2013, ജൂൺ 28, വെള്ളിയാഴ്‌ച

വിധി (Published)


സ്വപ്നങ്ങളെ കനവിലടക്കി

ദുഃഖങ്ങളെ വിധിയിലൊതുക്കി

സ്നേഹ വായ്പുകള്‍ കരളില്‍ മടക്കി

സ്നേഹ രാഗങ്ങള്‍ കനവില്‍ മുക്കി

വിഗ്രഹത്തില്‍ ആഗ്രഹം മൊഴിയും വധു

നിന്നെ ഞാന്‍ അടിമയെന്നു വിളിക്കാമോ?

മണ്ണില്‍ പിറന്ന ഞാന്‍ നിന്‍ മുന്നില്‍

ക്ഷോഭ ഭാവം കാനിക്കവേ!

വിഷണ്ണയായി നീ പൊഴിക്കും മിഴി ജലം

കുതിര്‍ത്തുന്നുയെന്‍ ഹൃദയ തലം

പിറകെ അലിയുന്നു ക്ഷോഭം ശോഭയായി.

കാണാന്‍ കൊതിച്ച മുഖം എന്നും-

കാണാന്‍ വിധിചില്ലന്നാധി പെണ്ണില്‍

കരളില്‍ പതിഞ്ഞ മുഖം ചിത്രമായി കണ്ണില്‍

വിധിച്ച തുണയില്‍ കൊതി തിരിച്ച്

തങ്ങിയ രസ പ്രഭാത പ്രദോഷങ്ങള്‍

പെയ്തിറങ്ങുന്ന മുന്നില്‍ തുള്ളിയായി

പെയ്യാന്‍ കൂടിയ കാറായി ഞാനിക്കാരെ

നനയാന്‍ ഭ്രമിച്ച മരമായി നീയക്കരെ

വര്‍ണ്ണ വലയം തീര്‍ത്തു ഇനിയെത്ര നാള്‍

കാത്തിരിക്കും സുദിനം വിധി-

കനിയുമെന്നാശ്വാസ ചിന്തയില്‍ സ്വസ്ഥമായി

മറയുന്നു ദിനങ്ങള്‍.

2013, ജൂൺ 27, വ്യാഴാഴ്‌ച

മഴ


കാര്‍ മേഘത്തിലൊളിഞ്ഞ മഴ തുള്ളികള്‍ പെരുമഴയായി
കുളിര്‍ കോരിയിട്ട് പെയ്തിറങ്ങും വേളയില്‍
കരകവിഞ്ഞൊഴുകുംകനാല്‍,അരുവികള്‍
ദ്രിഷ്ട്ടിയില്‍ പതിക്കവേ!
ഓടിയെത്തുന്നോര്‍മയില്‍ ആവേശ തിമര്‍പ്പില്‍-

ചെളി,ചേറില്‍ മുങ്ങി പൊങ്ങിയ ശൈശവ നാളുകള്‍.

പുഞ്ചിരി വര്‍ണ്ണം പോല്‍ ചിതറി തെറിക്കും തുള്ളികള്‍
പകുത്ത പുല്‍ചെടി, മരങ്ങള്‍ തന്‍ ഒളിനോട്ടം
ഉഷ്ണത്തില്‍ ശോഷിച്ച കക്ഷിക്കും-
കാണുന്ന ഭവാന്റെ അക്ഷിക്കുംകുളിര്‍ കാഴ്ചയാ.
അകലും വേളയിലെന്നരികിലാണേല്‍
അലിഞ്ഞു ളയാമെന്ന തോന്നലുള്ളില്‍
അരികിലുള്ള മാത്രയില്‍ ചിന്ത 
ഇച്ചിരിയാശ്വാസത്തിനായി നീ അകന്നെങ്കില്‍
തേട്ടമുണ്ടെന്നുമെന്നുള്ളില്‍ അന്ത്യകര്‍മ്മം വരുംവരേ
വര്ഷിക്കണം നീ എന്നും ഞങ്ങളില്‍ വര്‍ഷക്കാലമായി.




 

2013, ജൂൺ 9, ഞായറാഴ്‌ച

യാത്ര

വരവറീ ക്കാതെ വന്നുയെന്നിൽ നീ
ക്ഷണക്കത്ത് കൊടുത്തയോർമയില്ല മുന്നിൽ
ആഗതോദ്ദേശം മൊഴിഞ്ഞ മാത്രയിൽ
തരിച്ചു വിറയാർന്നുയെൻ  കൈ കാലുകൾ
തുടിക്കുമെൻ ഹൃദയം തടുത്ത വേളയിൽ
വന്നണഞ്ഞു  ഇരുളിൻ തലങ്ങൾ
രക്തബന്ദങ്ങളിൽ  ആത്മ പാത്രളിൽ
കാണാൻ കൊതിച്ച മുഖം വിധിച്ചില്ല
അധികം കാണാനെന്നാധിയിൽ  ഭാര്യ
സ്വപ്ന കാവലായ് വിരിച്ച തണൽ
മറഞ്ഞ വേദനയിൽ കുരുന്നുകൾ
മറഞ്ഞത് പ്രാണനോ  പ്രാണപ്രേരണയോ എന്ന-
ശങ്കയിൽ മുങ്ങി മങ്ക നെടുവീർക്കവേ
സൽഗുണങ്ങൾ മോഴിഞ്ഞും ദുർഗുണങ്ങൾ മറന്നും
അനുസ്മരണമോതുന്ന സ്നേഹ പാത്രങ്ങൾ
കരഞ്ഞറീച്ച വരവിൽ  ചിരി പടർത്തിയ  മുഖങ്ങൾ
ഇന്നെൻ സാശ്വത മൗനത്തിൽ മിഴി നനച്ചും-
കവിൾ തുടച്ചും പരിതപിക്കവേ!
ചിന്തയില്ല മർത്യനിൽ  മധുരമില്ലയീ  കൗതുകം
അകലമല്ലാതെ തെളിയും തന്നരികിൽ
ഓർമയില്ല ചെറുകനത്തിലൊഴികെ ജനത്തിൽ
കാല ശേഷം കുളിർ കോലമായി വരും തന്നിൽ
സൽക്രിയ  വെട്ടം നന്മ തൻ കാവലായി


0554058657