2022, മാർച്ച് 12, ശനിയാഴ്‌ച

കൈ തന്ന കരങ്ങൾ


✍️ _സുഹൈൽ പി. ടി_ 

 _ഈത്തച്ചിറ_ ✍️


ഇന്നലെയാ ജീവിതം ഓർമ്മയായി

മണിയറയിൽ ഒരുമിച്ചവർ ഇന്ന്

മണ്ണറയിലും ചാരേ


ശൈശവം സന്തോഷത്തിൽ മുക്കിയ

മുഖ്യരാം ആ മുത്തുമണികളിന്നീ

മീസാൻ കല്ലിനടിയിൽ


ഓർമ്മയിൽ ഊളിയിടുമ്പോൾ 

അവരൊരുക്കിയ കുളിർക്കാറ്റിന്ന്

കസ്തൂരിയായെന്നെ തലോടുന്നു


പ്രതിസന്ധി പരക്കും വേളയിൽ

സാന്ത്വന വഴി തേടുമെൻ മനമാദ്യം

കാണുന്നു നിങ്ങളിരുവർ മുഖം


സ്നേഹ സുകൃത മിശ്രിതമൊരുക്കി

നിങ്ങളളവില്ലാതെ തന്നപ്പോളെൻ

ഇന്നലെകൾ ഉത്സവ പരമായി


ഒഴുക്കുള്ള ജീവിത വെള്ളപ്പാച്ചിലിൽ

കര തേടി അലഞ്ഞു തിരിഞ്ഞപ്പോൾ 

കരമുയർത്തി കൈ തന്നവർ 


കുട്ടി കൂസൃതി കണ്ട് കരമുയർത്തി

കനം കാട്ടി ഓങ്ങിയ കരങ്ങളെയെന്നും

തടഞ്ഞെന്നിൽ കവചമോതിയരിവർ


കെട്ട കാലത്ത് കൂട്ടായി തെളിച്ചമായി

വെട്ടം വിതറിയാ സ്നേഹ വലയങ്ങൾക്ക്

അവിടം നീ വെളിച്ചമാക്കെൻ നാഥാ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ