2022, ജൂലൈ 25, തിങ്കളാഴ്‌ച

മഴ കിനിഞ്ഞപ്പോൾ

✍️ _സുഹൈൽ പി.ടി_ 

 _ഈത്തച്ചിറ_ ✍️


മാനത്തെ തലോടി കിനിയുന്ന

മഴത്തുള്ളികൾ മനത്തിൽ  കുളിര് കയറ്റുന്നു


മണ്ണിനടിയിൽ  മയങ്ങി കഴിയും

ചെടി,പുൽ വിത്തുകൾ  മഴത്തുള്ളി തൊട്ടുണർത്തുന്നു


ചൂടിൽ ജട കുത്തി കണ്ട പുൽക്കൊടികൾ

കീഴേ പുതു ചെടികൾ തല കാട്ടുന്നു.


വിണ്ടു കീറി  പാടയിടങ്ങളിൽ പൊങ്ങിയ കട്ട  മഴ ഒഴുക്കുകൾ  നിലം പരപ്പാക്കുന്നു


തലോടൽ കൊതിച്ചു കാത്തിരുന്ന പ്രതങ്ങളിൽ തുള്ളികൾ ചാടി നൃത്തം

ചെയ്യുന്നു


ഉള്ളിൽ നുള്ളി പോകുന്ന തുള്ളികൾ

അറിയാതെ വരികൾ നെയ്യാൻ വാക്കുകൾ നിറത്തുന്നു.


12.06.2022

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ