകൾ തീരാൻ.


ഞങ്ങൾ മാത്രം മതി എന്ന ചിന്തക്ക് മണ്ണിട്ട് തന്നെ സ്‌നേഹിച്ചു അപരനെ ഉൾക്കൊണ്ട് ജീവിക്കാനുള്ള മാനസിക നില നമ്മളെല്ലാവരിലും ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ